Category: NEWS

കാൽ മുറിച്ച് മാറ്റണമെന്ന് ഡോക്ടർമാരുടെ നിർദേശം; പിന്നാലെ ക്യാൻസർ രോഗിയായ 22 കാരനെ കാണാതായി

താമരശ്ശേരി: പുതുപ്പാടി സ്വദേശിയും ക്യാൻസർ രോഗിയുമായ 22 കാരനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ. ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാനെയാണ് ഇന്നു രാവിലെ 10.30 മുതൽ കാണാതായത്. തുടർന്ന് ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പൊലീസിന്‍റെയും സംശയം. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു നിഷാൽ. കാലിനായിരുന്നു ക്യാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് […]
Read more

മത്സരത്തിനിടെ ഡ്രസ്സിം​ഗ് റൂമിൽ പുകവലിച്ച സംഭവം; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് പിഴ

ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ച സംഭവത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ- സിഗരറ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ- സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും […]
Read more

സ്വത്ത് തർക്കം ബോളിവുഡ് നടൻ സഞ്ജയ് കപുറിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു

മുംബൈ: അന്തരിച്ച നടൻ സഞ്ജയ് കപൂറിന്റെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി. സഞ്ജയ് കപുറുമായി ബന്ധപ്പെട്ട വിദേശ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. സഞ്ജയ് കപുറിന്റെ രണ്ടാം ഭാര്യയും നടിയുമായ കരിഷ്മാ കപുറിന്റെ മക്കൾക്ക് ആശ്വാസമേകുന്നതാണ് ജസ്റ്റിസ് ജ്യോതി സിങ് പുറപ്പെടുവിച്ച ഇടക്കാല വിധി. ക്രിപ്‌റ്റോകറൻസി ഇടപാടുകളും കോടതി തടഞ്ഞിട്ടുണ്ട്. കരിഷ്മാ കപുറിന്റേയും സഞ്ജയ് കപുറിന്റേയും മക്കളായ കിയാനും സമൈറയും സഞ്ജയ് കപുറിന്റെ മൂന്നാം ഭാര്യ പ്രിയാ സച്ച്‌ദേവാ കപുറും തമ്മിൽ […]
Read more

കാണാതായിട്ട് രണ്ട് ദിവസം; 13 കാരിയെ ഇനിയും കണ്ടെത്താനായില്ല

കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച്ച കാണാതായ 13കാരിയെ കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലയെയാണ് കാണാതായത്. പെൺകുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് വിവരം. അമ്പലമേട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നി​ഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. […]
Read more

കുസാറ്റിലെ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്. കുസാറ്റിലെ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി. പഠനസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ദര്‍ശനയ്ക്ക് ഉണ്ടായിരുന്നതായി അവളുടെ സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ജമ്മു മുതൽ കശ്മീർ വരെ; പുതിയ വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ശ്രീന​ഗ‍ർ: ജമ്മു മുതൽ കശ്മീർ വരെ ഇനി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തും. ജമ്മുവിനും ശ്രീനഗറിനും ഇടയിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നേരത്തെ ശ്രീനഗറിനും കത്രയ്ക്കും ഇടയിൽ ഉണ്ടായിരുന്ന സർവീസാണ് ജമ്മുവിലേക്കും നീട്ടിയത്. കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 20 ആയും ഉയർത്തിയിട്ടുണ്ട്. പുതിയ വന്ദേഭാരത് ട്രെയിൻ […]
Read more

ഏപ്രിൽ മാസത്തിൽ കേരളത്തിന് ലഭിച്ചത് 37 ശതമാനം മഴ, വേനൽ മഴയുടെ പകുതി പോലും ലഭിച്ചില്ല

തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 ശതമാനം മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധികം മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എന്നാൽ […]
Read more

കന്യാകുമാരിയിൽ വെച്ച് കാണാതായ മലയാളി സഹോദരിമാർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്

കന്യാകുമാരി: കന്യാകുമാരിയില്‍ വെച്ച് കാണാതായ മലയാളികളായ സഹോദരിമാരുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് കടലിൽ നിന്നും മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. കിടങ്ങൂര്‍ സൗത്ത് ചന്തക്കവലയില്‍ എടാട്ട് വീട്ടില്‍ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണിവര്‍. ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ […]
Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പീഡന പരാതി; ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 നു വാദം കേൾക്കും

തിരുവനന്തപുരം: രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ മെയ് 14 നു വാദം കേൾക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെ ആണെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടാമതും കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. 2023 ൽ ഒരു ഹോംസ്റ്റേയിൽ വച്ച് പീഡനം നടന്നു എന്നാണ് […]
Read more

മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ വാൻ മറിഞ്ഞു; കുട്ടികളുൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയി‌‌‌ൽ തൊഴിലാളികളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് 15 പേർ മരിച്ചു. ധാറിലെ ചിക്ലിയ ക്രോസിംഗിന് സമീപമാണ് അപകടമുണ്ടായത്. തൊഴിലാളികളുമായി പോയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗ്രാമീണരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഒൻപത്, പതിനാല് വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തിൽ മരിച്ചു. പിക്കപ്പ് വാനിൽ അമിതമായി ആളുകളെ കയറ്റിയതാണ് […]
Read more

Recent News