Author: Greeshma Joshi

ടിസിഎസിലെ മതംമാറ്റ വിവാദം: നിദാ ഖാനെതിരെ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം

നാസിക്: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന നിദ ഖാനെതിരെ തെളിവുണ്ടെന്ന് പ്രത്യക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പ്രധാനപ്രതിയായ നിദ സഹപ്രവര്‍ത്തകയെ ഇസ്ലാം മതത്തിലേക്കും ആചാരങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്നാണ് പൊലീസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. പരാതിക്കാരിയെ ബുര്‍ഖ ധരിക്കാന്‍ പഠിപ്പിച്ചതായും ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്കയക്കാന്‍ പദ്ധതിയിട്ടതായും പ്രോസിക്യൂഷന്‍ വാദിച്ചു. ഇവർക്ക് നിദ മതഗ്രന്ഥങ്ങള്‍ നല്‍കുകയും ഫോണില്‍ മതപഠനത്തിനുള്ള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആചാരങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തതായി […]
Read more

ലോഡ് ഷെഡിങ്ങ് അല്ല, വൈദ്യുതി നിയന്ത്രണം : കെ കൃഷ്ണന്‍കുട്ടി

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമാണ് ഉള്ളതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ്ങ് അല്ലെന്നും ഓവര്‍ലോഡ് വരുന്നത് നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കെ കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ലോഡ് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് നിയന്ത്രണമെന്നും അല്ലാതെ കേരളം മുഴുവന്‍ ഇല്ലെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ‘പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് വന്നത്. പശ്ചിമേഷ്യയിലെ യുദ്ധവും വൈദ്യുതി ഉപഭോഗം കൂട്ടി. പാചകം വൈദ്യുത ഉപകരണങ്ങളില്‍ ആക്കി. വൈദ്യുതി നിയന്ത്രണം ലോഡ് കൂടുതലുള്ള സ്ഥലങ്ങളില്‍ മാത്രമാണ്. വൈദ്യുതി വാങ്ങാന്‍ […]
Read more

കോഴിക്കോട് വൻ തീപിടുത്തം; 8 കടകൾ കത്തി നശിച്ചു

കോഴിക്കോട് : പുറമേരിയിൽ ഇലക്ട്രിക്ക് ലൈറ്റ് കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് 8 കടകളും കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. പുറമേരി സർവീസ് സഹകരണ ബാങ്കിന് സമീപത്തെ യൂപ്പർ എന്ന കടയിലാണ് തീ പിടിച്ചത്. ഇലക്ട്രിക്കൽ ലൈറ്റുകൾ വില്പന നടത്തുന്ന കടയിലാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ തീ പടർന്ന് മറ്റ് കടകളിലേക്കും […]
Read more

തൃക്കരിപ്പൂരിലെ ശൈശവ വിവാഹം; പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്

‌കാസർകോട്: തൃക്കരിപ്പൂരിലെ ശൈശവ വിവാഹത്തിൽ പുരോഹിതൻ്റെ മൊഴിയെടുത്ത് പൊലീസ്. ചന്തേര പൊലീസ് ആണ് എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴിയെടുത്തത്. ചൈൽഡ് ലൈനോട് വിശദീകരിച്ചതുപോലെ അന്നു നടന്ന കാര്യം പൂർണമായും പൊലീസിനോടും വിശദീകരിച്ചുവെന്ന് റഹ്മത്തുള്ള പ്രതികരിച്ചു. പള്ളിയിൽ നടക്കുന്ന വിവാഹം സംബന്ധിച്ച് സമയം പള്ളി കമ്മിറ്റി അറിയിക്കുകയും പുരോഹിതനെത്തി മതാചാരപ്രകാരം ചടങ്ങ് നിർവഹിക്കലുമാണ് പതിവ്. വധുവിൻ്റെ പ്രായം അടക്കം മറ്റ് കാര്യങ്ങൾ അറിയില്ലെന്നും റഹ്മത്തുള്ള മദനി പറഞ്ഞു. മതപരമായി വിവാഹം നടന്നെന്നും ഇദ്ദേഹം […]
Read more

