Author: Greeshma Joshi

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

കൊച്ചി: ജിഎൻജി മിസ് & മിസിസ് കേരളം 2026 സൗന്ദര്യമത്സരം കൊച്ചിയിൽ സമാപിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലിറ്റ്സ് എൻ ഗ്ലാം എന്ന ടീമാണ് മത്സരം സംഘടിപ്പിച്ചത്. ജിഎൻജിയുടെ സ്ഥാപക ദീപ പ്രസന്നയാണ് പരിപാടിയുടെ പിന്നിലെ നേതൃത്വം. മുൻ ഗ്ലോബൽ ഹെഡ് എന്ന നിലയിൽ ഒരു ദശാബ്ദത്തിലേറെ കോർപ്പറേറ്റ് അനുഭവമുള്ള ദീപ, മിസ് കേരളം, മിസിസ് ഇന്ത്യ എന്നിവയിൽ പങ്കാളിയായി മത്സര ലോകത്തേക്ക് മാറി. ഗ്ലിറ്റ്സ് എൻ ഗ്ലാം സംഘടിപ്പിച്ച ഈ സീസൺ, പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളെ […]
Read more

വാൽപ്പാറ അപകടം: ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇറക്കത്തില്‍ ഗിയര്‍ ഡൗണ്‍ ചെയ്യാതെ ഇറങ്ങിയതും അപകടത്തിന് കാരണമായിട്ടുണ്ടാവാം. വളവില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയിട്ടുണ്ടാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചുരം റോഡിന്റെ വശങ്ങളില്‍ എല്ലായിടത്തും സുരക്ഷാ ബാരിക്കേഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. ആശുപത്രിയിലായതിനാല്‍ ഡ്രൈവറുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മൊഴി കൂടി എടുത്താലേ കൂടുതല്‍ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥര്‍ […]
Read more

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നെഞ്ചിടിക്കുന്ന ശബ്‌ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ. റാപ്പ് മ്യൂസിക്കിൻ്റെ വൈവിധമാർന്ന പ്രകമ്പനം. ആഘോഷങ്ങൾക്ക് ഹരംപകരുന്നത് ഇത്തരം ഡി ജെ വാഹനങ്ങളാണ്. രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾ പിടികൂടി കനത്തപിഴ ഈടാക്കിത്തുടങ്ങി. ഉത്സവ പറമ്പിലോ പരിപാടികൾ നടക്കുന്ന മറ്റിടങ്ങളിലോ വച്ച് ഡി ജെ വാഹനങ്ങൾ പിടികൂടില്ല. പരിപാടിക്ക് പോകുമ്പോഴൊ തിരിച്ചുവരുമ്പോഴോ പിടികൂടി […]
Read more

ആഗോള കലക്ഷൻ 1783 കോടി നേടി “ധുരന്ധർ പ്രതികാരം”; 30 ദിവസം പിന്നിട്ട് ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കുതിപ്പ്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കലക്ഷൻ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ “ധുരന്ധർ പ്രതികാരം”, റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ ആഗോള തലത്തിൽ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയിൽ നിന്ന് […]
Read more

നിതിന്‍ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍ ആപ്പിന്റെ മറവില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാരോപിച്ചും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ഏപ്രില്‍ 28നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ […]
Read more

സ്വർണവിലയിൽ നേരിയ ആശ്വാസം : പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കുറഞ്ഞത്. 14,235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ഒരു വര്‍ഷം കൊണ്ട് ഒരു പവന് ഉണ്ടായത് 42,400 രൂപയുടെ വര്‍ധനയാണ്.
Read more

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രെയ്ലർ റിലീസായി”

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more

യുഎസ് -ഇറാൻ ചർച്ച: പാകിസ്ഥാനിൽ വൻ സുരക്ഷാസന്നാഹം

ഇസ്ലാമാബാദ്: ഇറാനും യുഎസും പരസ്പരം പോർവിളികൾ ഉയർത്തുന്നത് തുടരുന്നതിനിടെ രണ്ടാംഘട്ട സമാധാന ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് പാക്കിസ്ഥാൻ. ഏത് നിമിഷവും ചർച്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും കനത്ത സുരക്ഷാക്രമീുകരണങ്ങളാണ് നടത്തിയിരിക്കുന്നത്. റാവൽപിണ്ടിയിൽ അതീവജാഗ്രത പാലിക്കുകയും പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമത്താവളത്തിലാകും അമേരിക്കൻ ഇറാൻ പ്രതിനിധിസംഘം ഇറങ്ങുക. ഇവിടെ നിന്നാണ് ഇവർ ഇസ്ലാമാബാദിലേക്ക് പോകുക. ഈ സാഹചര്യത്തിലാണ് റാവൽപിണ്ടിയിൽ സുരക്ഷ ഉയർത്തിയിരിക്കുന്നത്. പ്രധാന റോഡുകളടക്കം തടഞ്ഞുകൊണ്ടാണ് സുരക്ഷാവിന്യാസം. […]
Read more

ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ബെർഗാമോ : ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വ്യവസായ മേഖലയിലുള്ള ‘ഗുരുദ്വാര മാതാ സാഹിബ് കൗർ ജി’ക്ക് മുന്നിലുള്ള ചതുരശ്ര മുറ്റത്ത് വെച്ചാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. പെട്ടെന്നുണ്ടായ തർക്കമല്ല മറിച്ച് […]
Read more

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കല്ലുവാതുക്കലിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി പുലിക്കുഴിക്ക് സമീപം തൊളിക്കോട് ചരുവിള വീട്ടിൽ രവീന്ദ്രൻ (65) ആണ് മരിച്ചത്. കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്. രക്തം വാർന്ന നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണം വീഴ്ച മൂലമാണോ ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. […]
Read more

Recent News