Category: NEWS

പ്രധാനമന്ത്രി മൗനം വെടിയണം; രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് സംഭാവന തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വലിയ വിശ്വാസത്തോടും ഭക്തിയോടും കൂടി നൽകിയ പണം മോഷ്ടിക്കപ്പെട്ടത് വഞ്ചനയാണെന്നും ഇത്രയും ഗൗരവകരമായ ഒരു കുറ്റകൃത്യം നടന്നിട്ടും പ്രധാനമന്ത്രി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പ്രതികരണം നടത്തുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഈ […]
Read more

കടുത്ത വരൾച്ച: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ കടുത്ത വരൾച്ചയെ തുടർന്ന് ജൂലൈ 20-ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തെ വരുംദിവസങ്ങളിലെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങളും, ദുരിതം കാരണം ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യവും യോഗത്തിൽ വിലയിരുത്തും. തിങ്കളാഴ്ച രാവിലെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ പഞ്ചായത്ത് സി.ഇ.ഒമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിങ് വഴി ചർച്ച നടത്തിയ ശേഷമായിരിക്കും മന്ത്രിസഭ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുക. നിലവിൽ സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള വെള്ളം പൂർണ്ണമായും […]
Read more

വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു

കോട്ടയം: കോട്ടയത്ത് വിഷം കഴിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. ളാകാട്ടൂർ സ്വദേശികളായ ജോസ്ന, മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ജോസ്നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോ​ഗ്യനിലയിൽ മാറ്റമില്ല. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു നാല് പേരും. ഇന്ന് രാവിലെ അമ്മയും മകളും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർ‌ട്ടത്തിന് ശേഷം കുടുംബത്തിന് […]
Read more

വാക്ക് പാലിക്കുന്ന ആളാണ് നിങ്ങൾ; മമ്മൂട്ടിയെ അഭിനനന്ദിച്ച് കമൽഹാസൻ

നാലാം തവണയും മികച്ച നടനുള്ള ദേശീയ അവാർഡ് നേടി അരങ്ങ് വാഴുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് മുൻപ് മമ്മൂട്ടി കമൽ ഹാസനോട് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. എനിക്കും കമൽ ഹാസനും ഇപ്പോൾ മികച്ച നടനുള്ള മൂന്ന് അവാർഡ് വീതമാണുള്ളത്. ഞങ്ങളിൽ ആര് അതിനെ മറികടക്കും എന്നുള്ള മത്സരത്തിലാണെന്ന് മുൻപ് ഒരു വേദിയിൽ വെച്ച് മമ്മൂട്ടി തമാശരൂപേണ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിക്ക് […]
Read more

ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ ഗൂഢാലോചനയിൽ പങ്കുകാരനല്ലായിരുന്നു; ജി. സുധാകരൻ

ആലപ്പുഴ: മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ തകർക്കാൻ അന്നത്തെ പ്രതിപക്ഷം നടത്തിയ ഗൂഢാലോചനയിൽ താൻ പങ്കുകാരൻ അല്ലായിരുന്നുവെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. അന്ന് പലരും അദ്ദേഹത്തിനെതിരെ വിമർശനം ഉന്നയിച്ചപ്പോഴും താൻ ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാതൃകാ പുരുഷനായിരുന്നു ഉമ്മൻ ചാണ്ടി എന്നും സുധാകരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഒന്നും തെളിയിക്കാൻ സാധിച്ചില്ല. അത്തരം ആരോപണം ഉന്നയിച്ചവർക്കെല്ലാം ഇപ്പോൾ ശിക്ഷ കിട്ടി എന്നും ജി. സുധാകരൻ പറയുകയുണ്ടായി. സിപിഎമ്മിനോട് തെറ്റിപ്പിരിഞ്ഞ ജി. സുധാകരൻ അമ്പലപ്പുഴയിൽ […]
Read more

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ നല്ല കാര്യമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്‍റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്‍റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം നടക്കുന്നത്. ഫൈനലിനോടനുബന്ധിച്ച് സർക്കാർ അവധി പ്രഖ്യാപിക്കുമോ എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിഷയത്തിൽ കായികമന്ത്രി ഒ.ജെ ജനീഷ് പ്രതികരിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്‍റെ അഭിപ്രായമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ അവധി പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളും ഭരണപരമായ തടസ്സങ്ങളമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. […]
Read more

