തിരുവനന്തപുരം: കേരളത്തിൽ ഏപ്രിൽ മാസത്തിൽ 63 ശതമാനം മഴ കുറവ്. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ടിയിരുന്നത് 106 മില്ലി മീറ്റർ മഴയാണ്. എന്നാൽ ഇത്തവണ ലഭിച്ചത് 37 ശതമാനം മാത്രമാണ്. മാർച്ച് മാസത്തിൽ 15 ശതമാനത്തിൽ അധികം മഴ ലഭിച്ചെങ്കിലും കൂടുതൽ വേനൽ മഴ ലഭിക്കേണ്ട ഏപ്രിൽ മാസത്തിൽ 63 ശതമാനം കുറവ് ലഭിച്ചതാണ് മൊത്തത്തിൽ മഴ കുറയാൻ കാരണം. 2025 ഏപ്രിലിൽ 126 മില്ലി മീറ്റർ മഴ ലഭിച്ചിരുന്നു. 2024 ൽ 41 ഉം. എന്നാൽ പല ജില്ലകളിലും ഇക്കുറി കുറവ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയാണ്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച 19 ശതമാനം കുറവാണ്. പത്തനംതിട്ട ജില്ല ഒഴികെ മറ്റു എല്ലാ ജില്ലകളിലും സാധാരണ ലഭിക്കുന്ന വേനൽ മഴയുടെ പകുതി പോലും ലഭിച്ചില്ല.
പാലക്കാട് , മലപ്പുറം, ജില്ലകളിൽ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ 10 ശതമാനം മാത്രാമാണ് ഇത്തവണ ലഭിച്ചത്. തൃശ്ശൂർ ജില്ലയിൽ 20 ശതമാനം. കാസർകോട് ജില്ലയിൽ 79 ശതമാനം കുറവും , കോട്ടയം ജില്ലയിൽ 73 ശതമാനം കുറവും രേഖപ്പെടുത്തി. മെയ് മാസത്തിൽ തുടക്കത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട വേനൽ മഴയാണ് പ്രതീക്ഷിക്കുന്നത്.
