Author: Ardra

‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

കൊച്ചി: സാധാരണ സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവുമായി ‘The Bansuri Circle’ കൊച്ചിയിലെത്തുന്നു. ഇത് ഒരു സംഗീതവിരുന്ന് മാത്രമല്ല, മനോഹരമായ ഓർമ്മകൾ കൂടി സമ്മാനിക്കുന്നതായിരിക്കും. സംഗീതജ്ഞൻ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഈ പരിപാടി, തിരക്കിൽ നിന്ന് മാറി സംഗീതത്തെ അടുത്തറിഞ്ഞ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായാണ് ഒരുക്കിയിരിക്കുന്നത്. പരിമിതമായ പ്രേക്ഷകർക്ക് മാത്രമുള്ളതായിരിക്കും വേദി. സംഗീതത്തിനൊപ്പം ഡിന്നറും പരിപാടിയുടെ ഭാഗമാകും. ഈ മാസം 24ന് വൈകുന്നേരം ഏഴു മണി മുതൽ കളമശ്ശേരി ചക്കോളാസ് പവിലിയനിലാണ് ദി ബൻസുരി സർക്കിൾ സം​ഗീത […]
Read more

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, ‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല’; മേജർ രവി

കൊച്ചി: നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരങ്ങളിൽ പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി. നീറ്റിനെ കുറിച്ച് അറിവില്ലാത്തവരാണ് പ്രതിഷേധിക്കുന്നത്. സമരത്തില്‍ വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ മറ്റ് താല്‍പര്യങ്ങളുമായുള്ള മറ്റുചിലരാണെന്ന് മേജര്‍ രവി പറയുന്നു. മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല. വൈകാരികമായി പോസ്റ്റ് ഇട്ടതാണ്. ഇന്ത്യയില്‍ ‘പാര്‍ലമെന്റ് ആക്രമണം നടത്താന്‍’ പോകാന്‍ ഈ പീക്കിരി പിള്ളേരെ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പൊലീസിന്റെ വണ്ടി തകര്‍ക്കുകയും […]
Read more

സൗദി കപ്പലിന്​ നേരെ ചെങ്കടലിൽ ആക്രമണം; ജീവനക്കാർ സുരക്ഷിതർ

റിയാദ്​: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലിന്​ നേരെ ആക്രമണം. യമനിലെ ഹൂതി വിമതരാണ്​ ആ​ക്രമിച്ചതെന്നാണ്​ സൂചന. കപ്പലിന്‍റെ മുൻഭാഗത്ത്​ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുണ്ട്​. ജീവനക്കാർ സുരക്ഷിതരാണ്​. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ചെങ്കടലിൽ സൗദി അറേബ്യൻ കപ്പലുകൾക്ക്​ നേരെ ആ​ക്രമണം നടത്തുമെന്ന്​ യെമനിലെ ഹൂതി വിമതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആക്രമണമുണ്ടായത്​. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൗദി ട്രാൻസ്​പോർട്ട്​ ജനറൽ അതോറിറ്റി ഉദ്യോഗസ്ഥനെ […]
Read more

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച

തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്‌വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.
Read more

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; ദേവസ്വംമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഓരോ ദിവസം ഓരോ അറസ്റ്റ് അല്ലാതെ അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യം ചെയ്തതിന്റെ, തുടർച്ചയായാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പുതിയ സർക്കാർ വന്ന ശേഷം ആരെയും ഇതുവരെയും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതിൽ പങ്കില്ല എന്ന് ഇനി സിപിഐഎമ്മിന് പറയാൻ ആകില്ലെന്ന് മന്ത്രി പറഞ്ഞു. അറസ്റ്റ് കൊണ്ട് മാത്രം ചാർജ് ഷീറ്റ് ആകുന്നില്ല. കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി […]
Read more

‘വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നു, തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് വിതുമ്പലോടെ മുൻമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്നാണ് പ്രചാരണം നടക്കുന്നത്. പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് എതിരെ നിയമനടപടി തുടങ്ങി. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നെന്നും പി കെ ശ്രീമതി പറഞ്ഞു. വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പികെ ശ്രീമതി പറഞ്ഞു. ഏറെ കാലമായി ഇത് തുടരുന്നു. തീവ്രത എന്ന […]
Read more

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

കോട്ടയം: സിക്കിമിലെ നാംചി തുരങ്കം തകർന്ന് കാണാതായ കോട്ടയം സ്വദേശി അനീഷ് മരിച്ചെന്ന് സ്ഥിരീകരണം. അനീഷിന്റെ മൃതദേഹം കണ്ടെടുത്തു. ഇക്കാര്യം അധികൃതർ മുംബൈയിലെ നോർക്ക ഓഫീസിന് അറിയിച്ചു. അർദ്ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. അനീഷിന്റെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.2011 മുതൽ NHPC ഉദ്യോഗസ്ഥനാണ് അനീഷ്. ദുരന്തത്തിൽ 22 മരണം സ്ഥിരീകരിച്ചു. തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ഇന്നലെ 9 മൃതദേഹങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള […]
Read more

‘മോദി ഒറ്റപ്പെടും, : ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

ഡൽഹി: ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണം. അല്ലെങ്കിൽ മോദി ഒറ്റപ്പെടുമെന്നും എം.എ. ബേബി പറഞ്ഞു. ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും. പ്രശാന്തിന്റെ അറസ്റ്റിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെ. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യും. അതിനുമുൻപ് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. […]
Read more

ആക്രമണം തുടർന്ന് അമേരിക്ക; പന്ത്രണ്ടാം ദിവസവും ഇറാനെതിരെ ആക്രമണം

ടെഹ്‌റാൻ: ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ് ആക്രമണം. ബുഷെഹർ ആണവനിലയത്തിനടുത്ത വൈദ്യുത സബ്‌സ്‌റ്റേഷനിലടക്കം ആക്രമണമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഓരോ കപ്പലുകളെ ആക്രമിക്കുമ്പോഴും, ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ അമേരിക്ക ബോംബിട്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിലെ അൽ ഷുഖൈഖിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടതായും കപ്പലിൽ തീപിടുത്തമെന്നും യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്. അതേസമയം, മൂന്നാഴ്ചയ്ക്കിടെ […]
Read more

ഹൃദയാരോഗ്യത്തിന് കാപ്പി നല്ലതാണ്, ദിവസവും രണ്ടുമുതൽ അഞ്ചുകപ്പുവരെ കുടിക്കുന്നത് സുരക്ഷിതം

വാഷിങ്ടൺ: ഹൃദയാരോഗ്യത്തിന് കാപ്പി ഗുണം ചെയ്യുമെന്നും ദിവസവും രണ്ടുമുതൽ അഞ്ചു കപ്പുവരെ (എട്ട് ഔൺസ്) കാപ്പി കുടിക്കുന്നത് സുരക്ഷിതമാണെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്‌.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠന അവലോകനത്തിലാണ് ഇക്കാര്യം പറയുന്നത്. മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് പഠനം പറയുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ […]
Read more

Recent News