Author: Ardra

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും

തിരുവനന്തപുരം: സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കണ്ടെടുത്ത മൃതദേഹം റോഡ് മാര്‍ഗം ഉച്ചയോടെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ചു. കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ മൃതദേഹം നോര്‍ക്കയുടെ ഇടപെടലില്‍ സജ്ജീകരിച്ച മൊബൈല്‍ യൂണിറ്റില്‍ വൈകീട്ട് മൂന്നരയോടെ എംബാം ചെയ്തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് […]
Read more

‘സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല’; അറിയിച്ച് കോര്‍പ്പറേഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും സർവീസ് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കെഎസ്ആർടിസി അറിയിച്ചു. ഇന്നലെ വൈക്കത്തിന് സമീപം ചെമ്പ് അങ്ങാടിയിൽ പ്രിയദർശിനി ബസ് തടഞ്ഞുനിർത്തി സ്വകാര്യ ബസിലെ ജീവനക്കാർ കെഎസ്ആർടിസി ജീവനക്കാരോട് അസഭ്യം പറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ബസിന്റെ വലതുവശത്തെ ക്വാർട്ടർ ഗ്ലാസ് തകർക്കുകയും ചെയ്തു. വിവരം ഉടൻ വൈക്കം പൊലീസിനെ അറിയിക്കുകയും പൊലീസ് ഇടപെട്ട് […]
Read more

വൈദ്യുതി പ്രതിസന്ധിയും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതും; പ്രത്യക്ഷ സമരത്തിലേക്ക് സിപിഎം, 26ന് മെഴുകുതിരി തെളിയിക്കും, 30ന് സെക്രട്ടറിയേറ്റ് മാർച്ച്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷമായ സിപിഎം. വൈദ്യുതി പ്രതിസന്ധിയിൽ മെഴുകുതിരി സമരം നടത്തും. 26ന് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് സമരം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറക്കലിലും സമരം നടത്തും. 30 ന് സെക്രട്ടറിയേറ്റിലേക്ക് എൽഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തും.
Read more

പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർധന: കേന്ദ്രം മൂന്ന് ആഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി:പ്രവാസികളുടെ പാസ്‌പോർട്ട് ഫീസ് വർധനയിൽ കേന്ദ്ര സർക്കാർ മൂന്ന് ആഴ്ചക്കുള്ളിൽ തീരുമാനം അറിയിക്കണമെന്ന് ഡൽഹി ഹൈക്കോടതി. ഫീസ് വർധനക്ക് എതിരെ പ്രവാസി ലീഗൽ സെൽ കേരള ഘടകം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. ഇന്ത്യയിലെ അപേക്ഷകരേക്കാൾ ഏകദേശം 330 മുതൽ 359 ശതമാനം വരെ അധികം ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നത്. ഇതിന് പുറമേ സർവീസ് ചാർജ് പോലുള്ള അധികബാധ്യതകളും ഉണ്ടെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടിയിരുന്നു. 2026 ജൂലൈ 22-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദേവേന്ദ്ര […]
Read more

വിദ്യാർഥികൾക്ക് ഐക്യദാർഢ്യം; നാളെ രാജ്യവ്യാപകമായി മെഴുകുതിരി ജാഥ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്ന അക്രമങ്ങളെ അപലപിക്കാൻ മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജാഥ സംഘടിപ്പിക്കാൻ കോൺഗ്രസ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദേശപ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സംസ്ഥാന ഘടകങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.ശനിയാഴ്ച വൈകുന്നേരം രാജ്യവ്യാപകമായി ജില്ലാ തലത്തിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് ആഹ്വാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം. വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ പ്രതിഷേധ […]
Read more

‘സെക്രട്ടറി മാറുമെന്നത് നിങ്ങളുടെ സ്വപ്നം’; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്ന വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്നും എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. സെക്രട്ടറി സ്ഥാനത്തുനിന്ന് മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിട്ടില്ലെന്ന് ആദ്യം വ്യക്തമാക്കിയെങ്കിലും റിപ്പോർട്ടിലെ പരാമർശം […]
Read more

ഒമാനിലെ പ്രവാസി പ്രമുഖൻ അശ്വിൻ പുരേച്ച നിര്യാതനായി

സലാല: പ്രവാസി പൗരപ്രമുഖനും ഐമൻ ഗ്രൂപ്പ് ഓഫ് സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന അശ്വിൻ പുരേച്ച (70 ) നിര്യാതനായി. ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്, ഗുജറാത്തി വിങ് എന്നിവയിലും പങ്കാളിത്തം വഹിച്ചിരുന്നു. കോഴിക്കോട് എയർപോർട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഗുജറാത്തിലെ കച്ച് സ്വദേശിയായ ഇദ്ദേഹം പൂനെയിലാണ് സ്ഥിരതാമസം. 1978 മുതൽ സലാലയിൽ പ്രവാസിയാണ്. ഭാര്യ ഹീന. കുടുംബം സലാലയിലാണുള്ളത്. രണ്ട് മക്കൾ ദുബൈയിലുമാണ്.മൃതദേഹം പൂനെയിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസികളുടെ […]
Read more

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ജൂഡോ താരം തൂലിക മന്നിന് നാഡയുടെ വിലക്ക്

ഗ്ലാസ്‌കോ: ഗ്ലാസ്കോയില്‍ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി. ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിര്‍ദേശിക്കുകയായിരുന്നു. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ […]
Read more

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതി; അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ഇതുവരെ വലിയതുറ സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ അന്വേഷണം വേഗത്തിലാക്കാനും സമഗ്രമായി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുമായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം പരാതിക്കാരൻ ഫർസീൻ മജീദ് ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അന്വേഷണസംഘത്തെ […]
Read more

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ ആക്രമണം; ബസ് തകർത്തു

പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. സ്കൂൾ ബസും ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്കുകളും ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന സംഭവമാണ് ഇന്ന് രാവിലെ സ്കൂൾ തുറക്കാനെത്തിയ അധ്യാപകരും ജീവനക്കാരും ശ്രദ്ധിച്ചത്. സ്കൂളിന്റെ ബസിന്റെ ചില്ലുകൾ തകർത്തതോടൊപ്പം അകത്തും പുറത്തുമുള്ള ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ ഫർണിച്ചറുകളും സ്കൂൾ പരിസരത്തെ ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും നശിപ്പിച്ചതായും സ്കൂൾ അധികൃതർ അറിയിച്ചു. വിദൂര പ്രദേശങ്ങളിൽ […]
Read more

Recent News