Author: Arya

തൃണമൂൽ ഒരിക്കലും തലകുനിക്കില്ല

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് നേരിട്ട കനത്ത പരാജയത്തിനുപിന്നാലെ സംഘടനാ പുനർനിർമാണത്തിനൊരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി. കനത്ത പരാജയം നേരിട്ടെങ്കിലും സംഘടന വീണ്ടും ‘ഉയിർത്തെണീക്കു’മെന്ന് മമത ബാനർജി പറഞ്ഞു. വെള്ളിയാഴ്ച കൽക്കട്ടയിലെ വസതിയിൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെ പങ്കെടുത്ത പ്രവർത്തകയോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. തൃണമൂൽ കോൺഗ്രസ് വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് മമത ബാനർജി പറഞ്ഞു. “മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. ഞാൻ […]
Read more

എന്താണ് യുഡിഎഫ് കാട്ടിക്കൂട്ടുന്നത്

തിരുവനന്തപുരം : തീരുമാനങ്ങൾ എടുക്കാൻ എൽഡിഎഫിന് പ്രയാസമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടീം യുഡിഎഫ് എന്തൊക്കെയാണ് കാട്ടിയത്. ആളുകൾക്ക് എല്ലാം മനസ്സിലാക്കാൻ കിട്ടിയ അവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ല. ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്. ഡൽഹിയിലേക്ക് ഒരു കൂട്ടം പോകുന്നു, അവിടെ നിന്ന് തിരിച്ച് വരുന്നു. ഓരോ പാർട്ടിയും മുന്നണിയും […]
Read more

ആർട്ട് ദുബായ് പ്രദർശനത്തിന് തുടക്കം

ദുബായ് : ആർട്ട് ദുബായിയുടെ 20-ാം പതിപ്പ് മദിനത്ത് ജുമൈറയിൽ തുടങ്ങി. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രദർശനത്തിലെ ഗാലറികൾ, ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ ശൈഖ ലത്തീഫ സന്ദർശിക്കുകയും കലാകാരന്മാരുമായും ഗാലറികളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 20-ഓളം രാജ്യങ്ങളിൽനിന്നുള്ള […]
Read more

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ യാത്രാ സഹായം കൈമാറി

മനാമ: സാങ്കേതിക പ്രശ്‌നങ്ങൾ കൊണ്ടു സാമ്പത്തികമായി പ്രയാസപ്പെട്ട പൊന്നാനി സ്വദേശിക്കു നാട്ടിൽ പോകാൻ വിമാനറ്റടിക്കറ്റിന് ആവശ്യമായ സഹായം മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, ട്രഷറർ ദിലീപിന് കൈമാറി. ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി നാസർ മഞ്ചേരി, മനോജ്, മുഹമ്മദ്, രഞ്ജിത്ത്, റഫീഖ്, മണി, കരീം മോൻ, സലാം, ഖൽഫാൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
Read more

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഇന്ത്യൻ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചായിരുന്നു അപകടം.അപകടം നടന്നയുടനെ റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജൂബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം അക്തർ പുതിയ സ്വപ്നങ്ങളുമായി തൊഴിൽ വിസയിൽ […]
Read more

യുഎഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

അബുദാബി: പുതിയ കരാറുകളുടെ ഭാഗമായി യുഎഇ ഇന്ത്യയിൽ സംഭരിക്കുക മൂന്നുകോടി ബാരൽ പെട്രോളിയം. നിലവിലുള്ള വിവിധ സംഭരണികൾക്ക് പുറമെ ഗ്യാസ് ശേഖരവും വർധിപ്പിക്കും. കപ്പൽ നിർമ്മാണ മേഖലയിൽ കൊച്ചിൻ ഷിപ്പ് യാർഡുമായും കരാറുണ്ട്. യുഎഇ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പ്രധാനമന്ത്രി യുഎഇ പ്രസിഡൻ്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. അബുദാബി നാഷണൽ ഓയിൽ കമ്പനി, അഡ്നോക്ക് ആണ് ഇന്ത്യയിലെ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം ഉയർത്താനുള്ള കരാർ ഇന്ത്യയുടെ പെട്രോളിയം റിസർവ്വ് ലിമിറ്റഡുമായി ധാരണയിലെത്തിരിക്കുന്നത്. നിലവിൽ ഇതിനോടകം തന്നെ ഇന്ത്യയിൽ […]
Read more

