Author: Ardra

കുവൈത്തിൽ വ്യാജ ഉൽപ്പന്ന വേട്ട; 1.3 ടൺ തംബാക്കും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനായി നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായി, കുവൈത്ത് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും തംബാക്കും വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. വാണിജ്യ നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പിലെ ഇൻസ്പെക്ഷൻ ടീമുകൾ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റോളം കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കൾ, ഡിറ്റർജന്റുകൾ എന്നിവയും 1.32 ടൺ തംബാക്കുമാണ് അധികൃതർ പിടിച്ചെടുത്തത്. ഗൾഫ് […]
Read more

പതിനാലുകാരികാരിക്ക് നിർബന്ധിച്ച് മദ്യം നൽകി; പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ബെംഗളൂരു: കർണാടകയിലെ ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷമാണ് ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.ജൂലൈ 17-നാണ് സംഭവം നടന്നത്. ക്ഷേത്രദർശനത്തിനെന്ന വ്യാജേന രേണുക എന്ന സ്ത്രീ പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നവീൻ, വെങ്കട്ടരമണ എന്നിവരും ഇവർക്കൊപ്പം ചേർന്നു. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും, മദ്യപിച്ച നിലയിൽ വീട്ടിലെത്തിയാൽ […]
Read more

സിക്കിമിലെ നിർമാണത്തിലിരുന്ന തുരങ്കത്തിലെ സ്ഫോടനം; മണ്ണിടിച്ചിലിൽ മരണം 20 ആയി

ഗാങ്ടോക്ക്: സിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ സ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. അപകടത്തിൽ കാണാതായ അഞ്ചുപേരിൽ കോട്ടയം പാമ്പാടി സ്വദേശി അനീഷും ഉൾപ്പെടുന്നു. അനീഷിന്റെ ബന്ധുക്കൾ സിക്കിമിലേക്ക് തിരിച്ചു. തിങ്കളാഴ്ചയായിരുന്നു സിക്കിമിലെ നാംചി ജില്ലയിലുള്ള തീസ്ത ആറാം ഘട്ട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മീഥേൻ വാതകം ചോർന്ന് ഉണ്ടായ സ്‌ഫോടനത്തിലാണ് അപകടം. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരടക്കം തുരങ്കത്തിൽ കുടുങ്ങിയ ഇരുപത്തിയഞ്ചുപേരിൽ ഇരുപതുപേരുടെ മരണം […]
Read more

സംസ്ഥാനത്ത് പവർ കട്ട് ; വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായ തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ആവശ്യകതയാണ് നിലവിലുള്ളത്. ഉപഭോഗത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 1000 മെഗാ വാട്ട് വർധന ഉണ്ടായി, എൽനിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മഴ കുറഞ്ഞു, ഡാമിൽ വെള്ളം കുറഞ്ഞു, ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈത്യുതി ഇല്ലാത്ത പ്രശ്നം എന്നിവ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയത് എന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. […]
Read more

ബിജെപിയും കോർപ്പറേഷനും രണ്ട് തട്ടിൽ; മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും നടപ്പായില്ല

തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന് കീഴിലുള്ള ജില്ലാ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലാബ്. എംപി ഫണ്ട് അനുവദിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും പദ്ധതി നടപ്പിലാക്കാൻ കോർപ്പറേഷൻ വേണ്ടത്ര ഉത്സാഹം കാണിച്ചില്ല. 2025 ഫെബ്രുവരി രണ്ടിനാണ് സുരേഷ് ഗോപി തൃശൂരിൽ എംപി ഓഫീസ് തുറക്കുന്നത്. തൊട്ടുപിന്നാലെ ഫെബ്രുവരി അഞ്ചിന് അടിയന്തര പ്രാധാന്യത്തോടെ നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി. രാജീവ് ഗാന്ധി […]
Read more

കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകുന്നില്ല; മന്ത്രി ബിന്ദു കൃഷ്‌ണയുടെ പേഴ്സണൽ സെക്രട്ടറി നിയമനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം കേവലം സ്റ്റാഫ് നിയമനത്തിന് അപ്പുറമുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറുകയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മേയ് അവസാന ആഴ്ചയിൽ തന്നെ മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ശുപാർശ […]
Read more

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മോദിയെ കണ്ട് ശരദ് പവാറും സുപ്രിയയും; മഹാരാഷ്ട്രയിൽ അഭ്യൂഹങ്ങൾ പുകയുന്നു

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പാർലമെൻ്റിന് അകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പവാറിനെ വാതിൽപടിയിൽ എത്തി മോദി സ്വീകരിക്കുന്നതും നേതാക്കൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ചില പേപ്പറുകൾ കൈമാറുന്നതും ചിത്രങ്ങളിൽ കാണാം. പാർലമെൻ്റിൻ്റെ […]
Read more

വെനസ്വേലയിൽ ഹന്തവൈറസ് ഭീതി: മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

അൻസോട്ടെഗി: വെനസ്വേലയിൽ ഹന്തവൈറസ് ബാധയുടെ ഭീഷണി. രോഗബാധയെ തുടർന്ന് മൂന്ന് പേർ ഇതിനോടകം മരിച്ചതായി വെനസ്വേല ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കിഴക്കൻ വെനസ്വേലൻ സംസ്ഥാനമായ അൻസോട്ടെഗിയിലെ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് ഹന്തവൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതിന് പുറമെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാരിനാസിൽ രണ്ട് സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ മരിച്ച സംഭവത്തിലും ഹന്തവൈറസ് ബാധ സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭൂകമ്പത്തിന് ശേഷം രാജ്യം നേരിടുന്ന ഗുരുതരമായ ആരോഗ്യ-ശുചിത്വ വെല്ലുവിളികൾക്കിടയിലാണ് വൈറസിന്റെ സാന്നിധ്യം വെല്ലുവിളിയാകുന്നത്. […]
Read more

‘പ്ലസ്ടു കഴിഞ്ഞാൽ ലൈസൻസ്, സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകും’; മന്ത്രി സി.പി. ജോൺ

തൃശ്ശൂർ: സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി. നിയമങ്ങളും പിഴകളും ശിക്ഷാനടപടികളും കൊണ്ട് മാത്രം റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ വിശ്വാസം. മര്യാദകൾ പാലിച്ച് ജനാധിപത്യപരമായി റോഡുകൾ ഉപയോഗിക്കുകയാണ് പ്രധാനം. ‘ഗതാഗത സാക്ഷരതാ യജ്ഞം’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുയോജ്യമായ പുതിയ പേരുകൾ നിർദേശിക്കാൻ മന്ത്രി അഭ്യർഥിച്ചു. […]
Read more

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്

കാക്കിനട: കാക്കിനടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് (ബാലയ്യ) പരിക്ക്. നടൻ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനത്തിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. ചിത്രീകരണം ഉടനടി നിർത്തിവെച്ച് അദ്ദേഹത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേശികൾക്ക് ക്ഷതമേറ്റതായി സ്ഥിരീകരിച്ചു. വൈദ്യസംഘത്തിന്റെ നിർദ്ദേശപ്രകാരം പൂർണരോഗമുക്തിക്കായി ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു. സാധാരണ ശസ്ത്രക്രിയ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉടൻ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുമെന്നും സംഘം […]
Read more

Recent News