Author: Ardra

പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്ലിന് മന്ത്രിസഭ അം​ഗീകാരം; തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും

ഡൽഹി: രാജ്യത്തെ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 മാസത്തിൽ പൂർത്തിയാക്കാനും ബില്ലിൽ പറയുന്നുണ്ട്.
Read more

‘പാർട്ടി ഒരു ഗുജറാത്തി കമ്പനി മാത്രമായി ഒതുങ്ങും’; മുരളി മനോഹർ ജോഷിയുടെ പ്രതികരണം ചൂണ്ടിക്കാട്ടി സന്ദീപ് വാര്യർ

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവ് ഡോ മുരളി മനോഹർ ജോഷിയുടെ പരാമർശം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യർ എംഎൽഎ. പെൺകുട്ടികൾ അടക്കമുള്ള സമരം.ചെയ്യുന്നവരെ ക്രൂരമായി ആക്രമിക്കുന്ന ഡൽഹി പൊലീസ് നടപടി വേദനാജനകമാണെന്ന് മുരളി മനോഹർ ജോഷി പ്രതികരിച്ചിട്ടുണ്ട്. ഒരു ക്രമസമാധാന പ്രശ്നമായി മാത്രം കൈകാര്യം ചെയ്യേണ്ടതല്ല ഈ വിഷയമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ എന്ന് മുരളി മനോഹർ ജോഷിയെ പോലെ ആ പാർട്ടി കെട്ടിപ്പടുത്ത മുതിർന്ന നേതാവ് പോലും […]
Read more

‘പേപ്പർ മാഫിയയുടെ വേര് അറുക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ നിയമത്തിൻ്റെ കരടിൽ കടുത്ത നടപടികൾ നിർദേശിച്ച് കേന്ദ്രം. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വർഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ 3 […]
Read more

ജന്തർ മന്തർ പ്രതിഷേധം: ഡൽഹി പൊലീസിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥരുടെ പതിവ് അവധികൾ റദ്ദാക്കി. തലസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യം കണക്കിലെടുത്താണ് നടപടി. വ്യാഴാഴ്ച പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഉത്തരവ് എല്ലാ ജില്ലാ ഡി.സി.പിമാർക്കും എഫ്.ആർ.ആർ.ഒ., ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ഉദ്യോഗസ്ഥർക്കും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. ഈ ഉത്തരവുപ്രകാരം, മറ്റൊരു നിർദേശം ഉണ്ടാകുന്നതുവരെ കാഷ്വൽ ലീവ്, ഏൺഡ് ലീവ് ഉൾപ്പെടെയുള്ള യാതൊരു പതിവ് അവധികളും അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിലെ അവധി അപേക്ഷകൾ […]
Read more

‘സമയംവരുമ്പോൾ നിങ്ങൾ ഇതിന് മറുപടി പറയേണ്ടിവരും’;വിദ്യാർഥികളോടുള്ള യൂണിവേഴ്സിറ്റികളുടെ ഭീഷണിക്കെതിരേ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിദ്യാർഥികൾ പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന ഡൽഹി, ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റികളുടെ നിർദേശത്തിനെതിരേ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായ കൂടിച്ചേരലുകളുടെ ഭാഗമാകരുതെന്ന് കഴിഞ്ഞദിവസമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയും ജെഎൻയുവും വിദ്യാർഥികളോട് നിർദേശിച്ചത്. വെള്ളിയാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൽഹി യൂണിവേഴ്‌സിറ്റികളുടെ നടപടിക്കെതിരേ രാഹുൽ ഗാന്ധി ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. എന്തു ധൈര്യത്തിലാണ് വിദ്യാർഥികൾ അവരുടെ ജനാധിപത്യാവകാശങ്ങൾ വിനിയോഗിക്കുന്നതിനെതിരേ ഭീഷണി മുഴക്കിയതെന്ന് രാഹുൽ ചോദിച്ചു. സമയംവരുമ്പോൾ നിങ്ങൾ ഇതിന് […]
Read more