ഇടുക്കിയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു

ഇടുക്കി: തൊടുപുഴയില്‍ രണ്ടുപേര്‍ക്ക് പാമ്പ് കടിയേറ്റു. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്(14), രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് പുലര്‍ച്ചെ ശുചിമുറിയില്‍ പോകുന്നതിനിടെയാണ് പോള്‍സണിന് പാമ്പ് കടിയേറ്റത്. അജയ്ക്ക് 11 മണിയോടെയാണ് പാമ്പ് കടിയേറ്റത്. ഇരുവരെയും കടിച്ചത് വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നാണ് നിഗമനം. രണ്ടുപേരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read more

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് നടപ്പിലാക്കാൻ തീരുമാനം. വൈകിട്ട് 6നും രാത്രി 12നും ഇടയിൽ അരമണിക്കൂർ വരെയാണ് ലോഡ് ഷെഡ്ഡിങിന് തീരുമാനമായിരിക്കുന്നത്. കെഎസ്ഇബി ഉന്നത തല യോ​ഗത്തിലാണ് തീരുമാനം. പീക്ക് അവറിൽ വാഹന ചാർജ്ജിംഗ് പാടില്ലെന്നും എസി താപ നില 24 നും 26 നും ഇടക്ക് ക്രമീകരിക്കണമെന്നും ഇൻഡക്ഷൻ കുക്കർ ഉപേയാ​ഗിക്കരുതെന്നും നിര്‍ദേശമുണ്ട്. വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ വളർച്ചാ നിരക്ക് പരിശോധിച്ചാൽ പ്രതിവർഷം ഉണ്ടാകുന്ന […]
Read more

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി പിടിയില്‍ ; പ്രതി കുറ്റം സമ്മതിച്ചു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. പ്രതിയെ നേരത്തെ വീടിന് സമീപത്തെ പറമ്പിൽ നിന്നും പൊലീസ് പിടികൂടിയിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ ദിവസങ്ങളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനായ സജിയോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ […]
Read more

പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

കൊച്ചി: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു. റൂൾ 27 പ്രകാരം ബാലറ്റ് നൽകാനാകുമോ എന്നതിൽ ഇന്ന് തെരഞ്ഞെടുപ്പ് […]
Read more

ദുബൈയിൽ ഹെൽമറ്റില്ലാതെ സൈക്കിളിൽ യാത്ര ചെയ്യുന്നവർ കുടുങ്ങും

ഷാർജ: ഇ-സ്കൂട്ടുറുകളെയും സൈക്കിളുകളെയും നിരീക്ഷിക്കുന്ന പ്രത്യേക പൊലീസ് വിഭാഗം മെയ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും. റോഡുകളിലും സൈക്കിൾ പാതകളിലും ഇവരുടെ നിരീക്ഷണമുണ്ടാകും. ദുബൈയിൽ നിയമംപാലിക്കാതെ, രണ്ടുംമൂന്നും ആളുകളെ കയറ്റി തലങ്ങും വിലങ്ങും പായുന്ന ഈ സ്കൂട്ടുറുകൾ പിടിയിലാകും. സൈക്കിളുകളെയും, ഇ സ്കൂട്ടുറുകളെയും നിരീക്ഷിക്കാൻ പുതിയ പൊലീസ് വിഭാഗം ചുമതലയേൽക്കുകയാണ്. ദുബൈ ആർ.ടി.എയും, പൊലീസും ചേർന്നാണ് പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്നത്. സൈക്കിൾ പാതകൾ, റോഡുകൾ, ഇ സ്കൂട്ടുറുകൾക്കും സൈക്കിളുകൾക്കും അനുവദിച്ച സോഫ്റ്റ് മൊബിലിറ്റ് സോണുകൾ എന്നിവിടങ്ങളിൽ ഈ സെപ്ഷ്യൽ […]
Read more

ബംഗളൂരുവിന് സമീപം വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരു: ബംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇരുവരും. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കം നിയമനടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ […]
Read more

Recent News