പട്രോളിംഗ് നടത്തിയ പൊലീസ് കണ്ടത് കടയ്ക്ക് മുമ്പിലെ ആൾക്കൂട്ടം; പിന്നാലെ നാലുപേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിലെ മിർഖാബിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ ‘തമ്പാക്ക്’ (ഗുഡ്ക/ഖൈനി) വിൽപന നടത്തിയിരുന്ന കടയിൽ കാപ്പിറ്റൽ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നാല് ഏഷ്യൻ പ്രവാസികൾ പിടിയിലായി. ഇവരിൽ നിന്ന് 9,826 കുവൈത്ത് ദിനാറും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒരു കടയ്ക്ക് മുന്നിൽ നിരവധി പ്രവാസി തൊഴിലാളികൾ തടിച്ചുകൂടിയത് ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പൊലീസ് സംഘത്തെ കണ്ടതോടെ പലരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് കടയുടമയെയും സഹായിയെയും മറ്റ് രണ്ട് […]
Read more

സർക്കാർ വരുംമുൻപേ സർക്കാരിനെതിരേ സമരം

തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന്‌ ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന്‌ നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര […]
Read more

മുഖ്യമന്ത്രി കരയരുത്

തിരുവനന്തപുരം: തന്റെ രാഷ്ട്രീയ ഗുരുവായ ജി. കാർത്തികേയന്റെ വസതിയിൽ ഇന്നലെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തിയിരുന്നു. നിയുക്ത മുഖ്യമന്ത്രിയായിട്ടല്ല, ആ വിരൽത്തുമ്പിൽ തൂങ്ങിനടന്ന ശിഷ്യന്റെ മട്ടിലായിരുന്നു വി.ഡി. സതീശൻ ആ പടിക്കെട്ടുകൾ കടന്നത്. ഓർമ്മകളിൽ ജി. കാർത്തികേയനും കണ്ണുകളിൽ ഇറാനും നിറഞ്ഞപ്പോൾ നിയന്ത്രണംവിട്ട് വി.ഡി. വിതുമ്പി. കണ്ണുപൊത്തി വിതുമ്പിയ അദ്ദേഹത്തെ ചേർത്തുപിടിച്ച് സുലേഖ ടീച്ചർ പറഞ്ഞു: ചീഫ് മിനിസ്റ്ററാണ്, ഇങ്ങനെ കരയരുത് -ആ വാക്കുകളും വിതുമ്പലിന്റെ വക്കിലായിരുന്നു. ചീഫ് മിനിസ്റ്റർക്ക് കരച്ചിലൊന്നും വരരുത് -അവർ ആവർത്തിച്ചു. […]
Read more

തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പതിനായിരത്തോളം പേർക്ക് ഇരിക്കാനാകുന്ന തരത്തിലാണ് പന്തലൊരുക്കുന്നത്. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. പന്തലിന്റെ വശങ്ങളിൽ വീഡിയോ വാൾ ഒരുക്കുന്നതിനൊപ്പം തിങ്കളാഴ്ച രാവിലെ 10-ന് നടക്കുന്ന സത്യപ്രതിജ്ഞ കാണുന്നതിനായി നിശാഗന്ധി ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ വലിയ സ്‌ക്രീനുകളും സ്ഥാപിക്കും. പൊതുജനങ്ങളുടെ പ്രവേശനം പാസ്‌മൂലം നിയന്ത്രിക്കും. സത്യപ്രതിജ്ഞാച്ചടങ്ങുകൾ പൂർത്തിയായശേഷം മന്ത്രിമാർ ലോക്ഭവനിൽ ഗവർണറുടെ സത്കാരത്തിനായിപ്പോകും. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് നിയമസഭ ചേരുന്നതിനുള്ള […]
Read more

Recent News