Author: Arya

ഒമാനിൽ മുന്തിരി വിളവെടുപ്പിൽ വൻ മുന്നേറ്റം

മസ്‌കത്ത്: ഒമാനിൽ ഈ സീസണിൽ മുന്തിരി വിളവെടുപ്പിൽ റെക്കോർഡ് മുന്നേറ്റം. മുൻവർഷങ്ങളെ അപേക്ഷിച്ച് 150 ശതമാനത്തിലധികം ഉൽപാദന വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ മുന്തിരി വിപണിയുടെ ആകെ മൂല്യം 2.2 മില്യൺ റിയാൽ പിന്നിട്ടു. ഒമാന്റെ കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ സാമ്പത്തിക ഉണർവേകുന്നതാണ് ഈ നേട്ടം. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുന്തിരികളോട് കിടപിടിക്കുന്ന മികച്ച ഗുണനിലവാരമാണ് ഒമാനി മുന്തിരികളുടെ പ്രധാന സവിശേഷത. നിലവിൽ രാജ്യത്ത് 220 ഏക്കറിലധികം സ്ഥലത്തായി പ്രതിവർഷം 1,100 ടൺ […]
Read more

സ്വിറ്റ്സർലാൻഡിനെ തളച്ച ആത്മവിശ്വാസത്തിൽ ഖത്തർ

ലോകകപ്പിൽ കാനഡയ്‌ക്കെതിരെയുള്ള നിർണായക പോരാട്ടത്തിന് ഒരുങ്ങി ഖത്തർ. ഖത്തർ സമയം വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് മത്സരം. വാൻകൂവറിലെ ബി.സി പ്ലേസ് സ്റ്റേഡിയമാണ് പോരാട്ടത്തിന് വേദിയാകുക. മത്സരത്തിൽ മലയാളി താരം തഹ്‌സീൻ മുഹമ്മദ് ഇറങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് മലയാളികൾ. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ സ്വിറ്റ്‌സർലാൻഡിനെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഖത്തർ ഇറങ്ങുന്നത്. ഗ്രൂപ്പിലെ നാല് ടീമുകളും ഓരോ പോയിന്റ് വീതം നേടിയ സാഹചര്യത്തിൽ മത്സരഫലം നോക്കൗട്ട് സാധ്യതകൾ നിശ്ചയിക്കുന്നതിൽ നിർണായകമാകും. ബോസ്‌നിയ-ഹെർസഗോവിനക്കെതിരെ ആദ്യ മത്സരത്തിൽ […]
Read more

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 […]
Read more

രണ്ട് ഡോക്ടർമാരുടെ ലൈസൻസ് റദ്ദാക്കി സൗദി അധികൃതർ

റിയാദ്: ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ എന്ന സൗന്ദര്യവർധക കുത്തിവെപ്പ് പ്രോത്സാഹിപ്പിച്ച രണ്ട് ഡോക്ടർമാരുടെ ലൈസൻസ് സൗദി ആരോഗ്യ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കിയാതായി റിപ്പോർട്ട്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രമോഷണൽ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ അടിയന്തര നടപടി. തങ്ങളുടെ ഔദ്യോഗിക പദവിയും കുടുംബബന്ധവും ദുരുപയോഗം ചെയ്ത് ഈ കുത്തിവെപ്പ് തികച്ചും സുരക്ഷിതമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി ഡോക്ടർമാരിൽ ഒരാൾ സ്വന്തം സഹോദരനിൽ നിന്ന് കുത്തിവെപ്പ് സ്വീകരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ശാസ്ത്രീയ […]
Read more

യുഎസിൽ അഗ്നിഗോളമായ വിമാനത്തിൽ ഇന്ത്യക്കാരനും

വാഷിംഗ്ടൺ: യുഎസിലെ മിസ്സോറിയിൽ സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരനും. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ്മ ദാത്‌ലയാണ് മരണപ്പെട്ടത്. ഇദ്ദേഹം ഉൾപ്പെടെ 12 പേരാണ് അപകടത്തിൽ മരിച്ചത്. കാൻസസ് സിറ്റിയിൽ നിന്നും ഏകദേശം 80 മൈൽ തെക്കുള്ള ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിലാണ് ഞായറാഴ്ച രാവിലെ അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ 11.35 ഓടെയാണ് വിമാനം സ്കൈ ഡൈവിംഗ് സംഘവുമായി ടേക്ക് ഓഫ് ചെയ്തത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ […]
Read more

റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയി?

