കവരത്തി: ബന്ധുവായ പന്ത്രണ്ട് വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് പിഴയും 40 വർഷം കഠിനതടവും. കവരത്തി സ്വദേശിയായ ഇല്യാസിനെയാണ് കവരത്തി ജില്ലാ പോക്സോ കോടതി ശിക്ഷിച്ചത്. 40 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിൽ വെച്ച് കൗൺസലിംഗ് നൽകിയ ഡോക്ടറോടാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരത വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കവരത്തി ജില്ലാ പോക്സോ കോടതി ഈ ശിക്ഷാവിധി പുറപ്പെടുവിക്കുകയുമായിരുന്നു.
Related Posts
വിജയപുര വെടിവയ്പ്പ് കൊലപാതകം: മുഖ്യപ്രതിയെ വെടിവച്ച് കീഴടക്കി പൊലീസ്; നാല് പേർ പിടിയിൽ
ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ യുവാവിനെ പട്ടാപ്പകൽ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത…
അജ്മീറിൽ വൻ കള്ളനോട്ട് വേട്ട ; 13.06 ലക്ഷം രൂപയുടെ വ്യാജ കറൻസി പിടിച്ചെടുത്തു
അജ്മീർ: അജ്മീറിൽ വൻ കള്ളനോട്ട് വേട്ട. പൊലീസ് നടത്തിയ പരിശോധനയിൽ 13.06 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി ഒരാൾ പിടിയിലായി.…
പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് സമീപത്ത്…
