Author: Ardra

ഇന്ന് അഞ്ച് ജില്ലകളിൽ മഴ കനത്തേക്കും, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ […]
Read more

തീവണ്ടിയിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണം; നിർദേശവുമായി റെയിൽവേ

പയ്യന്നൂർ: തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും മാറ്റണമെന്ന് റെയിൽവേ. തീവണ്ടികളിൽ ബെഡ്‌ഷീറ്റ്‌ വിതരണം ചെയ്യുന്ന ഏജൻസികളാണ് ഇത് ചെയ്യേണ്ടത്. രാജ്യത്തെ 2208 തീവണ്ടികളിലെ എ.സി. സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് ബെഡ് റോൾ ലഭിക്കുന്നുണ്ട്. അതിൽ കിടക്കവിരി, പുതപ്പ്, ലിനെൻ (ബ്ലാങ്കറ്റ്), തലയണ, ഉറ, ടവ്വൽ എന്നിവ ഉൾപ്പെടും. റെയിൽവേയാണ് ബെഡ് റോളിന്റെ ഉടമസ്ഥർ. ഏജൻസിയാണ് കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വിതരണം ചെയ്യുക. അറ്റൻഡർമാർ യാത്രക്കാരുടെ ബെർത്തിൽ വെക്കും. യാത്രക്കാരന് കൃത്യമായി ബെഡ് റോൾ […]
Read more

81,200 മില്യണയർമാർ ; കോടീശ്വരന്മാരുടെ സ്വന്തം ന​ഗരമായി ദുബൈ

ദുബൈ: ദുബൈയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ വർധനവ്. ഹെൻലി & പാർട്ട്ണേഴ്സിന്റെ വേൾഡ്സ് വെൽതിയസ്റ്റ് സിറ്റീസ് റിപ്പോർട്ട് പ്രകാരം ലോകത്ത് സമ്പന്നരെ ആകർഷിക്കുന്ന നഗരങ്ങളിൽ മുൻനിരയിലാണ് ദുബൈ. 81,200 മില്യണയർമാർ, 237 സെന്റി-മില്യണയർമാർ, 20 ശതകോടീശ്വരന്മാർ എന്നിങ്ങനെയാണ് ദുബൈയിലെ സമ്പന്നരുടെ കണക്ക്. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2014 മുതൽ 2024 വരെ) നഗരത്തിലെ മില്യണയർമാരുടെ എണ്ണത്തിൽ 102 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ 50 നഗരങ്ങളുടെ പട്ടികയിൽ 21-ാം സ്ഥാനത്തുനിന്ന് 18-ാം സ്ഥാനത്തേക്കും ദുബൈ മുന്നേറി. […]
Read more

ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷമെന്ന് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കെതിരെ ഒരടിപോലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീരോചിതമായ വിജയമാണിത്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വലിയ രീതിയിലുള്ള പൊലീസ് അതിക്രമങ്ങളും കണ്ണീർവാതക പ്രയോഗങ്ങളും ഉണ്ടായിട്ടും അവർ ഭയപ്പെടാതെ […]
Read more

‘അർജന്റീന കളിക്കാരില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല’; സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ

ബാഴ്‌സലോണ: ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം നടന്ന സംഘര്‍ഷത്തില്‍ അര്‍ജന്റീന താരങ്ങളുടെ പെരുമാറ്റത്തെ കടുത്ത ഭാഷയില്‍ അപലഭിച്ച് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവന്റെ. അര്‍ജന്റീന കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സഹിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌പെയ്ന്‍ 1-0 എന്ന സ്‌കോറിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പ് സ്വന്തമാക്കിയതിന്റെ ആവേശത്തിനൊടുവിലാണ് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഇരു ടീമുകളും തമ്മില്‍ വലിയതോതില്‍ ഉരസലുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫിഫ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. ഫൈനലിന് തലേദിവസം ഈ താരങ്ങളെയും അവരുടെ […]
Read more

‘യഥാർത്ഥ രേഖ കൊടുത്താലും ഫോട്ടോസ്റ്റാറ്റെന്ന് പിണറായി പറയും’; എംഎൽഎ സ്ഥാനമടക്കം രാജിവെക്കണമെന്ന് ഷോൺ ജോർജ്

തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം തള്ളി ബജെപി നേതാവ് ഷോൺ ജോർജ്. യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോൺ ജോർജ് പരിഹസിച്ചു. രാഷ്ട്രീയ ധാർമികതയുണ്ട് എന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുത്തുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎമ്മും എൽഡിഎഫും തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്ന് ഷോൺ ജോർജ് പറഞ്ഞു. “പിണറായി വിജയനാണ് പ്രതിയെന്ന് മുമ്പും ഞങ്ങൾ പറഞ്ഞിരുന്നു. […]
Read more

