Author: Greeshma Joshi

മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിര്‍ത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിലാണ് സംഭവം.
Read more

ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

ഡൽ​ഹി: സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ സ്മാർട്ട് ഫോണുകളിൽ ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യാനുള്ള പദ്ധതി യുഐഡിഎഐ പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിയതായി യുഐഡിഎഐ സ്ഥിരീകരിച്ചു. ബാങ്കിംഗ്, ടെലികോം വെരിഫിക്കേഷൻ മുതൽ വിമാനത്താവള പ്രവേശനം വരെയുള്ള വിവിധ സേവനങ്ങൾക്കായി ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ […]
Read more

ഇഹലോകവും പരലോകവും ഒന്നിക്കുന്ന യാത്ര! ”കറക്കം” ടീസർ പുറത്ത്

അവർ വരുന്നു! പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക്!! ഭാവിയിലേയ്ക്കൊരു റൂട്ട് മാപ്പ് തേടി കൊച്ചിയുടെ രാത്രികളിലേയ്ക്കിറങ്ങുന്ന അവർക്ക് വഴി തെളിയുമോ? ഹൊറർ ഴോണറിൽ സംഗീതത്തിന്റെയും നർമ്മത്തിന്റെയും അകമ്പടിയോടെ എത്തുന്ന ചിത്രം, അവർ നടത്തുന്ന രസകരമായ ഒരു യാത്രയുടെ കഥപറയുന്നു. ഭൂതം, ഭാവി, വാർത്തമാനം എന്നിങ്ങനെ പോകുന്ന കഥയിൽ അവതരിപ്പിക്കുന്ന ‘ഡാൻസിങ് ഗോസ്റ്റ്സ്’ (dancing ghosts) എന്ന പ്രമേയം മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്തതെന്ന്അണിയറപ്രവർത്തകൾ അവകാശപ്പെടുന്നു. പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ […]
Read more

ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്: ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ

ഡൽഹി: ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്. ടാങ്കറുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇറാനാണ് വെടിവെച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം. ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്നും ഇനിയൊരിക്കലും ഹോർമുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. […]
Read more

എഫ്ബിഐ തലപ്പത്ത് അനിശ്ചിതത്വം: കാഷ് പട്ടേൽ പുറത്തേക്കോ?

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ കരുത്തനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്ഥാനചലനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ഏപ്രിൽ 10-ന് എഫ്ബിഐയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതിരുന്നതിനെത്തുടർന്ന് താൻ പുറത്താക്കപ്പെട്ടോ എന്ന ഭീതിയിൽ പട്ടേൽ സുഹൃത്തുക്കളെയും സഹായികളെയും പരിഭ്രാന്തനായി വിളിച്ചതായി ‘ദ അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് സാങ്കേതിക തകരാറാണെന്ന് വ്യക്തമായെങ്കിലും, ഭരണകൂടത്തിനുള്ളിൽ അദ്ദേഹത്തിനുള്ള സ്വാധീനം കുറയുന്നതായാണ് സൂചനകൾ.പട്ടേലിന്റെ വ്യക്തിപരമായ പെരുമാറ്റവും ഔദ്യോഗിക വീഴ്ചകളുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു: കാഷ് പട്ടേലിന്റെ […]
Read more

യു.എസ്‌ അത്യാധുനിക യുദ്ധവിമാനം പറത്തി ഇന്ത്യൻ വ്യോമസേനാ മേധാവി; പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവയ്‌പ്പ്‌

വാഷിങ്‌ൺ: പ്രതിരോധ ചർച്ചകൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് (എ.പി. സിംഗ്) യു.എസ് വ്യോമസേനയുടെ കരുത്തനായ F-15EX ഈഗിൾ II യുദ്ധവിമാനത്തിൽ ആകാശപ്പറക്കൽ നടത്തി. നെവാഡയിലെ നെല്ലിസ് വ്യോമസേനാ താവളത്തിൽ വെച്ചായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഈ പോർവിമാനം പറത്തിക്കൊണ്ട് അദ്ദേഹം ഇന്ത്യയുടെ സാന്നിധ്യം അറിയിച്ചത്. യു.എസ് എയർഫോഴ്‌സിന്റെ 85-ാം ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സ്‌ക്വാഡ്രനിലെ പൈലറ്റ് മേജർ മാത്യു ബെൻസണൊപ്പമാണ് എയർ ചീഫ് മാർഷൽ എ.പി. […]
Read more

സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്പതുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷഫീഖാണ് മരിച്ചത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ്‌ സംഭവം. ഷെഫീക്കും പ്രശാന്തനും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്തായിരുന്ന ഷഫീഖ് അടുത്തിടെയാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാൾ ആരംഭിക്കാനിരിക്കുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ പ്രശാന്തനായിരുന്നു ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോൾ പ്രാശാന്തൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല.വീട്ടിൽ കാത്തിരുന്ന ഷഫീഖ് പ്രശാന്തൻ എത്തിയതിനു പിന്നാലെ മേശപ്പുറത്ത് ഉണ്ടായിരുന്ന […]
Read more

അടിമപ്പണി ; രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടകയിലെ കൃഷിയിടങ്ങളിൽ നിന്നും മോചിപ്പിച്ചു

മൈസൂർ: കർണ്ണാടക ഹസനിൽ കൃഷിയിടത്തിൽ അടിമ വേല. രണ്ട് മലയാളികൾ അടക്കം 18 പേരെ കർണാടക പൊലീസും റവന്യൂ വകുപ്പും ചേർന്ന് മോചിപ്പിച്ചു. കാസർഗോഡ് പുത്തിഗെ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. തൊഴിലാളികളെയെല്ലാം ഒറ്റ ഷെഡിൽ പാർപ്പിച്ച് കൃത്യമായ ഭക്ഷണവും കുടിവെള്ളവും നൽകാതെ ജോലി ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൂലി നൽകിയില്ല എന്നും ഉദയകുമാർ പറഞ്ഞു. കാപ്പിത്തോട്ടത്തിൽ ജോലി. 700 രൂപ ദിവസക്കൂലി. സൗജന്യമായി താമസവും ഭക്ഷണവും. തൊഴിൽ അന്വേഷിച്ച് മംഗളൂരുവിലെത്തിയ ഉദയകുമാറിനെ ഇത്തരം വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ചാണ് […]
Read more

മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എംപി. പാർലമെന്റിലെ മല്ലികാർജുൻ ഖർഗെയുടെ ചേമ്പറിൽ വെച്ചായിരുന്നു ചർച്ച. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകദേശം അരമണിക്കൂറോളം ഇരുവരും യോഗം ചേർന്നത്. ദീപാദാസ് മുൻഷിയുമായി കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി.അതേസമയം, കൂടിക്കാഴ്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് […]
Read more

മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച്ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്. നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് […]
Read more

Recent News