Author: Ardra

സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ പെരുമാറേണ്ടത് ?; പിന്തുണയുമായി വിസ്മയ മോഹൻലാൽ

ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റ് പങ്കിട്ട് കൊണ്ടാണ് വിസ്മയ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നതെന്നാണ് കേന്ദ്രത്തോടുള്ള ചോദ്യമായി പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. വിസ്മയ മോഹൻലാൽ പങ്കിട്ട പോസ്റ്റ്: ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പരിക്ക്, റേഡുകള്‍ ബ്ലോക്ക് ചെയ്തു, മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു, നഗരം മുഴുവന്‍ ബാരിക്കേഡുകള്‍, ഇന്‍റര്‍നെറ്റ് നിരോധിച്ചു. സമരക്കാരെ നിങ്ങള്‍ […]
Read more

എംവിഐ പിവി ബിജു അമിതാവേശം കാട്ടി; പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എംവിഐയെ കൈവിട്ട് ഗതാഗത മന്ത്രി സിപി ജോൺ. എംവിഐ പിവി ബിജു അമിതാവേശം കാട്ടിയെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നും മന്ത്രി സിപി ജോൺ പറഞ്ഞു. പിവി ബിജു അമിതാവേശം കാണിക്കുകയായിരുന്നു. വിഷയത്തിൽ നടപടി സ്വീകരിച്ചു. എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് പറയാനാകില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ പ്രതീക്ഷിച്ചതിലും വേഗത്തിൽ കമ്മറ്റി സ്ഥാപിച്ചു. വളരെ വേഗത്തിൽ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ […]
Read more

റാന്നിയിൽ മൂന്ന് വയസ്സുകാരി വീടിനുള്ളിൽ ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: ഷോക്കേറ്റ് മൂന്നു വയസ്സുകാരി മരിച്ചു. റാന്നി വയലത്തലയിൽ സ്വദേശിനി അവന്തികയാണ് മരിച്ചത്. ബിനോയി – സാന്ദ്ര ദമ്പതികളുടെ മകളാണ്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. അബോധാവസ്ഥയിൽ കിടന്ന കുഞ്ഞിനെ വളരെ വേഗം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അമ്മ കുളിക്കാൻ കയറിയപ്പോൾ അവന്തിക വീട്ടിൽ കളിക്കുകയായിരുന്നു. അതിനിടെയാണ് അവന്തികയ്ക്ക് ഷോക്കേറ്റത്. അമ്മ കുളിച്ചു വന്നപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കുട്ടിയെ തൊട്ടപ്പോൾ അമ്മയ്ക്കും ഷോക്കേറ്റു. എങ്ങനെയാണ് ഷോക്കേറ്റതെന്ന് അന്വേഷിക്കാൻ റാന്നി പൊലീസ് […]
Read more

‘എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ചില ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ മാറ്റിസ്ഥാപിക്കണോ എന്ന കാര്യം അടിയന്തരമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാമറകൾ പ്രവർത്തനരഹിതമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വസിച്ച് ആരും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് […]
Read more

കുട്ടികളെ പൂളിൽ തനിച്ചാക്കരുത്: നിർദേശം നൽകി ആരോ​ഗ്യവിദ​ഗ്ധർ

റിയാദ്: വേനൽക്കാല അവധിക്കാലത്ത് സ്വിമ്മിങ് പൂളുകളിലും വിശ്രമകേന്ദ്രങ്ങളിലും ജനത്തിരക്കേറുമ്പോൾ കുട്ടികൾ മുങ്ങിമരിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ. കുട്ടികൾ മുങ്ങിപ്പോകാനുള്ള പ്രധാന കാരണം മുതിർന്നവരുടെ ശ്രദ്ധക്കുറവാണ്. ശ്വാസകോശത്തിലും വായിലും വെള്ളം കയറുന്നതോടെ കുട്ടികൾക്ക് ശബ്ദമുണ്ടാക്കാൻ കഴിയില്ല. തല വെള്ളത്തിന് മുകളിലേക്ക് കൊണ്ടുവരാനുള്ള ചെറിയ കൈയനക്കങ്ങൾ മാത്രമേ പലപ്പോഴും കാണാനാകൂ. കൃത്യമായ നിരീക്ഷണവും ബോധവൽക്കരണവും ഉണ്ടെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതാണെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു. കുളങ്ങൾക്ക് ചുറ്റും സുരക്ഷാ വേലികൾ ഇല്ലാത്തതും വാതിലുകൾ തുറന്നിടുന്നതും അപകട സാധ്യത […]
Read more

സൗദിയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്

റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച സ്വദേശികൾക്കും വിദേശികൾക്കുമെതിരെ കടുത്ത നടപടികളുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്. ഈ വർഷം മുഹറം മാസത്തിൽ മാത്രം നിയമലംഘകർക്കെതിരെ 25,000-ത്തിലധികം ഭരണപരമായ ഉത്തരവുകൾ പുറപ്പെടുവിച്ചതായി പാസ്പോർട്ട് അതോറിറ്റി അറിയിച്ചു. വിവിധ പ്രവിശ്യകളിലെ ജവാസത്ത് കമ്മിറ്റികൾ പുറപ്പെടുവിച്ച ഉത്തരവുകളിൽ തടവുശിക്ഷ, പിഴ, നാടുകടത്തൽ എന്നിവ ഉൾപ്പെടുന്നു. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്ക് ജോലി നൽകാനോ, താമസമോ യാത്രാസൗകര്യമോ ഒരുക്കാനോ പാടില്ലെന്ന് ജവാസത്ത് കമ്പനികൾക്കും വ്യക്തികൾക്കും കർശന നിർദേശം നൽകി. […]
Read more

തൃശൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ദുബൈയിൽ മരിച്ചു. ഡ്രൈഡോക്ക് ജീവനക്കാരനായ അബി ഉത്തമനാണു മരിച്ചത്. 58 വയസായിരുന്നു. ഇടത് കൂട്ടായ്മയായ ഓർമയുടെ സജീവ പ്രവർത്തകനാണ്. പിതാവ് ഭാസ്‌കരൻ, മാതാവ് ദമയന്തി. ഭാര്യ: മിനി. മകൾ: അന
Read more

‘മത്സരമെന്നത് വിജയിക്കുക മാത്രമല്ല, അർജന്റീനയ്ക്കായി എല്ലാം നൽകുക എന്നത് കൂടിയാണ്’; എൻസോ ഫെർണാണ്ടസ്

ന്യൂയോർക്ക്: ഫിഫ ഫൈനലിൽ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് അർജന്റീന താരം എൻസോ ഫെർണാണ്ടസ്. ഫൈനലിൽ റെഡ് കാർഡ് കണ്ട് എൻസോ ഫെർണാണ്ടാസ് പുറത്തായതോടെ പത്ത് പേരുമായാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയിലെ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് എൻസോ പുറത്തായത്. ജീവിതത്തിൽ എപ്പോഴും വിജയങ്ങൾ സംഭവിക്കില്ലെന്നും മത്സരഫലത്തേക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് സമയം കടന്നുപോകുമ്പോൾ നിങ്ങൾ തിരിച്ചറിയുമെന്നും എൻസോ കുറിച്ചു. അർജന്റീനൻ ടീമിന്റെ ഭാഗമാകുന്നത് താൻ എപ്പോഴും വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമയം […]
Read more

രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി ഗൗരിപാർവ്വതി ഭായ്

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ മുന്‍ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ മുന്‍ രാജകുടുംബാംഗം പരാതി നൽകിയത്. വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി. മുന്‍ രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി. തിരുവിതാംകൂർ മുന്‍ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്.
Read more

`പിണറായി ജീവിതം തകർത്തു’; വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയെ കാണുമെന്ന് സ്വപ്ന സുരേഷ്

പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ജീവിതം തകർത്തത് പിണറായി ആണെന്നും തനിക്കെതിരെയുള്ള വ്യാജ കേസുകൾ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി വിഡി സതീശനെ കാണുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പിണറായി വിജയൻ തനിക്കെതിരെ എടുത്തത് വ്യാജ കേസുകൾ ആണ്. ഫോൺ പിടിച്ചു വെച്ച് രേഖകൾ വളച്ചൊടിച്ചു. പിണറായി വിജയനെതിരെ നിയമപോരാട്ടം തുടരുമെന്നും ഒരു തരം വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. സത്യം വിളിച്ചു പറഞ്ഞതിൻ്റെ പേരിലാണ് സംസ്ഥാനത്തുടനീളം കോടതികളിൽ ഓടി നടക്കുന്നത്. […]
Read more

Recent News