Author: Arya

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്. അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ […]
Read more

ജഗൻ ഷാജി കൈലാസിനൊപ്പം ദിലീപിന്റെ പുതിയ ‘നീക്കം

കൊച്ചി: സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം ‘D152’ന്റെ ടൈറ്റിലും, ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ‘നീക്കം’ (Neekkam) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ്. ഉർവ്വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. […]
Read more

വിറ്റാമിൻ ഡി കുറവ് , അൽസ്ഹൈമേഴ്സ് സാധ്യതയും കൂട്ടുമെന്ന് പഠനം

ഡൽഹി: എല്ലുകളുടെ ആരോഗ്യം, പേശികളുടെ ബലം, രോഗപ്രതിരോധശേഷി എന്നിവയിൽ പ്രധാനപങ്കുവഹിക്കുന്ന ഘടകമാണ് വിറ്റാമിൻ‌ ‍ഡി. ശരീരം ഉത്പാദിപ്പിക്കുന്ന ഏക വിറ്റാമിനാണിത്. ചർമം സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് വിറ്റാമിൻ ‍ഡി ഉത്പാദിപ്പിക്കുന്നത്. വിറ്റാമിൻ ഡിയും അൽഹ്സൈമേഴ്സും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ന്യൂറോളജി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്തത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ അൽസ്ഹൈമേഴ്സിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ ഗവേഷകർ പറയുന്നു. വിറ്റാമിൻ ഡി കുറവുള്ളവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഡിമെൻഷ്യക്കുള്ള […]
Read more

ട്രാൻസ്ഫോമറിനുള്ളിൽ മലമ്പാമ്പ്

കൊച്ചി ∙ അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ പിടികൂടി. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. അങ്കമാലി കരയാംപറമ്പ് മാഞ്ഞാലി തോടിനു സമീപമുള്ള ട്രാൻഫോമറിലായിരുന്നു പാമ്പ് കയറിയത്. തോട്ടിലൂടെ വന്ന മലമ്പാമ്പ് ട്രാൻസ്ഫോമറിൽ കയറുന്നതു കണ്ട പ്രദേശവാസികളാണ് വനം വകുപ്പിെന അറിയിച്ചത്. പിന്നീട് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ഓഫ് ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മലമ്പാമ്പിനെ പിടികൂടിയത്. ട്രാൻസ്ഫോമറിനുള്ളിൽനിന്ന് പാമ്പിനെ താഴെയിറക്കുകയായിരുന്നു ആദ്യ ദൗത്യം. അതു സാധിച്ചതോടെ പിന്നീട് നിലത്തുനിന്ന് ചാക്കിലേക്ക് കയറ്റി. വനമേഖലയിൽനിന്ന് തോടു […]
Read more

പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വിലവർധനവിനെത്തുടർന്ന് പാകിസ്താനിൽ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചു. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ വില 366.58 രൂപയിൽനിന്ന് 393.35 രൂപയായും ഹൈസ്പീഡ് ഡീസലിന്റെ വില 353.42 രൂപയിൽനിന്ന് 380.19 രൂപയായും ഉയർന്നു. ഏപ്രിൽ 25 ശനിയാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. ഇറാൻ-യുഎസ് രണ്ടാംഘട്ട സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കാനൊരുങ്ങവെയാണ് പാകിസ്താനിൽ ഇന്ധനവില കുതിച്ചുയരുന്നത്. ആഗോള […]
Read more

പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: പ്രതി അപ്പീൽ നൽകിയില്ലെങ്കിലും ശിക്ഷ റദ്ദാക്കാനോ മാറ്റംവരുത്താനോ മേൽക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അസമിലെ ബലാത്സംഗക്കൊലക്കേസ് പ്രതിയെ വെറുതേവിട്ടാണ്‌ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളിൽനിന്ന് പ്രതിയെ ഹൈക്കോടതി വെറുതേവിട്ടെങ്കിലും തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചിരുന്നു. പ്രധാനകുറ്റങ്ങൾക്ക് വെറുതേവിട്ടതിനെതിരേ അസം സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വെറുതേവിട്ടത് ശരിവെച്ച സുപ്രീംകോടതി, തെളിവ് നശിപ്പിക്കൽ കുറ്റംകൂടി റദ്ദാക്കി. തെളിവ് നശിപ്പിക്കലിന് ശിക്ഷിച്ചത് പ്രതി ചോദ്യംചെയ്തിരുന്നില്ല. […]
Read more

മാലിയിൽ ഭീകരാക്രമണ പരമ്പര; വെടിവെപ്പും സ്‌ഫോടനങ്ങളും

ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഭീകരാക്രമണ പരമ്പര. മാലി തലസ്ഥാനമായ ബമാകോയിലും മധ്യ-ഉത്തര മേഖലകളിലെ സേവാരെ, കിഡാൽ, ഗാവ തുടങ്ങിയ നഗരങ്ങളിലുമാണ് ആക്രമണങ്ങൾ നടന്നത്. പ്രദേശിക സമയം ശനിയാഴ്ച രാവിലെയാണ് ആറുമണിയോടെയാണ് ആക്രമണം. ബമാകോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക ക്യാമ്പിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടായതായി മാലി സായുധ സേന സ്ഥിരീകരിച്ചു. അജ്ഞാതരായ ഭീകരവാദ ഗ്രൂപ്പുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണം നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പോരാട്ടം തുടരുകയാണെന്നും […]
Read more

തൃശ്ശൂർ പൂരത്തിന് പൂരവിളംബരമായി

തൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. കൊമ്പൻ എറണാകുളം ശിവകുമാറിന്റെ പുറത്തേറിയെത്തിയ നെയ്തലക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം കുറിച്ച് ഗോപുരനട തുറന്നു. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. കനത്ത ചൂടിലും പൂരവിളംബരം കാണാൻ നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. തൃശ്ശൂർ പൂരത്തിലെ സുപ്രധാനമായ ചടങ്ങുകളിലൊന്നാണിത്. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ടുകൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കിയതായി അധികൃതർ അറിയിച്ചു.
Read more

ലൈംഗിക ഉത്തേജന മരുന്ന് കഴിച്ചു, 29-കാരൻ മരിച്ച നിലയിൽ

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്. ഗുരുഗ്രാമിലെ സെക്ടർ 53-ലെ തന്റെ മുറിയിലാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ രോഹിത് ഫോൺ എടുക്കാത്തതിനെത്തുടർന്ന് കൂടെ ജോലി ചെയ്യുന്ന ആൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി. ഇവർ മുറിയുടെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് രോഹിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]
Read more

ഐപിഎല്‍ 2026: 200 റണ്‍സൊക്കെ അടിച്ച് ജയിക്കാൻ നിസാരമല്ലെ

ഡൽഹി :ഐപിഎല്ലില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്താലും അത് സുരക്ഷിതമായൊരു നമ്പറല്ല എന്ന് പറയണമെങ്കില്‍ എതിരാളികള്‍ ആരായിരിക്കണം? ഇന്നത്തെ ടീം ലൈനപ്പ് വെച്ചു നോക്കിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവെന്ന് തോന്നും, പക്ഷെ യഥാര്‍ത്ഥത്തില്‍ അവരല്ല. ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് ആണ് ടീം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 10 തവണ 200 റണ്‍സിലധികം വരുന്ന വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടുണ്ട് പഞ്ചാബ്. മറ്റൊരു ടീമിന് പോലും രണ്ടക്കത്തിന്റെ അടുത്തുപോലും എത്താനുമായിട്ടില്ല. ചെന്നൈക്കെതിരെ മൂന്ന് തവണ, ഹൈദരാബാദിനും കൊല്‍ക്കത്തയ്ക്കും എതിരെ […]
Read more

Recent News