സംഭരണ സംവിധാനത്തിന്റെ വികസനം: 7 പുതിയ നിയമാവലികൾ അംഗീകരിച്ച് സൗദി ധനകാര്യ മന്ത്രി

റിയാദ്: സർക്കാർ സംഭരണ സംവിധാനം വികസിപ്പിക്കുന്നതിനും, സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും, കരാറുകൾ, പർച്ചേസുകൾ, എന്നിവയുമായി ബന്ധപ്പെട്ട 7 പുതിയ നിയമാവലികൾക്ക് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ അംഗീകാരം നൽകി. പൊതുമുതലിന് പരമാവധി മൂല്യം ഉറപ്പാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി. സർക്കാർ സ്ഥാപനങ്ങൾ ടെൻഡർ പ്രമാണങ്ങളും കരട് രേഖകളും തയാറാക്കുമ്പോൾ നിർബന്ധമായും പിന്തുടരേണ്ട മാർ​ഗനിർദേശ രേഖകളായി ‘എക്സ്പെൻഡിച്ചർ ആന്റ് പ്രോജക്ട് എഫിഷ്യൻസി അതോറിറ്റി’ ആണ് ഈ പുതിയ നിയമാവലികൾ രൂപീകരിച്ചിരിക്കുന്നത്. ഇത് […]
Read more

ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി കണക്ട് ചെയ്യാൻ 2 പുതിയ ബസ് സർവീസുകൾ

ദുബൈ: മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനെ അബൂദബിയിലെ മെയിൻ ബസ് സ്റ്റേഷൻ, അൽ സാഹിയ ബസ് സ്റ്റേഷൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന MR1, MR2 എന്നീ രണ്ട് പുതിയ എഡി മൊബിലിറ്റി ബസ് സർവീസുകൾ ആരംഭിച്ചു. ഇത്തിഹാദ് റെയിൽ സേവനങ്ങൾ യാത്രക്കാർക്ക് എളുപ്പത്തിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.കഴിഞ്ഞ മാസം 30 നാണ് യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ ആദ്യ സർവീസ് നടത്തിയത്. ഫുജൈറയിൽ നിന്ന് അബൂദബിയിലേക്കായിരുന്നു ആദ്യ സർവീസ്. യാത്രക്കാരുടെ വൻ തിരക്കാണ് ഈ ചരിത്ര […]
Read more

കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ മാത്രം ഉപയോഗിക്കണം; നിർദേശം നൽകി ഹജ്ജ്-ഉംറ മന്ത്രാലയം

റിയാദ്: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. ‘ഉംറയ്ക്കായി വരുന്നോ’ എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം. കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ തിരക്കുള്ള സമയത്തും എല്ലാവർക്കും തടസ്സമില്ലാതെ കുടിക്കാനുള്ള സംസം വെള്ളം ലഭിക്കാൻ സഹായിക്കും. ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല […]
Read more

ഐക്യദാർഢ്യം വിദ്യാർഥികൾക്ക്, സിജെപിക്കല്ല; കെ. സുധാകരൻ സിജെപി സമരവേദിയിൽ

ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ എത്തി. സിജെപി പ്രതിഷേധ വേദി സന്ദർശിച്ചു. ഐക്യദാർഢ്യം സിജെപിക്കല്ല, വിദ്യാർത്ഥികൾക്കെന്ന് അദ്ദേഹം അറിയിച്ചു. സിജെപിക്ക് പിന്തുണ നൽകുന്ന കാര്യം കോൺഗ്രസിന് ഏകപക്ഷിയമായി തീരുമാനിക്കാൻ കഴിയില്ല. നേതാക്കളുമായി കൂടി ആലോചിക്കണം. വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ് സന്ദർശനമെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ താമസസ്ഥലത്ത് നിന്ന് ആറ് കിലോഗ്രാമിലധികം മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് വിദേശികളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരു വിദേശിയുമാണ് പിടിയിലായത്. ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ വെക്കുന്നത് കണ്ടതായി ലഹരിവിരുദ്ധ […]
Read more

Recent News