വിശ്വാസ വോട്ടെടുപ്പിലെ വിലക്ക് സുപ്രീംകോടതിയെ സമീപിച്ച് TVK എംഎൽഎ
ഡൽഹി: തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിലക്കിയ മദ്രാസ് ഹൈക്കോടതി നടപടിക്കെതിരെ ടിവികെ എംഎൽഎ സീനിവാസ് സേതുപതി സുപ്രീംകോടതിയെ സമീപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിലക്കിയ നടപടി റദ്ദാക്കണമെന്നാണ് സീനിവാസ് സേതുപതിയുടെ ആവശ്യം. തെരഞ്ഞെടുപ്പിൽ തിരുപ്പത്തൂര്‍ മണ്ഡലത്തിൽ നിന്ന് ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സീനിവാസ് സേതുപതി ജയിച്ചത്. തെരഞ്ഞെടുപ്പിൽ ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ നിയമസഭാ സീറ്റിൽ വെറും ഒരു വോട്ടിന് പരാജയപ്പെട്ട മുൻ തമിഴ്‌നാട് മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സ്ഥാനാർത്ഥിയുമായ പെരിയകറുപ്പൻ സമർപ്പിച്ച […]
Read more

