പട്ടി മാത്രമല്ല പൂച്ച മാന്തിയാലും അവഗണിക്കരുത്
കണ്ണൂർ: നായയോ പൂച്ചയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിക്കുകയോ മാന്തുകയോ ചെയ്താൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുത്. പ്രഥമശുശ്രൂഷയും ചികിത്സയും പ്രധാനമാണ്. ചെറിയ പോറലാണെങ്കിൽ പോലും പ്രഥമശുശൂഷയ്ക്ക് ശേഷം എത്രയും വേഗം ചികിത്സ തേടണം. പേവിഷബാധ പ്രതിരോധത്തിൽ ഏറ്റവും നിർണായകം കൃത്യസമയത്ത് സ്വീകരിക്കുന്ന വാക്‌സിനേഷനാണ്. രോഗം ബാധിച്ച മൃഗം കടിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിൽ റാബീസ് ഉണ്ടാകുന്നത്. പൂച്ച, കുരങ്ങ്, അണ്ണാൻ, കീരി, കുറുനരി, ആടുമാടുകൾ എന്നിവയിലൂടെയും രോഗം ബാധിക്കാം. നായ നക്കിയാലും ചെറുമുറിവുള്ള ചർമത്തിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും വൈറസ് […]
Read more

