Author: Greeshma Joshi

കെഎസ്ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് പാറശ്ശാല പൊലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്‍റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശ്ശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Read more

പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ ലോക്‌സഭയിൽ ബിജെപി പ്രതിഷേധം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മജീഷ്യനോട് ഉപമിച്ച് ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ്. ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ അടിച്ചേല്പിക്കാൻ ശ്രമം നടക്കുന്നുവെന്നും ബില്ലിൽ സ്ത്രീശാക്തീകരണവുമായി ബന്ധമില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. കേന്ദ്രസർക്കാരിന്റേത് നാണംകെട്ട കളിയാണ്. 2023 ൽ തന്നെ വനിതാ സംവരണ ബിൽ പാസാക്കിയതാണ് മജീഷ്യനും ബിസിനസുകാരനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മജീഷ്യന്റെ എല്ലാ ചരിത്രവും അറിയാവുന്ന യഥാർത്ഥ ശക്തി മറഞ്ഞിരിക്കുകയാണ് . […]
Read more

തൊഴിലാളി സമരം;നോയിഡയിലെത്തിയ എം എ ബേബിയെയും സംഘത്തെയും യു പി പൊലീസ് തടഞ്ഞു

നോയിഡ : സമരം നടത്തുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു. നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തിലുള്ളത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ സംഘത്തെ പൊലീസ് സന്നാഹത്തിനൊപ്പം കടത്തിവിട്ടു. ഏറെനേരം ഗൗതം ബുദ്ധനഗർ […]
Read more

നിതിൻ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യം തേടി ഡോക്ടർമാരായ റാമും സംഗീത നമ്പ്യാരും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകർ ഡോ. റാമും, ഡോ. സംഗീത നമ്പ്യാരും മുൻകൂർ ജാമ്യാപേക്ഷ നൽകി. ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാകാം നിതിൻ രാജിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിൽ അധ്യാപകറുടെ വാദം. ​ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയ അധ്യാപകർ വെവ്വേറെ അഭിഭാഷകർ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സംഭവം നടന്ന ഏപ്രിൽ 10ന് […]
Read more

ഹരിവൻശ്‌ നാരായൺസിങ് രാജ്യസഭാ ഉപാധ്യക്ഷൻ

ഡൽഹി: ജെഡിയു നേതാവ്‌ ഹരിവൻശ്‌ നാരായൺസിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷൻ. മൂന്നാം തവണയാണ് ഹരിവൻശ്‌ നാരായൺസിങ് തെരഞ്ഞെടുക്കപ്പെടുന്നത്. ഹരിവൻശിന്റെ രണ്ടാം കാലാവധി ഏപ്രിൽ 9ന് അവസാനിച്ചിരുന്നു. പിന്നാലെ, രാഷ്ട്രപതി അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുകയായിരുന്നു. ഹരിവൻഷിന്റെ അനുഭവ സമ്പത്ത് സഭയ്ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ ജന്മദിനം കൂടിയാണിന്നെന്നും ഹരിവൻഷ് ചന്ദ്രശേഖറിനെ കുറിച്ച് പുസ്തകം എഴുതിയിട്ടുണ്ടെന്നും മോദി ഓർമ്മിച്ചു. ഏറെ നാളത്തെ പത്രപ്രവർത്തകനെന്ന അനുഭവ പരിചയവും ഹരിവൻഷിനുണ്ട്. ഹരിവൻഷിന്റെ അനുഭവ […]
Read more

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17 കോടി യൂറോ ആയാണ് (ഏകദേശം 677 കോടി രൂപ) സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 5.64 കോടി യൂറോ (ഏകദേശം 618 കോടി രൂപ) ആയിരുന്നു. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 […]
Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ചിത്രീകരണം പൂർത്തിയായി. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം പുറത്തു. “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രവി ബസ്‌റൂർ ആണ്. അർജുൻ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തിൽ വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ […]
Read more

‘മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ അപകീര്‍ത്തിപ്പെടുത്തുന്നു’; പരാതിയുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണകവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിന് ഭാരവാഹികള്‍ക്ക് തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്ന് ഹര്‍ജിയില്‍ പോറ്റി പറയുന്നു.
Read more

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി : നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യന്‍ നൽകിയ മൊഴി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ബോബി കുര്യന്‍ പറഞ്ഞു. എന്നാല്‍ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ബോബിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. രഞ്ജിത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്ന സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു.
Read more

Recent News