മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ, പാർട്ടി അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കൊൽക്കത്തയിലെ മമതയുടെ വസതിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. തിരഞ്ഞെടുപ്പിൽ വളരെ പ്രശംസനീയമായ പോരാട്ടമാണ് തൃണമൂൽ കോൺഗ്രസ് നടത്തിയതെന്നും, തോറ്റിട്ടില്ലെന്നും അഖിലേഷ് യാദവ് മമത ബാനർജിയോട് പറഞ്ഞു. “ദീദി, നിങ്ങൾ തോറ്റിട്ടില്ല. എത്ര പ്രശംസനീയമായ പോരാട്ടമാണ് നിങ്ങളെല്ലാവരും നടത്തിയത്”- അഖിലേഷ് യാദവ് മമത ബാനർജിയോട് പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. തിരഞ്ഞടുപ്പിന് […]
Read more

