കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ് അധികാരം നഷ്‌ടമായ പിണറായി വിജയനെ പരിഹസിച്ച് നടൻ ജോയ് മാത്യൂ. പ്രതിപക്ഷ നേതാവാകാൻ ഭയമാണെങ്കിൽ പിണറായി വിജയന് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നൽകാൻ യുഡിഎഫ് സർക്കാർ ചിലപ്പോൾ തയ്യാറായേക്കുമെന്ന് ജോയ് മാത്യു പരിഹസിച്ചു. മലയാള ഭാഷാപ്രയോഗത്തിലും ഭാഷാ ശൈലിക്ക് നൽകിയ സംഭവനകളെയും മുൻനിർത്തിയായിരിക്കും നിയമനമെന്നും ജോയ് മാത്യൂ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
അതേസമയം, ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ. ജനങ്ങളിലേക്ക് മുന്നണി സംവിധാനം ഇറങ്ങിച്ചെല്ലണമെന്നും പരാജയത്തിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച ജൂണിൽ നടക്കും. ബ്രാഞ്ച് തലം മുതൽ പരാജയ കാരണം പഠിക്കാൻ ജൂൺ 15 വരെയാണ് സിപിഎം സമയം കണക്കാക്കുന്നത്. എല്ലാ പാർട്ടികളും സമാനമായ വിലയിരുത്തൽ നടത്തണം. ജൂൺ പതിനഞ്ചിന് ശേഷം മുഴുവൻ സമയ എൽഡിഎഫ് ചേർന്ന് ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി.
