Author: Greeshma Joshi

വിവാഹ ദിനത്തിൽ വരൻ മരിച്ചു

കൊച്ചി: വിവാഹ നടക്കേണ്ട ദിവസം ആശുപത്രിയിൽ വച്ച് വരൻ മരിച്ചു. ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി ജോണാണ് (32) മരിച്ചത്. തിങ്കളാഴ്ച തൃപ്പൂണിത്തുറ സെന്റ് മേരിസ് ഫൊറോന പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. വിവാഹത്തോടനുബന്ധിച്ചുള്ള അത്താഴമൂട്ട് ചടങ്ങ് ശനിയാഴ്ച വൈകീട്ട് നടന്നിരുന്നു. അതിനിടെ ജസ്റ്റിൻ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയിൽ ആയതോടെ വിവാഹ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു. ജസ്റ്റിൻ […]
Read more

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മധുരയിൽ ആരാധകരുടെയും പ്രേക്ഷകരുടെയും വമ്പിച്ച ആവേശത്തിനിടയിൽ ആർ ജെ ബാലാജി സംവിധാനം ചെയ്യുന്നു സൂര്യാ ചിത്രം കറുപ്പിന്റെ ഓഡിയോ ലോഞ്ച് അതിഗംഭീരമായി നടന്നു. സോളമലൈ എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങ്, സാധാരണ പ്രമോഷൻ പരിപാടിയെ മറികടന്ന് ഒരു സാംസ്കാരിക ഉത്സവമായി മാറി. ആയിരക്കണക്കിന് ആരാധകർ പങ്കെടുത്ത ഈ രാത്രി, മധുരയുടെ പ്രശസ്തമായ ചിത്തിരൈ തിരുവിഴയെ ഓർമ്മിപ്പിക്കുന്നതായിരുന്നുവെന്ന് സൂര്യ തന്നെ വ്യക്തമാക്കി. വേദിയിലെത്തിയ സൂര്യ മധുരയോടുള്ള തന്റെ ആത്മബന്ധം പങ്കുവെച്ച്, “28 വർഷമായി എന്നെ ഹീറോയാക്കി നിലനിർത്തുന്നത് ഈ […]
Read more

ഹജ്ജ് ക്യാംപിന് നാളെ തുടക്കം; കൊച്ചിയില്‍ നിന്ന് ആദ്യ വിമാനം വ്യാഴാഴ്ച

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിനോടു ചേര്‍ന്നുള്ള ഹജ്ജ് ക്യാംപിന് നാളെ തുടക്കം. സിയാല്‍ എയ്‌റോപാര്‍ക്കിന് സമീപത്തായാണ് സിയാലിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഹജ്ജ് ക്യാംപ് സജ്ജമാക്കിയിരിക്കുന്നത്. സിയാല്‍ അക്കാദമിയിലെ കെട്ടിടങ്ങള്‍ക്ക് പുറമെ, 1.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക പന്തല്‍ ഒരുക്കിയിട്ടുണ്ട്. 1200 പേര്‍ക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യവും ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. അറുന്നൂറോളം പേര്‍ക്ക് നമസ്‌കരിക്കാനുള്ള സൗകര്യം, വിശാലമായ അസംബ്ലി ഹാള്‍, ഭക്ഷണശാല എന്നിവയുമുണ്ട്. സിയാല്‍ അക്കാദമി കെട്ടിടത്തിലാണ് ഹജ്ജ് സെല്‍, ഹജ്ജ് മ്മിറ്റി ഓഫീസ്, […]
Read more

സ്‌കൂള്‍ പ്രവേശനം; രേഖകള്‍ ഇല്ലെങ്കിലും കുട്ടികളെ ചേര്‍ക്കാം

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ ചേരാനെത്തുന്ന കുട്ടികള്‍ക്ക് രേഖകളില്ലാത്തതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവയില്ലെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളുടേയും പ്രവാസികളുടേയും കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. സംസ്ഥാന സിലബസിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മെയ് രണ്ടിനു പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികള്‍ക്ക് അവ ലഭിക്കും വരെ താത്കാലികമെന്ന നിലയിലായിരിക്കും പ്രവേശനം. ഒരു തരത്തിലുള്ള പ്രവേശന പരീക്ഷകളും പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. രേഖകളില്ലാതെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ […]
Read more

66-ാം വയസ്സില്‍ കാനഡയില്‍ മാരത്തണ്‍ പൂര്‍ത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ

മിസിസ്സാഗ: മിസിസ്സാഗ മാരത്തണില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് അറുപത്തിയാറുകാരനായ മലയാളി ജൂലിയസ് ചാക്കോ. പ്രായത്തെയും രോഗാവസ്ഥയെയും മനക്കരുത്ത് കൊണ്ട് അതിജീവിച്ച ജൂലിയസ്, ഏപ്രില്‍ 26-ന് നടന്ന ‘റണ്‍ യുവര്‍ സ്റ്റോറി 2026’ (Run Your Story 2026) എന്ന പരിപാടിയില്‍ 21 കിലോമീറ്റര്‍ ദൂരം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഏവരുടെയും കൈയടി നേടിയത്. 65 വയസ്സിന് മുകളിലുള്ളവര്‍ക്കായി നിശ്ചയിച്ചിരുന്ന സമയപരിധിയേക്കാള്‍ ഒരു മണിക്കൂറിലധികം മുന്‍പേ അദ്ദേഹം ലക്ഷ്യസ്ഥാനത്തെത്തി. കഴിഞ്ഞ 35 വര്‍ഷമായി പ്രമേഹബാധിതനായ ജൂലിയസ് ചാക്കോ, മരുന്നുകളെ ആശ്രയിക്കാതെ […]
Read more

മിന്നല്‍ പ്രളയത്തിന് സാധ്യത; സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴ

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ ശക്തമായ ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അല്‍ ജൗഫ്, ഖസീം, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിന് (Flash floods) സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴയ്ക്ക് പുറമെ […]
Read more

യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരം; സ്മാരക മ്യൂസിയം തുറന്ന് ഉത്തര കൊറിയയും റഷ്യയും

സോൾ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് വേണ്ടി പോരാടി മരിച്ച സൈനികർക്കായി പ്യോങ്‌യാങ്ങിൽ സ്മാരക മ്യൂസിയം തുറന്ന് ഉത്തരകൊറിയ. കുർസ്ക് മേഖലയിലെ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും റഷ്യയുടെ ഉന്നത പ്രതിനിധികളും പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഖ്യം കൂടുതൽ ശക്തമാക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ്മകൾ സംരക്ഷിക്കുമെന്ന് കിം ജോങ് ഉൻ പറഞ്ഞു. റഷ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടിയുള്ള […]
Read more

തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

മുംബൈ: തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട, രണ്ടു പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മുംബൈയിലെ പൈധോണി പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. 40 വയസ്സുകാരനായ ഭര്‍ത്താവ്, 35 വയസ്സുകാരിയായ ഭാര്യ, പതിനാറും പതിമൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. ഈ കുടുംബത്തിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ രാത്രി 10.30ന് ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം ബന്ധുക്കള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. […]
Read more

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ നാളെ. 52 ദളിത് സംഘടനകള്‍ ചേര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സ്വകാര്യ ബസ് സര്‍വീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ […]
Read more

ബുധനാഴ്ച മുതല്‍ ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത 5 ദിവസം കേരളത്തില്‍ ശക്തമായ മഴ സാധ്യതയാണ് പ്രവചിക്കുന്നത്. ബുധന്‍,വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണുള്ളത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വെള്ളിയാഴ്ച […]
Read more

Recent News