Author: Greeshma Joshi

ബംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ

ബം​ഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. ബാംഗ്ലൂർ ബി ടി എൽ സ്കൂൾ ഓഫ് നേഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിത്യൻ. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളേജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ […]
Read more

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം പുറത്തുനിന്ന് വൈദ്യുതിവാങ്ങുന്നതും വേനൽ മഴയും ലഭിക്കുന്നതോടെ ലോഡ്ഷെഡ്ഡിങ്ങ് വേണ്ടിവരുന്നില്ലെന്നാണ് KSEB വിലയിരുത്തൽ വേനൽ മഴ ലഭിച്ചതോടെ സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും ഇടുക്കിയിലും മറ്റ് സ്ഥലങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി. മെയ് രണ്ട് വരെ ശക്തമായ […]
Read more

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് പുരസ്കാരത്തിളക്കം. കേരളാ ഫിലിംസ് ക്രിട്ടിക്സ് അവാർഡ് 2025 ലാണ് അഞ്ച് പുരസ്കാരങ്ങളുമായി ചിത്രം വലിയ നേട്ടം കൈവരിച്ചത്. മികച്ച സംവിധായകനുള്ള അവാർഡ് ചിത്രത്തിന്റെ സംവിധായകൻ അരുൺ ഡൊമിനിക് സ്വന്തമാക്കിയപ്പോൾ, ചിത്രത്തിലെ നായികയായ കല്യാണി പ്രിയദർശൻ മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കി. മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ലോകയിലൂടെ ജേക്സ് ബിജോയ് നേടിയപ്പോൾ, മികച്ച മേക്കപ്പിനുള്ള അവാർഡ് നേടിയത് ഈ ചിത്രത്തിന് മേക്കപ്പ് ഒരുക്കിയ റോണക്സ് സേവ്യർ […]
Read more

ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു

ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്‌ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം ബാധിച്ചവരിൽ 91 ശതമാനവും ഒന്നിനും 14-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. മുൻ സർക്കാരിൻ്റെ കാലത്ത് പ്രതിരോധ വാക്‌സിനേഷൻ നൽകുന്നതിൽ സംഭവിച്ച കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 […]
Read more

കൊല്ലത്ത് എട്ടു വയസുകാരി പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്

കൊല്ലം : എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവുണ്ടെന്നു ആരോപിച്ചു കുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചിരുന്നു. വാക്‌സിന്‍ എടുത്തതിലെ അപാകതയായിരുന്നു ചൂണ്ടിക്കാണിച്ചത്. സൂപ്രണ്ട് ഉള്‍പ്പടെ നാല് പേരെ പ്രതി ചേര്‍ത്താണ് പുനലൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായെന്നാണ് എഫ്‌ഐആര്‍. ചികിത്സയില്‍ ഉദാസീനത കാണിച്ചു. ചികിത്സ പിഴവുകള്‍ മറച്ചുവെച്ചു. ഇമ്മ്യുണോഗ്ലോബില്‍ ഇഞ്ചക്ഷന്‍ […]
Read more

വെടിക്കെട്ട് പുര അപകടം; അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സര്‍ക്കാര്‍ നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ സിഎന്‍ രാമചന്ദ്രന്‍ നായര്‍ പരിശോധന നടത്തി. മൂന്ന് കുടിലുകളാണ് വെടിക്കെട്ട് പുരയായി ഉണ്ടായിരുന്നതെന്ന് വിലയിരുത്തിയ കമ്മീഷന്‍ അപകടകരമാം വിധത്തിലായിരുന്നു നിര്‍മ്മാണമെന്നും പ്രതികരിച്ചു. ഇത് നിര്‍മ്മാണ മേഖലയ്ക്ക് അനുശാസ്യമായതല്ലെന്നു പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.43 പേര്‍ ഉണ്ടായിരുന്നു എന്നാണ് കളക്ടര്‍ പറയുന്നതെന്നും 27 പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാക്കി രണ്ടു പേരാണ് ആശുപത്രിയില്‍ […]
Read more

കാറില്‍ എംഡിഎംഎ കടത്തിയ സംഭവം ; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍

കണ്ണൂര്‍:മാരക രാസലഹരിയായ എംഡിഎംഎയുമായി രണ്ടുപേര്‍ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി. എരമം മാതമംഗലം താറ്റ്യേരിയിലെ അഞ്ചില്ലത്ത് വീട്ടില്‍ എ ഫൈസല്‍ (44), മാതമംഗലം കുറ്റൂരിലെ കമ്പില്‍ പൈലോത്ത് വീട്ടില്‍ കെപി മന്‍സൂര്‍ (42) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും തളിപ്പറമ്പ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവരില്‍ നിന്ന് 1.4741 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കുറ്റ്യേരി ആസാദ്നഗര്‍ ഭാഗത്തുവെച്ചാണ് കെഎല്‍58 ഡി 7400 നമ്പര്‍ ആള്‍ട്ടോ കാര്‍ സഹിതം […]
Read more

പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

മലപ്പുറം: പൊന്നാനിയില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു. ട്രെയിനിന് മുന്നില്‍ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു. മുഹമ്മദും ഭാര്യ ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ […]
Read more

ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ച്ചപറ്റി : ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് […]
Read more

ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആറുവരിപാതയാണ് ഗംഗ എക്സ്പ്രസ് വേ.12 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മീററ്റിൽ നിന്ന് പ്രയാഗ് രാജിലേക്കുള്ള യാത്ര ദൈർഘ്യം 11 മണിക്കൂറിൽ നിന്ന് 6 മണിക്കൂറിലേക്ക് ചുരുങ്ങുന്നു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ആറന്നൂറ് കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. […]
Read more

Recent News