ഇന്നലെ നടന്ന പോർച്ചുഗൽ- കോംഗോ മത്സരത്തെ കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവച്ച് മുൻ ഇന്ത്യൻ താരം സി.കെ വിനീത്. ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യം എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിലാണ് റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയതെന്നും കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന ടീം മത്സരം ജയിക്കും എന്ന തെറ്റായ ചിന്താഗതിയോടെയാണ് പോർച്ചുഗൽ താരങ്ങൾ കളിച്ചതെന്നും സികെ വിനീത് പറയുന്നു. അസാമാന്യമായ ഹെഡിങ് മികവുള്ള റൊണാൾഡോയ്ക്ക് വിങ്ങുകളിൽ നിന്ന് കൃത്യമായ ക്രോസുകൾ നൽകാൻ വിങ് ബാക്കുകളോ വിങ്ങർമാരോ താല്പര്യം കാണിച്ചില്ലെന്നും ഇത്തരത്തിലാണ് കളി […]
Read more

ലോകകപ്പിൽ വമ്പൻ വിജയവുമായി സ്വിറ്റ്സർലാൻഡും കാനഡയും

ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട്‌ മത്സരത്തിൽ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോൾ വിജയവുമായി സ്വിറ്റ്‌സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട, പൂർണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. മത്സരം അവസാനത്തോടടുക്കുമ്പോൾ ബോസ്നിയ പൊരുതിനോക്കിയെങ്കിലും അവസാന വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ എഴുപത്തിനാലാമ മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബോസ്‌നിയൻ കോർട്ടിലേക്ക് […]
Read more

കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ അൻപതാം മിനിറ്റിലാണ് മെക്സിക്കോയ്ക്ക് വേണ്ടി ലൂയിസ് റോമോ ഗോൾ നേടിയത്. ഇടതുവിങ്ങിൽ നിന്നും ഉയർന്നുവന്ന ക്രോസ് കൈപ്പിടിയിലൊതുക്കുന്നതിനിടെ ദക്ഷിണകൊറിയൻ ഗോൾകീപ്പർ കിം സ്യൂൻജ്യുവിന് പിഴക്കുകയും കയ്യിൽ നിന്നും മുന്നിലേക്ക് വഴുതിവീണ പന്ത് ലൂയിസ് റോമോ കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഗോൾ നേടിയ ശേഷം അല്പമൊന്ന് പ്രതിരോധത്തിലേക്കിറങ്ങിയെങ്കിലും […]
Read more

എങ്ങനെയുണ്ട് ‘ബാലന്‍’? വീണ്ടും ‘സീന്‍ മാറ്റിയോ’ ചിദംബരം?

കൊച്ചി : ആവേശം സംവിധായകന്‍റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ ബോക്സ് സംവിധായകന്‍റെ അടുത്ത ചിത്രം. ഇന്ന് തിയറ്ററുകളിലെത്തുന്ന ബാലന്‍ എന്ന ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് അതായിരുന്നു. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയായ, ഒരു വന്‍ വിജയ ചിത്രത്തിന് ശേഷം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കിയ ചിത്രമാണ് ഒരുക്കിയത് എന്നതാണ് ചിദംബരം എന്ന സംവിധായകന്‍റെ കണ്‍വിക്ഷന്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിന്‍റെ റിലീസ് ഇന്നാണെങ്കിലും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി കൊച്ചിയില്‍ ഇന്നലെ ഒരു സ്പെഷല്‍ പ്രിവ്യൂ […]
Read more

‘അനന്തൻ കാട്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

കൊച്ചി: പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ മുരളി ഗോപിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ തങ്കരാജ് പൊന്നപ്പൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും […]
Read more

Recent News