Author: Greeshma Joshi

ശബരിമല യുവതിപ്രവേശനം: ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ഡൽഹി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതിപ്രവേശനത്തെ എതിർക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വാദവും ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസത്തെ വാദത്തിനിടെ ലക്ഷകണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നീരീക്ഷിച്ചിരുന്നു. ശബരിമലക്കേസിൽ അഞ്ചാം ദിവസത്തെ വാദമാണ് ഇന്ന് നടക്കുന്നത്. മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ എന്നിവരാണ് ഇന്ന് പ്രധാനമായി വാദം ഉന്നയിക്കാൻ പോകുന്നത്. കേസിലെ […]
Read more

മുഖ്യമന്ത്രി പദം: കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ

ഡൽഹി: കേരളത്തിലെ കോൺ​ഗ്രസിൽ ഉയർന്നുവന്ന മുഖ്യമന്ത്രി പദവി ചർച്ചയ്ക്കെതിരെ ആഞ്ഞടിച്ച് എംകെ രാഘവൻ എംപി. തെരുവിലേക്ക് ഈ വിഷയം എത്തിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ഇത് ഗുണകരമല്ലെന്നും എംകെ രാഘവൻ പറഞ്ഞു. ദോഷകരമായ സാഹചര്യം ആണിത്. തന്നോട് തോൽക്കുന്ന സീറ്റ് എടുത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏതു നേതാവാണെന്നുള്ളത് ഇപ്പോൾ പറയുന്നില്ലെന്നും എംകെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ചർച്ച അതിരുവിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കെതിരെ പരസ്യപ്രതികരണവുമായി എംകെ രാഘവൻ രംഗത്തെത്തിയത്. ചിലർ എംപിമാർ മത്സരിക്കാൻ പാടില്ലെന്ന് വാശി പിടിച്ചു. ചിലരുടെ […]
Read more

നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ […]
Read more

മൂഴിക്കൽ കൊലപാതകം : മരിച്ച ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാൻ്റെ ഒരു ഫോണുമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായാണ് പൊലീസിന്റെ സംശയം. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്. യുവാവിനെ മറ്റൊരു മുറിയിൽ മരിച്ചനിലയിലും […]
Read more

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ച് അപകടം

ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടിയാണ് അപകടമുണ്ടായത്. സ്പൈസ് ജെറ്റിന്റെ ബി 737 – 700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും അകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറും തകർന്നു. അപകടത്തെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ ഗ്രൗണ്ട് ചെയ്തു.ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാശ എയറിന്റെ ക്യുപി 1406 വിമാനത്തിലാണ് സ്പൈസ് ജെറ്റ് […]
Read more

കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം; കൊല്ലത്ത് 11 കാരി മരിച്ചു

കൊല്ലം: അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11കാരിക്ക് ജീവൻ നഷ്ടമായി.വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിൽ പരീശീലനത്തിനിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരാട്ടെ പരിശീലനത്തിന് എത്തിയതായിരുന്നു അഹന്ന. പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് കുഴഞ്ഞുവീഴുകയുമായിരുന്നു. വാളകം പുത്തൻവിള വീട്ടിൽ ബിനോയ്-സിമി ദമ്പതികളുടെ മകളാണ് അഹന്ന. മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പാക്കപ്പ്; ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തും

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ചിത്രീകരണം പൂർത്തിയായി. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ 2026 ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് “ഐ ആം ഗെയിം” ഒരുങ്ങുന്നത്. . വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ്. ചിത്രത്തിൻ്റെ സംഭാഷണങ്ങൾ […]
Read more

ജനനായകൻ ചോര്‍ച്ച; മുഖ്യപ്രതി അടക്കം മൂന്നു പേര്‍ കൂടി അറസ്റ്റിൽ

ചെന്നൈ: വിജയ് നായകനായ ജനനായകൻ സിനിമ ചോര്‍ന്ന സംഭവത്തിൽ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിൽ. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തിന്‍റെ ജോലികളുമായി ബന്ധപ്പെട്ട് ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ച് അനധികൃതമായി ജനനായകൻ റീൽ സ്വന്തമാക്കി പകര്‍പ്പ് നിര്‍മിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.
Read more

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്

തിരുവനന്തപുരം: സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കും. 72 ക്യാമ്പുകളിലാണ് മൂല്യനിർണ്ണയം നടക്കുക. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും.പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം […]
Read more

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പൊടിക്കാറ്റ്, ആലിപ്പഴ വർഷം, മിന്നൽ പ്രളയം എന്നിവയും ഉണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിലും ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. വാദി ദവാസിർ, സുലൈയിൽ ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. മക്ക പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ, […]
Read more

Recent News