തുറന്നുപറച്ചിലിൽ പൊള്ളി CPM
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തലിനായി സി.പി.എം. താഴേത്തട്ടിലേക്ക് നീങ്ങിയതോടെ, നേതൃത്വത്തിനെതിരേ വിമർശനം കടുക്കുകയാണ്. സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരേ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ജനറൽ സെക്രട്ടറി എം.എ.ബേബിയുടെയും പിണറായി വിജയന്റെയും എം.വി.ഗോവിന്ദന്റെയും പേര് എടുത്തുപറഞ്ഞും നേതാക്കളുടെ പൊതുവീഴ്ചകൾ എണ്ണിപ്പറഞ്ഞും അംഗങ്ങൾ വിമർശനത്തിന്റെ കെട്ടഴിച്ചു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. പാർട്ടി എപ്പോൾ തോറ്റാലും നടത്തുന്ന ന്യായീകരണങ്ങൾ അരോചകമാകുന്നു. അടിത്തറ തകർന്നിട്ടില്ല, മറുപക്ഷത്തിന് വോട്ട് കൂടിയില്ല തുടങ്ങിയ പ്രസ്താവനകൾ ശരിയല്ല. കൃത്യമായ, […]
Read more

