Author: Arya

മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് ₹14,385 രൂപയിലും പവന് ₹1,15,080 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവും ഇന്ന് വിലയിൽ മാറ്റമില്ലാത്തതും ഉപഭോക്താക്കൾക്ക് ആശ്വാസമായി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 720 രൂപയാണ് കുറഞ്ഞത്. മെയ് 13 ന് ഉണ്ടായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റെക്കോർഡ് കുതിപ്പിന് പിന്നാലെ വൻ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഉണ്ടായിക്കൊണ്ടിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 8000 രൂപയോളമാണ് കുറഞ്ഞത്.
Read more

യുഎഇയിൽ താപനില കുറയും

അബുദാബി: യുഎഇയിൽ ഞായറാഴ്‌ച പൊടി നിറഞ്ഞ കാലാവസ്ഥ, കുറഞ്ഞ താപനില, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പൊടിക്കാറ്റും കടലിലെ പ്രക്ഷുബ്‌ധമായ അവസ്ഥയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം ഞായറാഴ്‌ച ചില സമയങ്ങളിൽ പൊടി നിറഞ്ഞ അന്തരീക്ഷം പ്രവചിക്കുന്നു. കിഴക്കൻ മേഖലയിൽ മേഘങ്ങൾക്കും, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ ശ്രദ്ധേയമായ കുറവിനും സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും […]
Read more

ശമ്പളത്തിനൊപ്പം അലവന്‍സും കൂട്ടണം

ഡൽഹി : ഫിറ്റ്മെന്റ് ഘടകം, ശമ്പള വര്‍ദ്ധനവ്, ഡിഎ പരിഷ്‌കരണം, പെന്‍ഷനുകള്‍, വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ, എട്ടാം ശമ്പള കമ്മീഷന്‍ ജീവനക്കാരുടെ യൂണിയനുകളുമായി കൂടിയാലോചനകള്‍ ശക്തമാക്കി. നടന്നുകൊണ്ടിരിക്കുന്ന സ്റ്റേക്ക്ഹോള്‍ഡര്‍ മീറ്റിംഗുകളില്‍ ഒന്നിലധികം ജീവനക്കാരുടെ സംഘടനകള്‍ ഉയര്‍ന്ന ശമ്പള ഘടനകളും ഫിറ്റ്മെന്റ് ഘടകം പരിഷ്‌കരണങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജീവനക്കാരുടെ യൂണിയനുകള്‍ പ്രധാന ശമ്പള വര്‍ധനവ്, പെന്‍ഷന്‍ പരിഷ്‌കാരങ്ങള്‍, വാര്‍ഷിക ഇന്‍ക്രിമെന്റ് പരിഷ്‌കരണങ്ങള്‍, അലവന്‍സ് പുനഃസംഘടന എന്നിവയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരുകയാണ്. അതേസമയം കമ്മീഷന്‍ ഒന്നിലധികം സംസ്ഥാനങ്ങളിലുടനീളം സ്റ്റേക്ക്ഹോള്‍ഡര്‍ […]
Read more

ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

മക്ക: സൗദി അറേബ്യയിൽ ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ നിർണയിക്കുന്നതിനുള്ള ദുൽഹിജ്ജ മാസപ്പിറവി ഇന്ന് നിരീക്ഷിക്കും. സുപ്രീം കോടതിയുടെ കണക്കനുസരിച്ച് ഇന്ന്ഹിജ്‌റ വർഷത്തിലെ ദുൽഖഅദ് മാസം 29 ആണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തുടനീളമുള്ള ജനങ്ങളോട് നാളെ വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നഗ്‌നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ ചന്ദ്രപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയെ വിവരമറിയിക്കണമെന്നും ഔദ്യോഗിക നിർദേശത്തിൽ വ്യക്തമാക്കുന്നു. ആകാശം തെളിഞ്ഞുനിന്നാൽ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ മാസപ്പിറവി കാണാനായാൽ ദുൽഹിജ്ജ ഒന്നിന് (മെയ് […]
Read more

പിതാവിനെ വെടിവെച്ച് യുവതി

അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത് യുവതി. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗ‍ർ ആണ് പിതാവ് പർമിന്ദർ സിങ്ങിന് നേരെ നിറയൊഴിച്ചത്. വെടിയേറ്റ ഇയാളെ ഗുരു നാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തതായി അമൃത്സ‍ർ റൂറൽ എസ്എസ്പി സുഹൈൽ ഖാസിം മിർ വ്യക്തമാക്കി. വെടിയേറ്റ പർമിന്ദർ സിങ്ങിൻ്റെ നില തൃപ്തികരമാണ്. മെയ് 14ന് രാവിലെ ആണ് സംഭവം. അക്രമത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വെടിയേറ്റ ഒരാളെ ആശുപത്രിയിൽ […]
Read more

