Author: Ardra

ലക്ഷദ്വീപിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബന്ധുവിന് പിഴയും 40 വർഷം കഠിനതടവും

കവരത്തി: ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പിഴയും 40 വർഷം കഠിനതടവും. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്‌സോ കോടതി ശിക്ഷിച്ചത്. 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ വെച്ച് കൗൺസലിംഗ് നൽകിയ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ […]
Read more

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ ഏർപ്പെടുത്തി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ശിക്ഷയായോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗമായി കൈവിലങ്ങ് ഉപയോഗിക്കാൻ പാടില്ലെന്ന് റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. കൊടുംകുറ്റവാളികൾക്കുമാത്രം ഇനി കൈവിലങ്ങിട്ടാൽ മതിയെന്നും അദ്ദേഹം സർക്കുലറിൽ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 13 വിഭാഗങ്ങളിൽവരുന്ന പ്രതികളെ കൊണ്ടുപോകുമ്പോൾ കൈവിലങ്ങ് ധരിപ്പിക്കാം. ഇതിൽ ഉൾപ്പെടാത്തവർക്ക് ഉപയോഗിക്കരുത്. കൈവിലങ്ങ് ഉപയോഗിക്കുന്നതിനുമുൻപ്‌ കുറ്റകൃത്യത്തിന്റെ ഗൗരവം, കുറ്റാരോപിതന്റെ പെരുമാറ്റം, സുരക്ഷാകാര്യങ്ങൾ എന്നിവ കണക്കിലെടുക്കണം. രക്ഷപ്പെടാനുള്ള സാധ്യത, അക്രമസ്വഭാവം, […]
Read more

വയനാട് ചുരം ബൈപ്പാസ് പദ്ധതി: കേന്ദ്രത്തിൽ വിഷയം അടിയന്തരമായി ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എയ്ക്കും മുന്നിൽ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. കോഴിക്കോട് – മുത്തങ്ങ (എൻഎച്ച് 766) നാലുവരിപ്പാത വികസനത്തിനും ചിപ്പിളിത്തോട് – മരുതിലാവ് – തളിപ്പുഴ ചുരം ബൈപ്പാസിനുമുള്ള വിശദ പഠന റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ […]
Read more

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: പ്രേതബാധ ഒഴിപ്പിക്കലിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മലപ്പുറം പൂക്കോട്ടൂർ സ്വദേശി എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽവെച്ച് പിടിയിലായത്. പെൺസുഹൃത്തിന്റെ പതിനാറുകാരിയായ മകളെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്. കുറച്ചുനാളുകൾക്ക് മുൻപാണ് സിറാജ് ചിറ്റൂരിലെത്തിയത്. ഇവിടെവെച്ചാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയായ യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. മകൾക്ക് പ്രേതബാധയുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും ഇയാൾ യുവതിയെ ധരിപ്പിച്ചു. തുടർന്ന്, ഫാമിലേക്ക് യുവതിയെയും മകളെയും സഹോദരനേയും സിറാജ് വിളിച്ചുവരുത്തി. പൂജ നടത്താനുണ്ടെന്ന് പറഞ്ഞ് കുട്ടിയുമായി ഇയാൾ ഒരു മുറിയിലേക്ക് പോയി. അമ്മയോടും […]
Read more

വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ; അതിവേഗ നടപടിയുമായി പൊലീസും മോട്ടോർ വാഹന വകുപ്പും

തൃശ്ശൂര്‍: വടക്കാഞ്ചേരിയിൽ വീണ്ടും വിദ്യാർത്ഥികളെ കയറ്റാതെ സ്വകാര്യ ബസ്സുകൾ. തിരൂർ, തൃശ്ശൂർ ഭാഗത്തേക്കുള്ള ബസ്സുകള്‍ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന് പരാതി. സംഭവത്തില്‍ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി വിദ്യാർത്ഥികൾ. ഇന്നലെ രാവിലെ ബസ്സിൽ കയറ്റാത്തതിനാൽ വീട്ടിലേക്ക് തിരിച്ചു പോയെന്നും വിദ്യാർത്ഥികൾ പറയുന്നു. പരാതിക്ക് പിന്നാലെ പൊലീസും മോട്ടോർ വാഹന വകുപ്പും അതിവേഗ നടപടി സ്വീകരിച്ചു. വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ ഇന്ന് രാവിലെ സംയുക്ത പരിശോധന നടത്തി. വിദ്യാർത്ഥികളെ കയറ്റാത്ത ബസ് ജീവനക്കാർക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും മുന്നറിയിപ്പ് […]
Read more

