സഹജീവി സ്നേഹത്തിന്റെയും കരുണയുടെയും നേർക്കാഴ്ച; ചിത്രം പങ്കുവെച്ച് മുനവ്വറലി തങ്ങൾ

സഹജീവി സ്‌നേഹത്തിന്റേയും കരുണയുടേയും നേർചിത്രം പങ്കുവെച്ച് പാണക്കാട് മുനവ്വറലി തങ്ങൾ. ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തിനെ ചുമലിലേറ്റി നാട്ടിലേക്ക് യാത്രയാക്കാൻ എത്തിയ അതിഥി തൊഴിലാളിയുടെ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇരുകാലിലും പ്ലാസ്റ്ററിട്ട് നടക്കാൻ പ്രയാസമുള്ളതിനാലാണ് സുഹൃത്തിനെ ചുമലിലേറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.

‘മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുന്ന, പരിഗണിക്കുന്ന മനോഹരമായ കാഴ്ച കൺമുൻപിൽ കണ്ടപ്പോൾ പകർത്തിയതാണ്. ഒരേ സമയം സന്തോഷം നൽകുന്നതും സങ്കടപ്പെടുത്തുന്നതുമായ കാഴ്ച! ജോലിക്കിടയിൽ അപകടത്തിൽപ്പെട്ട തന്റെ സുഹൃത്തിന് കൃത്യമായ പരിപാലനം നൽകി നാട്ടിലേക്ക് യാത്രയാക്കാൻ കൊണ്ടു വന്നതാണ് ഈ ചെറുപ്പക്കാരൻ. ഇരുകാലിലും പ്ലാസ്റ്ററിട്ട് നടക്കാൻ പ്രയാസമുള്ള അതിഥി തൊഴിലാളിയായ സുഹൃത്തിനെ ചുമലിലേറ്റിയാണ് അദ്ദേഹം സ്റ്റേഷനിലേക്ക് എത്തിയതെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് മുനവ്വറലി തങ്ങൾ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *