Category: latest

വി മുരളീധരന്‍ നിയമസഭാ കക്ഷി നേതാവ്; ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റേതാണ് നിര്‍ദ്ദേശം. 16ന് രാവിലെ 10 മണി മുതല്‍ സംസ്ഥാന ഭാരവാഹി യോഗവും മാരാര്‍ജി ഭവനില്‍ നടക്കും. രാജീവ് ചന്ദ്രശേഖരന്‍ തന്നെ ആയിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകാന്‍ സാധ്യതയെന്ന് വിവരമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ ആയതിനാല്‍ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാള്‍ക്ക് കഴിയില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ ശോഭാ സുരേന്ദ്രനും […]
Read more

രാജ്യത്തിന് നേർക്കുണ്ടായ ആക്രമണങ്ങളെ അപലപിച്ച് മോദി

അബുദാബി: യുഎഇക്ക് നേരെ നടന്ന ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. രാജ്യ സുരക്ഷയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും യുഎഇ എടുക്കുന്ന നടപടികൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മേഖലയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾക്കിടയിലും യുഎഇ നേതൃത്വം പ്രകടിപ്പിക്കുന്ന വിവേകത്തെയും മനോധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു. വെള്ളിയാഴ്ച അബുദാബിയിലെ പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. […]
Read more

അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന്‍റെ ആശ്വാസത്തിലാണ് മലയാളികള്‍. റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരുന്നു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ഇതോടെ സൗദി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് […]
Read more

ഒരാഴ്ച്ചയ്ക്കി‌‌ടെ രണ്ടാമത്തെയാൾ; കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അമീബിക് മസ്തിഷ്‌ക ജ്വരമാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്ത് പരിശോധിക്കണമെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ […]
Read more

ആഴ്ചയിൽ 5 തവണയെങ്കിലും മുട്ട കഴിച്ചാൽ അൽസ്ഹൈമേഴ്സ് സാധ്യത 27% കുറയുമെന്ന് പഠനം

ഡൽഹി : പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, മിനറൽസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന മുട്ട പേശികൾ, മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോഴിതാ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുന്നതിൽ മുട്ടയുടെ പങ്ക് വ്യക്തമാക്കുകയാണ് ഒരു പഠനം. 2024-ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ടയുടെ ഉപഭോഗം അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് വ്യക്തമ്മകുറിക്കുന്നത്. ആഴ്ചയിൽ ഒരു മുട്ട വീതം കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. […]
Read more

കരടിക്കുഞ്ഞുങ്ങളെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച യുവതി പിടിയിൽ

ദുബായ് : അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ കരടിക്കുഞ്ഞുങ്ങളെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഏഷ്യക്കാരി പിടിയിൽ. ദുബായ് കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. പരിശോധനയ്ക്കിടെ അസാധാരണ വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ലഗേജ് പ്രത്യേകം പരിശോധിക്കുകയായിരുന്നു. തുടർന്നാണ് അപൂർവ കരടികൾ അടങ്ങിയ കുട്ട സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. എന്നാൽ, ഇവ ചത്തനിലയിലായിരുന്നു. പണം ലഭിച്ചതിനാൽ സ്യൂട്ട്കേസ് കൊണ്ടുവരുകയായിരുന്നുവെന്നും അത് മറ്റൊരാൾക്ക് നൽകാനുള്ളതാണെന്നും യാത്രക്കാരി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഉള്ളിലുള്ളതിനെക്കുറിച്ച് അറിയിക്കാതെ സാധാരണ യാത്രക്കാരെ കള്ളക്കടത്ത് പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യുന്ന രീതിയാണിതെന്ന് […]
Read more

കുവൈത്തിൽ കെട്ടിടത്തിൽനിന്ന്‌ വീണ് മലയാളിവിദ്യാർഥിനി മരിച്ചു

കുവൈത്ത് : എറണാകുളം പെരുമ്പാവൂർ സ്വദേശിനി ചുറക്കരമുറ്റത്ത് ഫെബ ബിജു മാണിയെ (14) കുവൈത്തിൽ താമസക്കെട്ടിടത്തിൽനിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തി. ബിജു സി. മാണിയുടെയും ലിബിയുടെയും മകളാണ്. അബ്ബാസിയ ഹൈവേ മാർക്കറ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.
Read more

രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി ദീപാ ദാസ് മുൻഷി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. താൻ എല്ലാ നേതാക്കന്മാരുടെ വീട്ടിൽ പോകുന്നുണ്ടെന്നും ഇന്നലെ ചെന്നിത്തല ഗുരുവായൂരിൽ പോയതിനാൽ കാണാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇന്ന് വന്നതെന്നും ദീപാ ദാസ് മുൻഷി പറഞ്ഞു. രമേശ് ചെന്നിത്തല സർക്കാരിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇവിടെയുണ്ടെന്നും എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം തന്നെ പറയുമെന്നും ദീപാ ദാസ് മുൻഷി മറുപടി പറഞ്ഞു. താൻ എല്ലാ […]
Read more

KSRTC-യുടെ ചില്ല് അടിച്ചുതകർത്ത് യുവതി

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അതിന് തയ്യാറാകാത്തതിൽ പ്രകോപിതയായി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ബസ്സിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് തകർക്കുകയായിരുന്നു. മൂന്ന് […]
Read more

SSLC: വിജയശതമാനം കുറഞ്ഞു; എ പ്ലസ് പകുതിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലത്തിൽ വിജയശതമാനത്തിലും ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടിയ ഫലം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് പ്രഖ്യാപിച്ചത്. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം പകുതിയായി കുറഞ്ഞതിന് പിന്നിൽ പുതിയ കരിക്കുലം കാരണമായേക്കാമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അവർ പറഞ്ഞു. 2026-ൽ ഉപരിപഠനത്തിന് അർഹത നേടിയവർ 99.07 ശതമാനമാണ്. കഴിഞ്ഞ വർഷം (2025) ഇത് 99.5 ശതമാനമായിരുന്നു. അതായത് […]
Read more

Recent News