Author: Arya

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.അടുത്ത 5 ദിവസവും മഴ ലഭിയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇന്ന് മധ്യ- തെക്കൻ -വടക്കൻ ജില്ലകളിലെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. നാളെ വടക്കൻ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പൊതുജങ്ങൾ ജാഗ്രത പാലിക്കുക.
Read more

കടുത്ത നാരാശയിൽ അൻവർ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. ദിവസങ്ങൾക്ക് മുമ്പേ തലസ്ഥാനത്ത് എത്തിയെങ്കിലും, അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെത്തുടർന്ന് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാനാകാതെ നിരാശയിലാണ് അൻവർ. സത്യപ്രതിജ്ഞാ ചടങ്ങ് നേരിൽ കാണണമെന്ന അതിയായ ആഗ്രഹത്തോടെ രണ്ടു ദിവസം മുൻപാണ് അൻവർ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടർന്ന് ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വിശ്രമത്തിലാണ്. മീഡിയ വഴി […]
Read more

സതീശനെ പൂട്ടി കെ സി

തിരുവനന്തപുരം: നിയമസഭാകക്ഷിയിലെ ബലാബലം മന്ത്രിസഭയിലും പ്രതിഫലിച്ചു. 63 അംഗ കോൺഗ്രസ് നിയമസഭാകക്ഷിയിൽ 47 പേരുടെ പിന്തുണ നേടിയ കെ.സി. വേണുഗോപാലിന്റെ പക്ഷത്തുനിന്നാണ് മന്ത്രിമാരിൽ ഏറെയും. കോൺഗ്രസിന്റെ 11 മന്ത്രിമാരിൽ എട്ടുപേരും വേണുവിന്റെ അനുയായികൾ. കെ. മുരളീധരനും റോജി എം. ജോണും മാത്രമാണ് വി.ഡി. സതീശനോട് ആഭിമുഖ്യമുള്ളവർ. മന്ത്രിമാരെ നിശ്ചയിക്കാൻ സീനിയോറിറ്റിയായിരുന്നു പ്രധാന മാനദണ്ഡം. ഈഴവ വിഭാഗത്തിൽ നിന്നുള്ള ഒൻപതുപേരും പുതുമുഖങ്ങളായിരിക്കെ ഇവരിൽനിന്ന് എം. ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ് എന്നിവർ മന്ത്രിസഭയിലെത്തി. ചെന്നിത്തല തന്നോടൊപ്പം നിൽക്കുന്ന […]
Read more

കറുത്ത കാറിനോട് വെറുപ്പില്ലന്ന് വി ഡി സതീശൻ

തിരുവനന്തപുരം: പറഞ്ഞകാര്യങ്ങളെല്ലാം ചെയ്യാനുള്ളതാണെന്നും വാക്കുമാറില്ലെന്നും വി.ഡി. സതീശൻ. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ നടത്തിയ അവസാന പത്രസമ്മേളനത്തിലാണ് സതീശൻ ഈക്കാര്യം വ്യക്തമാക്കിയത്. കറുത്തകാറിൽ യാത്രചെയ്യില്ല എന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ ഏത് വാഹനമാണോ കിട്ടുന്നത് അത് ഉപയോഗിക്കും. അത് ലാളിത്യമായി വ്യാഖ്യാനിക്കേണ്ടതില്ല. നിലവിലെ സംസ്ഥാനത്തിൻ്റെ സാമ്പത്തി കസാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു പുതിയ കാർ വാങ്ങിച്ചാൽ അത് തെറ്റായസന്ദേശം നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു. മൂന്നുവാഹനത്തിൽക്കൂടുതൽ വേണ്ടെന്ന് പോലീസിനോട് പറഞ്ഞു. […]
Read more

മന്ത്രിസഭയിലെ പുതിയ മുഖങ്ങൾ

തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന് ശേഷം യുഡിഎഫ് കേരളത്തിൽ ഭരണത്തിൽ തിരിച്ചെത്തുമ്പോൾ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയെ വേറിട്ടു നിർത്തുന്നത് വൻതോതിലുള്ള തലമുറ മാറ്റവും പുതുമുഖങ്ങളുടെ സാന്നിധ്യവുമാണ്. പാർട്ടി സംഘടനാരംഗത്തും നിയമസഭയിലും വർഷങ്ങളുടെ പരിചയസമ്പത്തുള്ള നേതാക്കളാണെങ്കിലും, ഭരണതലത്തിൽ ഒരു മന്ത്രിയായി ആദ്യമായാണ് ഈ നേതാക്കൾ സത്യപ്രതിജ്ഞ ചെയ്തത്. പരമ്പരാഗത ഗ്രൂപ്പ് മാനദണ്ഡങ്ങൾ വെട്ടിമാറ്റി, ഹൈകമാൻഡിന്റെ ശക്തമായ പിന്തുണയോടെയാണ് ഈ പുതുമുഖ നിര സതീശൻ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ഉശിരൻ നേതാക്കളിൽ ഒരാളായ ടി സിദ്ദിഖ്, കൊല്ലം […]
Read more

‘അതിരടി’യില്‍ സഞ്ജു ചെയ്യേണ്ടിയിരുന്ന റോള്‍ ഏത്?

