Author: Greeshma Joshi

മൂഴിക്കൽ കൊലപാതകം: നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കി

കോഴിക്കോട്: മൂഴിക്കലിൽ പതിനാറുകാരിയായ നസ്റീനയെ കൊലപ്പെടുത്തിയത് തുണി കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അദ്നാന്റേത് ആത്മഹത്യയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശ്വാസംമുട്ടിയാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സെല്ലോ ടേപ്പ് മൂക്കിലും വായിലും ചുറ്റിയ നിലയിലായിരുന്നു അദ്നാന്റെ മൃതദേഹം. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു കോഴിക്കോട് ചെലവൂരിൽ നാടിനെ നടുക്കിയ കൊലപാതകം. വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. കള്ളൻ കയറിയെന്ന് ആണ് ആദ്യം കരുതിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. […]
Read more

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് […]
Read more

നിതീഷ് കുമാർ രാജിവച്ചു: സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന സർക്കാരിന് തന്‍റെ സഹകരണവും മേൽനോട്ടവും ഉണ്ടാകും […]
Read more

നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. അധ്യാപകനെതിരെ നടപടി ഉണ്ടാകും വരെ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. മാത്രമല്ല ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തി. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ […]
Read more

വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ […]
Read more

കോഴിക്കോട് 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
Read more

‘പെട്രോള്‍ വില ആസ്വദിക്കൂ…’, ട്രംപിന്റെ ഉപരോധത്തിന് ഇറാന്റെ മറുപടി

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. ഉപരോധം ഏര്‍പ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഉയരുമെന്ന പരോക്ഷ മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്. ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് തന്റെ എക്‌സ് പോസ്റ്റിലൂടെ അമേരിക്കയെ പരിഹസിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ‘നിലവിലെ പെട്രോള്‍ വില ആസ്വദിക്കൂ… ഉപരോധം നിലവില്‍ വരുന്നതോടെ നിലവില്‍ ലഭിക്കുന്ന കുറഞ്ഞ […]
Read more

ആപ്പിളിനെ നേരിടാൻ സാംസങ്; ഗാലക്‌സി ഫോൾഡ് 8 വരുന്നു

മുംബെെ: സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും വിപ്ലവം സൃഷ്ടിക്കാൻ സാംസങ് ഒരുങ്ങുന്നു. ഇത്തവണ വെറുമൊരു ഫോണല്ല, വിപണിയെ അമ്പരപ്പിക്കാൻ പുതിയൊരു ‘വൈഡ്’ വിസ്മയവുമായാണ് സാംസങ്ങിന്റെ വരവ്. വരാനിരിക്കുന്ന ‘ഗാലക്‌സി അൺപാക്ക്ഡ്’ ഇവന്റിൽ വച്ച് ഗാലക്‌സി Galaxy Z Fold 8-നൊപ്പം കൂടുതൽ വീതിയുള്ള ഡിസ്‌പ്ലേയോട് കൂടിയ ‘വൈഡ്’ മോഡലും കമ്പനി അവതരിപ്പിക്കും. ലണ്ടനിൽ വച്ച് ജൂലൈ 22-നാണ് ഈ മെഗാ ലോഞ്ച് നടക്കുക. ഫോൾഡബിൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്ത കൂടിയുണ്ട്. സാംസങ്ങിന്റെ ഐക്കണിക് ‘എസ് പെൻ’ സൗകര്യം ഈ […]
Read more

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

ഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്ന് നിർദ്ദേശം. മൂന്ന് വരി വിപ്പാണ് നൽകിയത്‌. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിർദ്ദേശം. വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ […]
Read more

ഗുരുവായൂരില്‍ വിഷുക്കണി ദർശനം ബുധനാഴ്ച പുലർച്ചെ 2.55 മുതൽ

തൃശ്ശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് വിഷു കണി ദര്‍ശനം. തുടര്‍ന്ന് നിര്‍മ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദര്‍ശനവും. ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്കുള്ള ദര്‍ശനം രാവിലെ 7 മുതലാകും. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിഷുദിനത്തില്‍ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം, പോലീസ് […]
Read more

Recent News