Author: Ardra

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പൊലീസുകാരന് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ അനന്തനാ​ഗിലെ ലാൽ ചൗക്കിലായിരുന്നു സംഭവം. ജമ്മു കശ്മീർ പൊലീസിലെ ഹെഡ് കോൺസ്റ്റബിളായ ആഷിഖ് ഹുസൈൻ ഖുറേഷി(35)യാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയുടെ സുരക്ഷയുടെ ഭാ​ഗമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരേയാണ് ഭീകരർ വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്. വെടിയേറ്റ ആഷിഖ് ഹുസൈൻ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാ​ഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം, അനന്ത്നാ​ഗിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കർ […]
Read more

കെപിസിസി ഓഫിസിലേക്ക് മാർച്ച്; ബിജെപി സംസ്ഥാന അധ്യക്ഷന് നേരെയും ജലപീരങ്കി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനും നരേന്ദ്ര മോദിക്കും എതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനും എംഎഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന് നേരേയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനും തിരുവന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങി നിരവധി നേതാക്കൾ നിൽക്കുമ്പോഴായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ദില്ലിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺ​ഗ്രസ് സമരത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തിയത്. മാർച്ചിനെ നേരെ […]
Read more

ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി ഹനുമാൻകൈൻഡ്

ഡൽഹി: ജന്തർമന്തറിൽ ക്രോക്കോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നേരിട്ടെത്തി റാപ്പർ ഹനുമാൻകൈൻഡ്. ചലോ സൻസദ് മാർച്ചിന്റെ ഭാഗമായാണ് മലയാളിയായ റാപ്പർ എത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സിയും മാസ്‌കും ധരിച്ചാണ് ഹനുമാൻകൈൻഡ് മാർച്ചിന്റെ ഭാഗമായത്. പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും ഹനുമാൻകൈൻഡ് രൂക്ഷമായി വിമർശിച്ചു. പ്രക്ഷോഭസ്ഥലത്തെ ദൃശ്യങ്ങൾ റാപ്പർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ‘നീതിപൂർവമായ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കാൻ എത്തിയ ആളുകൾക്കെതിരെ ഇത്തരത്തിൽ ക്രൂരമായ ബലപ്രയോഗം നടത്തിയതിന് യാതൊരു […]
Read more

‘സതീശൻ ഏത് പാർട്ടിയിലാണ്?’; വഖഫ് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ പി. രാജീവ്

കൊച്ചി: വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിക്കുന്നത് ബി.ജെ.പി. നിലപാടാണെന്ന് മുൻമന്ത്രി പി. രാജീവ്. മുസ്‌ലിം വിശ്വാസമനുസരിച്ച് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ഒരു ബോർഡിൽ ആ വിശ്വാസവുമായി ബന്ധപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നതാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ബി.ജെ.പി. ഇതര പാർട്ടികൾ സ്വീകരിച്ച നിലപാട്. ഇതേകാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കുമ്പോൾ അതിൽ വർഗീയത ആരോപിക്കുന്ന മുഖ്യമന്ത്രിയുടെ മനോഭാവം ബി.ജെ.പി.യുടേതാണെന്നും രാജീവ് പറഞ്ഞു. പാർലമെന്റിൽ ദേവസ്വം ബോർഡിന്റെ കാര്യമുൾപ്പെടെ ചൂണ്ടിക്കാട്ടി വഖഫ് നിയമഭേദഗതിയിലെ പ്രശ്‌നങ്ങൾ അവതരിപ്പിച്ചത് കെ.സി. […]
Read more

വിദ്യാർഥികളെ രാഷ്ട്രീയായുധമാക്കുന്നു; പ്രതിപക്ഷത്തിനെതിരെ രാജ്നാഥ് സിങ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും ‘രാഷ്ട്രീയ ആയുധങ്ങളായി’ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സാമൂഹികമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നിർഭാഗ്യകരമാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. എന്നാൽ, ഇന്ത്യയിലെ വിവേകശാലികളായ യുവാക്കൾ ഇത്തരം വഞ്ചനാപരമായ ശ്രമങ്ങളെ തിരിച്ചറിയുമെന്നും അവർ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാത തിരഞ്ഞെടുക്കുമെന്നും […]
Read more

