Category: GULF

മയക്കുമരുന്ന് കടത്ത്; അസീറിൽ അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. അസീർ പ്രവിശ്യയിൽ വെച്ചാണ് എത്യോപ്യൻ പൗരന്മാരായ അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കിയത്. അദ്ദീസ് അലം തെകായ് തസ്മ, ഖതാശു ഗബ്രി ബർഹാൻ മസ്ഖൻ, മുർഷിദ് മർഹാന ഖസസു ഖർമദഹൻ, തക്‌ലായി നഖ്ഷ് അബ്രഹ ലജൻ, ​ഗബ്രി അബ്രഹ ഹിഫ്തായ് എന്നീ എത്യോപ്യൻ പൗരന്മാരാണ് പിടിയിലായി ശിക്ഷിക്കപ്പെട്ടത്. രാജ്യത്തേക്ക് അനധികൃതമായി മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു ഇവർ. അന്വേഷണത്തിൽ […]
Read more

സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പരിശോധന കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ

റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ. മൂന്ന് മാസത്തിനിടെ നടത്തിയ ഫീൽഡ് പരിശോധനകളിലായി 55 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ പൈതൃക കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സമൂഹ മാധ്യമങ്ങളിലും നിരീക്ഷണം ശക്തമായിരുന്നു. റിയാദ്, ഖസീം, അസീർ, തബൂക്ക്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ബഹ എന്നിവിടങ്ങളിലെ പുരാവസ്തു കേന്ദ്രങ്ങളിൽ നിന്നായി 16 കേസുകളാണ് ഫീൽ‍ഡ് പരിശോധനകളിലായി രജിസ്റ്റർ ചെയ്തത്. […]
Read more

റിയാദിലെ കിങ് അബ്ദുൽ അസീസ് ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു

റിയാദ്: റിയാദ് പൊതു ​ഗതാ​ഗത സംവിധാനത്തിന് കീഴിലുള്ള കിങ് കിങ് അബ്ദുൽ അസീസ് (B03) ഡെഡിക്കേറ്റഡ് ലൈൻ ബസ് സ്റ്റേഷൻ താത്കാലികമായി അടച്ചിടുന്നു. റോഡ് വികസന പ്രവ‍ത്തികൾ നടക്കുന്നതിന്റ ഭാ​ഗമായി ജൂലൈ 31 മുതൽ പരമാവധി 10 ദിവസത്തേക്കാണ് നിയന്ത്രണം. തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ഗതാഗതം കൂടുതൽ എളുപ്പമാക്കുന്നതിനായി, ഈ മാസം തുടക്കത്തിൽ റിയാദ് ബസ് നെറ്റ്‌വർക്കിലെ റൂട്ട് 440 സർവീസ് ആരംഭിക്കുകയും ഇതിനെ റൂട്ട് 13-മായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ […]
Read more

യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരും

ദുബൈ: യുഎഇയിൽ ചൂടിന് ആശ്വാസമായി വിവിധയിടങ്ങളിൽ ഇന്ന് മഴയെത്തും. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലാണ് മഴ സാധ്യത നിലനിൽക്കുന്നത്. ഉൾനാടുകളിലും മഴമേഘങ്ങൾ രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ താപനിലയിലും നേരിയ കുറവ് അനുഭവപ്പെടും. അബൂദബിയിൽ 31°C മുതൽ 41°C വരെയും ദുബൈയിൽ 32°C മുതൽ 40°C വരെയുമായിരിക്കും താപനില. എന്നാൽ രണ്ടിടങ്ങളിലും അന്തരീക്ഷ ഈർപ്പം 35 ശതമാനം മുതൽ 80 ശതമാനം വരെ ഉയർന്നേക്കാം. ചിലയിടങ്ങളിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ […]
Read more

കുവൈത്തിൽ വ്യാജ ബ്രാൻഡഡ് ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിറ്റഴിക്കാൻ സൂക്ഷിച്ചിരുന്ന 1,550 വ്യാജ വസ്ത്രങ്ങളും ചെരുപ്പുകളും അധികൃതർ പിടിച്ചെടുത്തു. ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.ക്യാപിറ്റൽ ഇൻസ്പെക്ഷൻ മോണിറ്ററിംഗ് വിഭാഗവും ഹവല്ലി ഇൻവെസ്റ്റിഗേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ വ്യാജ ഉൽപ്പന്നങ്ങൾ യഥാർത്ഥ ബ്രാൻഡഡ് സാധനങ്ങളെന്ന പേരിൽ വിറ്റഴിക്കുന്നതായി കണ്ടെത്തി. ഇവ പിടിച്ചെടുക്കുകയും വ്യാപാര വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് ഗോഡൗൺ ഉടൻ അടപ്പിക്കുകയും ചെയ്തു. അതേസമയം മറ്റൊരു പരിശോധനയിൽ ജഹ്‌റ, […]
Read more

നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ് ; ദേശീയ ദിന സ്ലോഗന്‍ പുറത്തിറക്കി സൗദി അറേബ്യ

ദമ്മാം: സൗദി അറേബ്യ ഇത്തവണത്തെ ദേശീയ ദിന സ്ലോഗന്‍ പുറത്തിറക്കി. നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ് എന്നതാണ് ഇത്തവണത്തെ തലെക്കെട്ട്. ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റിയാണ് സ്ലോഗന്‍ പുറത്തിറക്കിയത്. രാജ്യത്തെ ദേശീയ ദിന ചടങ്ങുകൾ, സംരംഭങ്ങൾ, മാധ്യമങ്ങൾ, ആശയവിനിമയ മാര്‍​ഗങ്ങള്‍ എന്നിവയിൽ സ്ലോഗന്‍ ഏകീകരിക്കുവാനും അംഗീകൃത ഐഡന്റിറ്റി ഗൈഡ് പാലിക്കുവാനും അതോറിറ്റി നിര്‍ദ്ദേശിച്ചു.”നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ ദർശനത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ ആധികാരികതയിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ അഭിലാഷത്തിലാണ്,” “നമ്മുടെ അഭിമാനം നമ്മുടെ […]
Read more

ഹൂതികളുടെ കപ്പൽ ഉപരോധം; സൗദിയുടെ ചരക്കു നീക്കത്തിൽ വേ​ഗതക്കുറവ്

റിയാദ്: ഹൂതികളുടെ സൗദിക്ക് നേരെയുള്ള കപ്പൽ ഉപരോധത്തോടെ ചരക്കു നീക്കത്തിൽ വേഗതക്കുറവ് സംഭവിച്ചതായി അന്താരാഷ്ട്ര ഏജൻസികൾ. കപ്പലുകൾ ജിപിഎസ് ഓഫ് ചെയ്തും ചരക്കു നീക്ക കമ്പനികൾ ഷിപ്പിങ് ഡാറ്റയിൽ മാറ്റം വരുത്തിയാണ് നിലവിൽ ചരക്കു നീക്കം നടത്തുന്നത്. യമനിലെ ആക്രമണം ചൂണ്ടിക്കാട്ടി സൗദിക്ക് മേൽ ഹൂതികൾ പ്രഖ്യാപിച്ച കപ്പൽ ഉപരോധം ഒരാഴ്ചയാവുകയാണ്. ഇതിനകം ഡസണിലേറെ കപ്പലുകൾ ഹൂതി മുന്നറിയിപ്പിൽ മടങ്ങി. നാല് കപ്പലുകൾക്ക് മേൽ ആക്രമണം നടന്നു. ആക്രമണ ഭയത്തിൽ ബാബ് അൽ മന്ദബ് വഴിയുള്ള ചരക്കു […]
Read more

പരിസ്ഥിതി നിയമ ലംഘനം: യുഎഇയിൽ 31 സ്ഥാപനങ്ങൾ പൂട്ടി

ദുബൈ: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന്​ യുഎഇ അധികൃതർ 31 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 104 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. 269 സ്ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​. ​ക്ലൈമറ്റ്​ ചേഞ്ച്​ ആന്റ്​ എൻവയൺ​മെന്‍റ്​ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ 202​6 ന്‍റെ ആദ്യ ആറ്​ മാസത്തിൽ 30 സംഘങ്ങളാണ്​ പരിശോധന നടത്തിയത്​. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും കടകൾ, കന്നുകാലി-പക്ഷി ചന്തകൾ, നഴ്സറികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ്​ പരിശോധന നടന്നത്​. 45 സ്ഥാപനങ്ങൾക്ക്​ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. പിഴവുകൾ തിരുത്താൻ നിർദേശിച്ചാണ്​ മുന്നറിയിപ്പ്​ നൽകിയത്​. 16 സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്​പെൻഡ്​ […]
Read more

ശ്വാസകോശ സംബന്ധമായ അസുഖം; പ്രവാസി മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി

റിയാദ്: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി വെനിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ജിദ്ദയിൽ നിര്യാതനായി. കഴിഞ്ഞ 10 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്. അബ്‌ദുസമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ. മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പടെയുള്ള മരണാനന്തര നിയമനടപടികൾക്കായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Read more

വടക്കുകിഴക്കൻ റിയാദിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാർ: അറിയിച്ച് റിയാദ് സിറ്റി റോയൽ കമ്മീഷൻ

റിയാദ്: റിയാദിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പ്രദേശത്തിനായുള്ള പ്രാരംഭ മാസ്റ്റർ പ്ലാൻ തയ്യാറായതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, വാദി അൽസുലൈ, ദമ്മാം, ജനാദ്രിയ റോഡുകൾ എന്നിവ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഏകദേശം 456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണിത് നടപ്പാക്കുക. സൗദി തലസ്ഥാനത്തെ ഏറ്റവും വലിയ ഭാവി നഗര വികസനമാണിതെന്നും അധികൃതർ പറഞ്ഞു. മേഖലയിലെ ഭൂ വിനിയോഗത്തിനുള്ള പൊതു കാഴ്ചപ്പാടാണ് പദ്ധതി. ഘട്ടംഘട്ടമായുള്ള വിപുലീകരണം സാധ്യമാക്കുന്ന ദീർഘകാല നഗര മാതൃക കെട്ടിപ്പടുക്കുക, പാർപ്പിടവും ദൈനംദിന […]
Read more

Recent News