Author: Ardra

കനത്ത മഴ: കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ വൻ നാശനഷ്ടം, 22 മരണം

ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ജമ്മു കശ്മീരിനെയാണ്. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാർ മരിച്ചു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് […]
Read more

ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. ചെറിയ അളവ് വെള്ളത്തിൽപ്പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാൽ മാത്രമേ പ്രതിരോധം സാധ്യമാകൂ. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്തു മരവിക്കുക, തളർച്ച, […]
Read more

കറിക്ക് ഉപ്പുപോര; അങ്കമാലിയില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടി ഉടമ

അങ്കമാലി: കറിക്ക് ഉപ്പില്ലാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന് ഉടമയുടെ മര്‍ദനം. എറണാകുളം അങ്കമാലി മീന്‍ വിലാസം ഹോട്ടലിലാണ് സംഭവം.ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടാകുന്നത്. മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് മര്‍ദനമേറ്റത്. ഹോട്ടല്‍ ഉടമകളില്‍ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിച്ചത്. കൈയ്ക്ക് വെട്ടി പരുക്കേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. സ്വന്തം ഹോട്ടലിലെത്തി ഫിഷ് ഫ്രൈ ഓര്‍ഡര്‍ ചെയ്തപ്പോള്‍ അതിന് രുചിയില്ലെന്നും ഉപ്പുപോരെന്നും പറഞ്ഞുകൊണ്ടായിരുന്നു മര്‍ദനം. ഫ്രീസര്‍ കേടായിരുന്നത് കൊണ്ടാണ് മീനിന് രുചികുറവെന്ന് ജീവനക്കാരന്‍ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാതെ ഉടമ മര്‍ദിക്കുകയായിരുന്നു. വലിയ […]
Read more

നിർത്തിയിട്ടിരുന്ന ലോറിയിൽ ട്രാവലർ ഇടിച്ച് അപകടം; ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരു മരണം. നിർത്തി ഇട്ടിരുന്ന ലോറിയിൽ സാധനങ്ങൾ കൊണ്ടുവന്ന ട്രാവലർ ഇടിച്ചു. കിളിമാനൂർ- പാപ്പാല പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നട‌ന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ​ഗുരുതരമാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി വന്നതാണ് ടെമ്പോ ട്രാവലർ.
Read more

വാക്ക് പാലിച്ച് സർക്കാർ; റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കി ധനകാര്യവകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ധിപ്പിച്ച് ധനകാര്യവകുപ്പ് ഉത്തരവിറക്കി. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ റബ്ബറിന്റെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും റബ്ബര്‍ ഉത്പാതക സംഘങ്ങളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് താങ്ങുവില കിലോഗ്രാമിന് 200 രൂപയില്‍ നിന്ന് 250 രൂപയായി വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. 2026 ജൂലൈ മൂന്ന് […]
Read more

സഹജീവി സ്നേഹത്തിന്റെയും കരുണയുടെയും നേർക്കാഴ്ച; ചിത്രം പങ്കുവെച്ച് മുനവ്വറലി തങ്ങൾ

സഹജീവി സ്‌നേഹത്തിന്റേയും കരുണയുടേയും നേർചിത്രം പങ്കുവെച്ച് പാണക്കാട് മുനവ്വറലി തങ്ങൾ. ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തിനെ ചുമലിലേറ്റി നാട്ടിലേക്ക് യാത്രയാക്കാൻ എത്തിയ അതിഥി തൊഴിലാളിയുടെ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇരുകാലിലും പ്ലാസ്റ്ററിട്ട് നടക്കാൻ പ്രയാസമുള്ളതിനാലാണ് സുഹൃത്തിനെ ചുമലിലേറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ‘മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുന്ന, പരിഗണിക്കുന്ന മനോഹരമായ കാഴ്ച കൺമുൻപിൽ കണ്ടപ്പോൾ പകർത്തിയതാണ്. ഒരേ സമയം സന്തോഷം നൽകുന്നതും സങ്കടപ്പെടുത്തുന്നതുമായ കാഴ്ച! ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തിന് കൃത്യമായ പരിപാലനം നൽകി നാട്ടിലേക്ക് യാത്രയാക്കാൻ […]
Read more

കള്ളാ‌ടി മണ്ണിടിച്ചിൽ: പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

കല്പറ്റ: പ്രിയങ്കാ ഗാന്ധി എംപി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിലുണ്ടായ കള്ളാ‌ടി സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. മണ്ണിടിച്ചിൽ കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ ബിജെപി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമായിരുന്നു ആരോപണം. കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണമാണ് പ്രഖ്യാപിച്ചത്. മണ്ണിടിച്ചിലിൽ ജീവൻ […]
Read more

പൊതിച്ചോർ വിവാദം: അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്ന് മുൻ മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: മന്ത്രി കെ മുരളീധരൻ ഉയർത്തിയ പൊതിച്ചോർ വിവാദത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എംബി രാജേഷ്. അന്നത്തിൽ പോലും രാഷ്ട്രീയം കലർത്തുകയാണെന്നും ഇടുങ്ങിയ ചിന്താഗതിയാണെന്നും എംബി രാജേഷ് പറഞ്ഞു. ആളുകൾ പൊതിച്ചോർ വാങ്ങി കഴിക്കുന്നത് ആര് നൽകുവെന്ന് നോക്കിയിട്ടല്ല. ഡിവൈഎഫ്ഐ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. അന്നത്തിൽ പോലും രാഷ്ട്രീയം കാണുകയാണ് ചിലർ. ബിജെപി അടുക്കളയിൽ ബീഫ് ഉണ്ടോയെന്ന് നോക്കുന്നതുപോലെയാണത്. കെ. കരുണാകരൻ ഡിവൈഎഫ്ഐ കണ്ടത് എങ്ങനെയാണ് എന്ന് മുരളീധരൻ ഓർക്കണമെന്നും എംബി […]
Read more

ഡോ. റാമിന് ജാമ്യം കിട്ടിയതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയിൽ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതി ഡോക്ടർ റാമിന് ജാമ്യം ലഭിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം തേടാനും തീരുമാനമായി. പുതിയൊരു അന്വേഷണ സംഘത്തെ നിയമിക്കും. എന്താണ് സംഭവിച്ചത് എന്ന് അറിയാൻ ഉത്തരം മേഖല ഐജി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിൻ്റെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പറഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തി വിശ്വാസമില്ല […]
Read more

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം; ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ആംബുലൻസ് ഡ്രൈവർ വിനുവും ഭാര്യ ബിൻസിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു. കോടതിക്ക് മുന്നിൽ ആംബുലൻസിൽ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തി. മുൻ സുഹൃത്ത് നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പിൽ […]
Read more

Recent News