‘സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?’; തുറന്നു ചോദിച്ച് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച് ഹൈക്കോടതി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിച്ച പൊലീസിന്‍റെ നിലപാടിനെതിരെ ഇപ്പോൾ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കേസ് ഏൽപ്പിക്കപ്പെട്ടിട്ടുള്ള സ്പെഷ്യൽ ജഡ്ജ് അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്നുള്ള നടപടികൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇത്തരം ഔപചാരികതകൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ റിമാൻഡ് […]
Read more

ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നു; 20 കമ്പനി സിആർപിഎഫിനെ കൂടി അടിയന്തരമായി വിന്യസിക്കാൻ കേന്ദ്രം

ഡൽഹി : കോക്റോച്ച് ജനത പാർട്ടിയുടെയും വിവിധ പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് കൂടുതൽ സേനാവിന്യാസം നടത്താൻ കേന്ദ്ര സർക്കാർ. ഡൽഹിയിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സിആർപിഎഫിൻ്റെ 20 കമ്പനികളെ കൂടി വിന്യസിക്കാൻ സർക്കാർ ഉത്തരവിട്ടെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് പശ്ചിമ ബംഗാളിൽനിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം സിആർപിഎഫ് ഉദ്യോഗസ്ഥരെ എത്തിക്കും. ഡൽഹിയിൽ അടിയന്തരമായി സേനാവിന്യാസം ശക്തമാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. ഡൽഹിയിലെ ക്രമസമാധാനം ശക്തിപ്പെടുത്തുന്നതിനായി കൊൽക്കത്തയിൽനിന്ന് ആകെ 20 സിആർപിഎഫ് കമ്പനികളെ വിമാനമാർഗം എത്തിക്കുന്നതായി […]
Read more

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കല്‍ വിദ്യാഭ്യാസ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം’; നിലപാട് കടുപ്പിച്ച് ടിവികെ

ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും ആ പരീക്ഷ പൂർണമായും റദ്ദാക്കണമെന്നും ടിവികെ. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട പാർട്ടി, പ്രശ്നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്‍റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചു. വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിൽ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ, ആ വിഷയം പരിഹരിക്കണം. മുഖ്യമന്ത്രി സി […]
Read more

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം ഉടനെന്ന് മേയർ വി വി രാജേഷ്. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ ആർ സുഗതനുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യം. വിജയിച്ചു വന്ന എല്ലാ കൗൺസിലേഴ്സും ജനങ്ങൾക്കിടയിൽ നന്നായി പ്രവർത്തിക്കുന്നവരെന്നും മേയർ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി പറയുന്നതുപോലെ ചെയ്യും. എല്ലാ കൗൺസിലർമാരും അഞ്ച് വർഷം നല്ലപോലെ പ്രവർത്തിക്കുമെന്നും മേയർ പ്രതികരിച്ചു. ഒരു മാസത്തിനിടയിൽ കൗൺസിൽ യോഗം വിളിക്കാൻ കഴിയുമായിരുന്നിട്ടും മാറ്റിവച്ചത് ആർ സുഗതന് വേണ്ടിയാണെന്ന് […]
Read more

രാഹുൽ ഗാന്ധി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നു; പ്രതികരണവുമായി ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചിട്ടും രാഹുൽ ​ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നു. വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് ധർമേന്ദ്ര പ്രധാൻ വിമർശിച്ചു. പാർലമെന്റിൽ മനഃപൂർവം തടസം സൃഷ്ടിക്കുന്നു. പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധമെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടിൽ ഇടംപിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സഭയിൽ […]
Read more

Recent News