ത്രില്ലർ ചിത്രം ‘കണ്ടന്‍’ 31 ന് തിയറ്ററുകളില്‍

മലയാള സിനിമയിൽ നിന്ന് മറ്റൊരു ത്രില്ലർ ചിത്രം കൂടി എത്തുകയാണ്. പുതുമുഖ സംവിധായകൻ ആയ ജിബിൻ ആന്റണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിബിൻ ആന്റണി, അലൻ ജേക്കബ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. രചന, എഡിറ്റിംഗ്, ലിറിക്സ് എന്നിവ സംവിധായകൻ ജിബിൻ ആന്റണിയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പൂർണ്ണമായും യൂകെയിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് യൂകെ മലയാളികളായ പുതുമുഖങ്ങൾ ആണ്. ചിത്രം യുകെയിൽ വിതരണത്തിനെത്തിക്കുന്നത് ആര്‍എഫ്ടി ഫിലിംസ് ആണ്. കേരളത്തിൽ ഹിമുക്രി – ജയഗീതം വിതരണം നിർവഹിക്കുന്നു. […]
Read more

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരും, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും സർക്കാരും

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരും. ബോർഡ് പുനസംഘടന നടത്തുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോഡിന്റെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ ആനുപാതികമായി ഇതര സമുദായിക്കാരെ ഉൾപ്പെടുത്താമെന്ന് അറിയിച്ചത്. എന്നാൽ നിലവിലുള്ള ബോർഡിൽ ഇവരെ രണ്ടുപേരെ ഉൾപ്പെടുത്തുന്നതിന് പകരം പൂർണ്ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതുക്കിയ […]
Read more

ലോകത്തെ ഏറ്റവും ശക്​തമായ രണ്ടാമത്തെ പാസ്പോർട്ട്​ ;​ അത്യപൂർവ വളർച്ച കൈവരിച്ച്​ യു.എ.ഇ പാസ്പോർട്ട്​

ദുബൈ: രണ്ട്​ പതിറ്റാണ്ടിനിടെ അത്യപൂർവ വളർച്ച കൈവരിച്ച്​ യു.എ.ഇ പാസ്​പോർട്ട്​. ലോകത്തെ തന്നെ ഏറ്റവും ശക്​തമായ രണ്ടാമത്തെ പാസ്പോർട്ടായി ​ യു.എ.ഇ പാസ്പോർട്ട്​ മാറി​. അയാട്ടയുടെ ടൈമാറ്റിക്​ ഡാറ്റ അനുസരിച്ച്​ ഒന്നാം സ്ഥാനത്ത്​ സിങ്കപ്പൂർ തുടരുകയാണ്​. ജപ്പാനും ദക്ഷിണ ​കൊറിയയും യു.എ.ഇക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്​. മൂന്നാം സ്ഥാനത്ത്​ സ്വീഡനാണ്​. സിങ്കപ്പൂർ പാസ്​പോർട്ടുള്ളവർക്ക്​ 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാൻ, ദക്ഷിണ കൊറിയ പൗരൻമാർക്ക്​ 188 കേ​ന്ദ്രങ്ങളിലേക്കും സ്വീഡിഷുകാർക്ക്​ 187 രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ​ചെയ്യാം. അഫ്​ഗാനിസ്താൻ, സിറിയ, […]
Read more

‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്’: നീറ്റ് പ്രതിഷേധം ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിക്കെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്’ ഹർജി അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നീറ്റ് പരീക്ഷയുടെ ശരിയായ നടത്തിപ്പ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ പരിഷ്‌കാരങ്ങൾ തുടങ്ങിയ പ്രധാന പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. അഭിഭാഷകൻ പറയുന്നത് പൂർത്തിയാക്കുന്നതിന് മുൻപ് ചീഫ് ജസ്റ്റിസ് […]
Read more

‘മുഖ്യമന്ത്രി ഇംഗ്ലീഷിലും മലയാളത്തിലും നുണ പറയുന്നു’; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം […]
Read more

Recent News