കൊച്ചി : മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകത്തോടെ കാണാറുള്ള സൗഹൃദമാണ് ക്രിക്കറ്റര്‍ സഞ്ജു സാംസണും സംവിധായകനും നടനുമായ ബേസില്‍ ജോസഫും തമ്മിലുള്ളത്. ഇരുവരും തമ്മിലുള്ള അഭിമുഖമൊക്കെ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ ഇരുവരും പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബേസില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച അതിരടി എന്ന ചിത്രത്തിന്‍റെ ചെന്നൈയില്‍ നടന്ന തമിഴ് ട്രെയ്ലര്‍ ലോഞ്ച് ആയിരുന്നു വേദി. സഞ്ജു സാംസണ്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. അവതാരകയുടെ രസകരമായ ചോദ്യങ്ങള്‍ക്ക് അതിലും രസകരമായ […]
Read more

‘ദൃശ്യം 3’ ന്‍റെ മൂഡ് സെറ്റ് ചെയ്ത് ആദ്യ ഗാനം എത്തി

കൊച്ചി : മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ നിലവില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ദൃശ്യം 3. അതിന്‍റെ കാരണം എല്ലാവര്‍ക്കും പറയാതെതന്നെ അറിയാം. മലയാളത്തിനൊപ്പം മെയ് 21 ന് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തും. ഈ ഭാഷകളിലെല്ലാം മുന്‍ പതിപ്പുകള്‍ റീമേക്ക് ആയാണ് എത്തിയിരുന്നത്. നേരത്തെ പുറത്തെത്തിയ ടീസറിനും ട്രെയ്‍ലറിനുമൊക്കെ വലിയ പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇനി വരുമോ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് […]
Read more

കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതം

കാബൂൾ: വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവ നിയന്ത്രിക്കുന്നതിന് വീണ്ടും വിവാദ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം എന്നാണ് പുതിയ കുടുംബ നിയമപ്രകാരം വിശദമാക്കുന്നത്. പങ്കാളികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള ഈ പുതിയ നിയമാവലിക്ക് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ അംഗീകാരം നൽകിയെന്നാണ് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാലവിവാഹം, കാണാതായ ഭർത്താക്കന്മാർ, നിർബന്ധിത വേർപിരിയൽ, മതംമാറ്റം, വ്യഭിചാര ആരോപണങ്ങൾ, മറ്റ് […]
Read more

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി

ഷാർജ: ഇന്ന് ഷാർജ ഇന്ത്യൻ സ്‌കൂൾ കോംപ്ലക്‌സിൽ നടക്കാനിരുന്ന അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പ് റദ്ദാക്കി. ഷാർജയിലെ ബന്ധപ്പെട്ട പ്രാദേശിക സർക്കാർ വകുപ്പുകളിൽനിന്ന് ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ ഉന്നതാധികാരികളിൽനിന്ന് ആവശ്യമായ തുടർന്നുള്ള നിർദേശങ്ങൾ ലഭ്യമാകുന്നതുവരെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നെങ്കിലും യു.എ.ഇ-യിലെ ഔദ്യോഗിക നിയമങ്ങളും ഭരണപരമായ നിർദേശങ്ങളും പാലിക്കാൻ അസോസിയേഷൻ ബാധ്യസ്ഥമാണെന്ന് അസോസിയേഷൻ അറിയിച്ചു. അംഗങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ അസോസിയേഷൻ മാനേജിങ് കമ്മിറ്റി ഖേദം അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ പുതുക്കിയ […]
Read more

ആഹാരം കഴിച്ചാലുടൻ വയറുവീർക്കുന്ന പ്രശ്നമുണ്ടോ?

ഡൽഹി : ആഹാരം കഴിച്ചതിനുശേഷം വയറുവീർക്കുന്നുവെന്ന് പരാതിപ്പെടുന്നവരുണ്ട്. ദഹനം സുഗമമാക്കുകയും തടസ്സപ്പെടുത്തുകയുമൊക്കെ ചെയ്യുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കാണുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വയറുവീർക്കുക, നെഞ്ചെരിച്ചിൽ, അമിതമായ ഭാരം തോന്നുക തുടങ്ങിയ ദഹന പ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണമാകുന്നതിന് പിന്നിലെ കാരണങ്ങളേക്കുെറിച്ച് പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് സേഥി ചില ഭക്ഷണങ്ങൾ എങ്ങനെ ദഹനത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വയറുവീർക്കാൻ കാരണമാകുന്ന പ്രധാന ഭക്ഷണമായി ഡോ.സൗരഭ് പറയുന്നത് വറുത്ത ഭക്ഷണങ്ങളാണ്. ഇവ കുടലിനെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും വയറുവീർക്കാൻ […]
Read more

Recent News