48 മണിക്കൂറിനുള്ളിൽ ലഭിച്ചത് 10,000 അപേക്ഷകൾ; ഹിറ്റായി ‘എ ദുബൈ ഇൻവൈറ്റ്

ദുബൈ: ദുബൈയിലേക്ക്​ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടുവരുന്നവർക്കായി ദുബൈ സർക്കാർ പ്രഖ്യാപിച്ച സമ്മാന പദ്ധതിക്ക്​ വൻ സ്വീകരണം. നിലവിൽ ആദ്യ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരുടെ എണ്ണം 10,000 കടന്നു. ‘എ ദുബൈ ഇൻവൈറ്റ്​’ എന്ന പേരിലുള്ള പദ്ധതിയിലൂടെ 3000 ദിർഹം വരെയുള്ള സമ്മാന കൂപ്പണുകളാണ്​ നൽകുക. സ്വദേശികൾക്കും എമിറേറ്റ്​സ്​ ഐ.ഡിയുള്ള പ്രവാസികൾക്കും ഒരുപോലെ പ​ങ്കെടുക്കാവുന്ന പദ്ധതി ജൂലൈ 20നാണ്​ തുടങ്ങിയത്​.ഒരു വർഷത്തോളം നീണ്ട തയാറെടുപ്പുകൾക്കും പഠനങ്ങൾക്കും ശേഷമാണ്​ ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ്​​ വ്യത്യസ്തമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചത്​. […]
Read more

സൗദിയിൽ ഇ-ഇൻവോയ്സിങ് അടുത്ത ഘട്ടം 2027 ഫെബ്രുവരി ഒന്ന് മുതൽ

റിയാദ്: വരുമാനം അടിസ്ഥാനമാക്കി സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്തവർഷം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. അടുത്ത വർഷം ഫെബ്രുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിലാകും. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടേതാണ് തീരുമാനം. 2022 മുതൽ 25 വരെയുള്ള വർഷങ്ങളിലെ ഏതെങ്കിലും വർഷത്തിൽ 1,87,500 റിയാലിൽ കൂടുതൽ വരുമാനം നേടിയ സ്ഥാപനങ്ങൾക്കാണ് ഇലക്ട്രോണിക് ഇൻവോയ്സിംഗ് നിർബന്ധമാകുക. ഇത്തരത്തിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഇൻവോയ്സിംഗ് സംവിധാനങ്ങൾ അതോറിറ്റിയുടെ ഫാതൂറ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. ഘട്ടം ഘട്ടമായിട്ടാണ് […]
Read more

ലണ്ടനിൽ സൗദി രാജകുമാരന്റെ മരണം; അമിത ലഹരി ഉപയോഗം കാരണമെന്ന്​ അന്വേഷണ റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ ആഢംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മരണ കാരണം അമിത ലഹരി ഉപയോഗമാണെന്ന്​ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ബ്രിട്ടീഷ്​ മാധ്യമമായ ‘ദി ഇൻഡിപെൻഡന്‍റ്​’ റിപ്പോർട്ട്​ ചെയ്​തു​.കഴിഞ്ഞ വർഷം നവംബർ 25 നാണ് വെസ്റ്റ് ലണ്ടനിലെ കെൻസിംഗ്ടണിലെ മാരിയറ്റ് ഹോട്ടലിൽ പ്രിൻസ് അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലവി അൽ സൗദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ […]
Read more

ഇറാൻ സമുദ്രാതിർത്തിയിൽ എൽപിജി ടാങ്കറിന് നേരെ ആക്രമണം; 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി

ടെഹ്റാൻ: ഇറാന്റെ സമുദ്രാതിർത്തിയിൽ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ ‘ദിശ’ എന്ന എൽപിജി ടാങ്കർ കപ്പലിലെ 28 ഇന്ത്യൻ ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും എംബസി വ്യക്തമാക്കി. മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിലാണ് കടൽമാർഗ്ഗമുള്ള ചരക്കുനീക്കങ്ങൾക്ക് ഭീഷണിയുയർത്തി പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇറാനിലെ സംഭവത്തിന് തൊട്ടുമുമ്പ് കരിങ്കടലിൽ വാണിജ്യ കപ്പലിന് […]
Read more

Recent News