വഖഫ് ബോർഡിൽ നിയന്ത്രണമില്ലാത്തത് സംസ്ഥാന സർക്കാരിന് വെല്ലുവിളി

തിരുവനന്തപുരം: കേരള വഖഫ് ബോർഡിൽ ഒരു നിയന്ത്രണവുമില്ലാത്തത് സംസ്ഥാന സർക്കാരിനെ കുഴക്കുകയാണ്. കെ.എസ് ഹംസ ചെയർമാനായി മുൻ എൽഡിഎഫ് സർക്കാർ രൂപവത്കരിച്ച നിലവിലെ വഖഫ് ബോർഡിൽ മുസ്‌ലിം ലീഗിന് പോലും പ്രതിനിധിയില്ല. ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ സർക്കാരിന് അധികാരം നൽകുന്ന കഴിഞ്ഞ വർഷത്തെ നിയമഭേദഗതിയാണ് യുഡിഎഫിനെ കുഴക്കുന്നത്. അഞ്ചുവർഷമാണ് ബോർഡ് കാലാവധി. അതിനുള്ളിൽ പിരിച്ചുവിട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാം. മുനമ്പം അടക്കം രാഷ്ട്രീയമായി ഏറെ മാനങ്ങളുള്ള വിഷയങ്ങൾ കത്തിനിൽക്കുമ്പോൾ പ്രതിപക്ഷത്തിന് നിയന്ത്രണമുള്ള വഖഫ് ബോർഡ് തുടരുന്നത് […]
Read more

തിരുത്തൽ നടപടിയിലേക്ക് കടക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ തോൽവിയുടെ പശ്ചാത്തലത്തിൽ സംഘടനാപരമായ തിരുത്തൽ നടപടിയിലേക്ക് കടക്കാനൊരുങ്ങി സിപിഎം. പാർട്ടിക്ക് സംഭവിച്ച വീഴ്ച്ചകൾ എന്തൊക്കെയാണെന്നും ഏത് രീതിയിലുള്ള തിരുത്തൽ നടപടികളാണ് വേണ്ടതെന്നും ചർച്ച ചെയ്ത് കർമപദ്ധതിയുണ്ടാക്കാൻ വിശാല സംസ്ഥാന കമ്മിറ്റി സെപ്റ്റംബർ രണ്ടാംവാരം കോഴിക്കോട്ട് നടക്കും. സംസ്ഥാനകമ്മിറ്റി അംഗങ്ങൾക്ക് പുറമേ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, പോഷകസംഘടനയുടെ ഭാരവാഹികൾ എന്നിവരും പ്രതിനിധികളാകും തുടർഭരണം പാർട്ടിയെ നിർജീവമാക്കിയിട്ടുണ്ടെന്ന വിലയിരുത്തൽ എല്ലാ ഘടകത്തിലുമുണ്ട്. നേതാക്കളുടെ പെരുമാറ്റത്തിലും സമീപനത്തിലും സാധാരണക്കാരെ അകറ്റുന്ന രീതിയുണ്ടായി. ഇക്കാര്യങ്ങളിലെല്ലാം തിരുത്തൽ വേണമെന്ന ആവശ്യം ബ്രാഞ്ച് […]
Read more

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് സർക്കാർ അറിയിപ്പ്. വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണ സാധ്യതയുണ്ട് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ […]
Read more

പ്ലീഡർ നിയമന വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ വിശദീകരണവുമായി ഡീൻ കുര്യാക്കോസ് എംപി. ജിയോണ ജയിംസിനെ ശുപാർശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നുമാണ് എംപി പറഞ്ഞത്. ജിയോണയെ പരിചയം ഉണ്ട്. എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തത്. നൂറ് ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത്. യോഗ്യതയാണ് മാനദണ്ഡമെന്നും അഭിഭാഷക എന്ന നിലയിലാണ് ശുപാർശയെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. ലോയേഴ്സ് കോൺഗ്രസ്‌ പ്രവർത്തകയാണ് ജിയോണ. കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ […]
Read more

Recent News