വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരും, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും സർക്കാരും

തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തേണ്ടി വരുമെന്ന നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന സർക്കാരും. ബോർഡ് പുനസംഘടന നടത്തുമ്പോൾ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താം എന്ന് സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോഡിന്റെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ബോർഡ് പുനസംഘടിപ്പിക്കുമ്പോൾ ആനുപാതികമായി ഇതര സമുദായിക്കാരെ ഉൾപ്പെടുത്താമെന്ന് അറിയിച്ചത്. എന്നാൽ നിലവിലുള്ള ബോർഡിൽ ഇവരെ രണ്ടുപേരെ ഉൾപ്പെടുത്തുന്നതിന് പകരം പൂർണ്ണ പുനസംഘടനയാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്നും അതിന് വഴിയൊരുക്കിയത് പിണറായി സർക്കാർ ആണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വിശദീകരിച്ചു.

പുതുക്കിയ കേന്ദ്ര നിയമം പാലിക്കേണ്ടി വരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സതീശൻ, അതിന്‍റെ പഴിയെല്ലാം പിണറായി സർക്കാരിന്‍റെ തലയിലാണ് കെട്ടിവയ്ക്കുന്നത്. വഖഫ് ബോർഡ് വിവാദത്തിൽ പ്രതിപക്ഷനേതാവ് വർഗ്ഗീയ പ്രചാരണം നടത്തുകയാണെന്നടക്കം മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചു. ബോർഡിൽ രണ്ട് അമുസ്ലീംങ്ങളെ വെക്കാമെന്ന് എൽ ഡി എഫ് സർക്കാർ തീരുമാനമെടുത്തതാണ്. കേന്ദ്രത്തിന്‍റെ പുതിയ നിയമനം അനുസരിച്ച് അമുസ്ലീംങ്ങളെ ബോർഡിൽ വെക്കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഇക്കാര്യത്തിൽ കോടതി നിലപാട് അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *