Category: Breaking News

രാഹുലിനെതിരായ പൗരത്വ ഹർജിയിൽനിന്ന് ജഡ്ജി പിന്മാറി

ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിച്ചുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി. ഹർജിക്കാരനായ ബി.ജെ.പി. നേതാവ് വിഘ്‌നേഷ് ശിശിർ രാഷ്‌ട്രീയനേട്ടത്തിനായി കോടതിയെ ഉപയോഗിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് ജസ്റ്റിസിന്റെ പിൻമാറ്റം. സാമൂഹികമാധ്യമത്തിലൂടെയുള്ള പരാമർശങ്ങളാണ് കാരണം. ഹർജി പുതിയബഞ്ചിന് കൈമാറും. രാഹുൽഗാന്ധിക്ക് പറയാനുള്ളത് കേട്ടതിനുശേഷമായിരിക്കും തുടർനടപടി. രാഹുൽഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള സ്വന്തം ഉത്തരവ് കഴിഞ്ഞദിവസം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് താത്കാലികമായി തടഞ്ഞിരുന്നു. കോടതിയെ ശരിയായ നിയമവശങ്ങൾ […]
Read more

കേരളതീരത്ത് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരളതീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ആശങ്കാജനകമാകുംവിധം ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിൻ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് ഡയറക്ടർ ഡോ. ടി.എം. ബാലകൃഷ്ണൻ നായർ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു. ഉഷ്ണതരംഗങ്ങളെ കുറിച്ച് പഠിക്കാനായി ഇൻകോയ്സ് വികസിപ്പിച്ചെടുത്ത പ്രത്യേകസേവനമായ മറൈൻ ഹീറ്റ് വേവ് അഡ്വൈസറി സർവീസസ് ഇതു സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യ ബന്ധനമേഖലയ്ക്കും പ്രതിസന്ധി […]
Read more

ചൂടുപിടിച്ച് തണ്ണിമത്തൻ വില

കൊല്ലം: കനത്ത ചൂടിനിടെ തണ്ണിമത്തന്റെ വിലയും കൂടുന്നു. കൊല്ലത്തെ പൊതുവിപണിയിൽ തിങ്കളാഴ്ചത്തെ വില കിലോഗ്രാമിന് 34 രൂപയാണ്. വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുമാസംമുൻപുവരെ 20-25 രൂപയായിരുന്നു വില. ഇപ്പോൾ ആവശ്യത്തിന് തണ്ണിമത്തൻ കിട്ടാനില്ല. റംസാൻ വിപണി കണ്ട് വിളവെടുത്ത തണ്ണിമത്തൻ തീർന്നെന്നാണ് സൂചന. തമിഴ്‌നാട്ടിൽനിന്നുള്ള നാന്താരി ഇനത്തിലുള്ള തണ്ണിമത്തനും കർണാടകയിൽനിന്നുള്ള കടുംപച്ച നിറത്തിലുള്ള കിരൺ തണ്ണിമത്തനുമാണ് വിപണിയിൽ കൂടുതലുണ്ടായിരുന്നത്. നാന്താരിയുടെ വരവ് നിലച്ചു. കിരണാണ് ഇപ്പോൾ വിപണിയിലുള്ളത്. പൊള്ളാച്ചിയിൽനിന്നാണ് നിലവിൽ തണ്ണിമത്തൻ കൊല്ലത്ത് എത്തുന്നത്.
Read more

കമ്പനി ഫണ്ടിൽ നിന്നും പണം തട്ടി; കുവൈത്തിൽ പ്രവാസി പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിലെ ഒരു പ്രമുഖ കരാർ കമ്പനിയുടെ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ലബനീസ് പൗരൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. ഏകദെശം 1,64,000 കുവൈത്ത് ദിനാറാണ് കമ്പനിയിൽ നിന്നും ഇയാൾ തട്ടിയെടുത്തത് . കേസിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറി . രണ്ടു വർഷമായി ഇയാൾ രഹസ്യമായി തട്ടിപ്പ് നടത്തി വരുകയായിരുന്നെന്ന് അധികൃതർ വ്യക്തമാക്കി.വ്യാജ കമ്പനികളുടെ പേരിൽ ബില്ലുകൾ നിർമ്മിച്ചാണ് പ്രതി കമ്പനിയുടെ പണം സ്വന്തം […]
Read more

ഛത്തീസ്ഗഡിൽ വൻ വിമാന ദുരന്തമെന്ന് റിപ്പോർട്ട്

ജഷ്പൂർ : ഛത്തീസ്ഗഡിൽ ജഷ്പൂർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുക ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിലുള്ള പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്. വിമാനം ഒരു മരത്തിൽ ഇടിച്ചാണ് താഴേക്ക് പതിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ മരണസംഘ്യയെകുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. സെസ്ന […]
Read more

ടാറിങ്ങിന്റെ മൂന്നാം ദിവസം റോഡിൽ തടി കയറ്റി, റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കൊച്ചി കൂത്താട്ടുകുളം ശ്രീധരീയം റോഡിൽ ടാറിങ് ചെയ്തതിനു പിന്നാലെ ക്രയിൻ ഉപയോഗിച്ച് തടി കയറ്റിയതിനെ തുടർന്ന് റോഡ് തകർന്നെന്നു പരാതി. സ്ഥലത്തെ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തടി റോഡിലിറക്കി ലോറിയിൽ കയറ്റുന്നതിനിടെ ആണ് സംഭവം. ക്രയിൻ ഉപയോഗിച്ച് തടി കയറ്റുന്നതിനിടെ ടാർ പൊളിഞ്ഞു. നാട്ടുകാർ പരാതി നൽകിയതോടെ നഗരസഭാ കൗൺസിലർമാർ ഇടപെട്ട് തടി കയറ്റൽ തടഞ്ഞു.നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ പി സി ഭാസ്കരനും മായാ വിശ്വനാഥനും സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഒപ്പം, മണ്ണ് കയറ്റിയെത്തിയ […]
Read more

ലഗേജിൽ സാറ്റലൈറ്റ് ഫോൺ കണ്ടെത്തി; രണ്ടു അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ

ശ്രീനഗർ: ശ്രീനഗർ അന്താരഷ്ട്ര വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. വിമാനം പുറപ്പെടുന്നതിനു മുൻപുള്ള പരിശോധനയിൽ ഇവരുടെ ലഗേജിൽ നിന്നും ഒരു സാറ്റലൈറ്റ് ഫോൺ കണ്ടത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കശ്മീർ പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ സാറ്റലൈറ്റ് ഫോണുകൾക്ക് കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് തന്നെ ഫോൺ കണ്ടെത്തിയത് സുരക്ഷാ മുന്നറിയിപ്പിനും കാരണമായി. തുടർന്ന് സാറ്റലൈറ്റ് ഫോൺ കൈവശം വെക്കാനുള്ള അനുമതിയുണ്ടോ എന്നറിയാൻ ഇരുവരെയും പ്രാദേശിക പോലീസും രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്യുകയാണ്. ഇവരിൽ ഒരാൾ […]
Read more

പവൻ കല്യാണിന് ദേഹാസ്വാസ്ഥ്യം

ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ശനിയാഴ്ച വൈകീട്ടായിരുന്നു ശസ്ത്രക്രിയ. വെള്ളിയാഴ്ച കാലത്ത് ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുന്നതിനിടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്ന് ഭാര്യ അന്ന ലെഷ്നേവ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മാസങ്ങളായി പവൻ കല്യാണിന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച അസുഖം ബാധിച്ചതിനെത്തുടർന്ന് തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയ അദ്ദേഹം ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ വെച്ച് […]
Read more

സബിയക്ക് ജനനസർട്ടിഫിക്കറ്റായി; ട്രാൻസ്‌ജെൻഡർ ദമ്പതിമാർ

കോഴിക്കോട്: മൂന്നുവർഷംമുൻപ്‌ സബിയയുടെ പിറവിയോടെയാണ് സഹദും സിയ പവലും ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ മാതാപിതാക്കളായത്. ഇപ്പോൾ കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിലൂടെ ആദ്യമായി ‘രക്ഷിതാക്കൾ’ എന്ന വിഭാഗത്തിലേക്കും അവർ മാറി. നിയമപോരാട്ടത്തിനൊടുവിലാണ് കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിനുപകരം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്താൻ അനുമതി ലഭിച്ചത്. അതുപ്രകാരം കോർപ്പറേഷനിൽനിന്ന് ‘സബിയയുടെ രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തിയ ജനനസർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം ലഭിച്ചു. സഹദ് പുരുഷനായും സിയ സ്ത്രീയായും മാറാനുള്ള ചികിത്സകൾ തുടങ്ങിയപ്പോഴാണ് ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം ഇരുവർക്കുമുണ്ടായത്. തുടർന്ന് ചികിത്സ പകുതിയിൽ നിർത്തി […]
Read more

250 കോടി ആവശ്യപ്പെട്ട് സംഗീത

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം തേടി ഭാര്യ സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് സംഗീത ഹർജി സമർപ്പിച്ചത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. പരസ്പരധാരണയോടെയുള്ള വിവാഹമോചനത്തിന് വിജയ് തയ്യാറാണെന്ന് അറിയിച്ചെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഭിഭാഷകർ മുൻകൈയെടുത്ത് മധ്യസ്ഥചർച്ച നടന്നുവെന്നാണ് വിവരം. ചെന്നൈയിൽ മുംബൈയിൽ നിന്നുള്ള ഒരു ജ്യോത്സ്യന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകളെന്നും വിവരമുണ്ട്. കുടുംബവുമായി നേരത്തെ ബന്ധമുള്ള […]
Read more

Recent News