40 പേരുടെ അവയവം വിൽപ്പന നടത്തിയതായി കണ്ടെത്തൽ

കൊച്ചി: അവയവ വിൽപ്പന റാക്കറ്റിന്റെ വലയിൽ വീണവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നു. മുഖ്യപ്രതി നജീബിനെ ചോദ്യം ചെയ്തതിൽനിന്ന് ഇതുവരെ 40-ഓളം പേരെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി തെളിഞ്ഞു. റൂറൽ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. വ്യാജരേഖ ചമച്ച് അവയവവിൽപ്പന നടത്തിയ കേസിൽ പിടിയിലായ മുഖ്യപ്രതി മുഹമ്മദ് നജീബ് നേതൃത്വം നൽകിയ റാക്കറ്റ് കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തിൽ പ്രവർത്തിച്ചിരുന്നതായാണ് കണ്ടെത്തൽ. കോവിഡ് വ്യാപന കാലത്തിനുശേഷം 2021-മുതലാണ് ഇവരുടെ പ്രവർത്തനം ആരംഭിച്ചത്. ഇയാളുടെ പ്രധാന ഇടനിലക്കാരെക്കുറിച്ചുള്ള വിവരങ്ങൾ […]
Read more

പ്ലസ് വൺ: ഇത്തവണ അടിസ്ഥാന സീറ്റുകൾ 3,61,044

ഹരിപ്പാട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി ഇത്തവണ 3,61,044 അടിസ്ഥാന സീറ്റുകൾ. സർക്കാർ സ്കൂളുകളിൽ 2,424 ബാച്ചുകളിലായി 1,41,200 സീറ്റുകളുണ്ട്. എയ്ഡഡ് മേഖലയിൽ 3,302 ബാച്ചുകളിലായി 1,65,150 സീറ്റുകളും. പട്ടികജാതി-പട്ടികവർഗ വികസനവകുപ്പിന്റെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ (എം.ആർ.എസ്.) 31 ബാച്ചുകളിലായി 1,429 സീറ്റുകളുണ്ട്. അൺ എയ്ഡഡ് വിഭാഗത്തിലെ 1,070 ബാച്ചുകളിലായി 53,265 സീറ്റുകളുമുണ്ട്. മലപ്പുറം ജില്ലയാണ് സീറ്റെണ്ണത്തിൽ മുൻപിൽ. ഏറ്റവും പിന്നിൽ വയനാടും. മുൻവർഷങ്ങളിൽ പ്രവേശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. […]
Read more

ഇന്ത്യയുടെ ഒരു കപ്പൽകൂടി ഹോർമുസ് കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട് ഇന്ത്യയുടെ എൽപിജി കപ്പൽ ഗുജറാത്ത് തീരത്തെത്തി. ഞായറാഴ്ചയാണ് ‘സിമി’ എന്ന എൽപിജി കപ്പൽ ഗുജറാത്തിലെ കാൻഡ്ലയിലുള്ള ദീൻദയാൽ തുറമുഖത്ത് എത്തിയത്. ഏകദേശം 20,000 ടൺ പാചകവാതകമാണ് കപ്പലിൽ ഉള്ളത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടന്നത്. യുക്രൈൻ, ഫിലിപ്പൈൻസ് രാജ്യങ്ങളിൽനിന്നുള്ള 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിൻൻ്റെയും കപ്പൽ ഗതാഗത വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് കപ്പൽ സുരക്ഷിതമായി ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടങ്ങിയശേഷം ഹോർമുസ് കടക്കുന്ന ഇന്ത്യയുടെ പതിനൊന്നാമത്തെ എൽപിജി […]
Read more

വിജയ് മുഖ്യമന്ത്രിയാവുന്നതിൽ എനിക്കെന്ത് അസൂയ? രജനീകാന്ത്

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറ്റതിന് പിന്നാലെ തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് സൂപ്പർതാരം രജനീകാന്ത്. തനിക്കെതിരായി ഉയർന്ന വിമർശനങ്ങൾ എണ്ണിപ്പറഞ്ഞാണ് താരം മറുപടി നൽകിയത്. കൊളത്തൂരിലെ പരാജയത്തിൽ വിഷമം തോന്നിയതുകൊണ്ടാണ് സുഹൃത്തെന്ന നിലയിൽ മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കാണാൻ പോയതെന്ന് രജനീകാന്ത് പറഞ്ഞു. വിജയ് മുഖ്യമന്ത്രിയായതിൽ തനിക്ക് അസൂയയുണ്ടെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ ഞാൻ സ്റ്റാലിൻ സാറിനെ കണ്ടത് ചില വിമർശനങ്ങൾ ഉണ്ടാക്കി. സ്റ്റാലിൻ […]
Read more

NEET ചോർച്ച: വമ്പൻ സ്രാവുകളും കുടുങ്ങും?

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ ഉന്നതനിലേക്കും നീളുന്നതായി സൂചന. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സിബിഐയുടെ നിരീക്ഷണത്തിലാണെന്നാണ് ഇന്ത്യാടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥൻ ആരാണെന്നത് അടക്കമുള്ള മറ്റുവിവരങ്ങൾ വ്യക്തമല്ല. നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കാനായി ചുമതലപ്പെടുത്തിയ വിദഗ്ധസമിതിയിലെ അധ്യാപകരും കേസിൽ അറസ്റ്റിലായതോടെയാണ് എൻടിഎ ഉന്നതനിലേക്കും അന്വേഷണം നീളുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയ്ക്കുള്ളിലുവർക്കും പങ്കുണ്ടെന്നാണ് സൂചന. പുണെയിൽനിന്ന് പിടികൂടിയ മനീഷ സഞ്ജയ് […]
Read more

Recent News