Category: NEWS

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ആദ്യ ഗാനം “നിലാവേ” ജൂലൈ 20 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കൊച്ചി: പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ എത്തുന്നു. ജൂലൈ 20 വൈകുന്നേരം 6 മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന “നിലാവേ” എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ് ജേക്സ് ബിജോയ്ക്കൊപ്പം ഈ ഗാനത്തിൻ്റെ പിന്നണിയിൽ ഉള്ളത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ല; പിണറായിയെ തള്ളി പി. പ്രസാദ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ നേതാവ് പി.പ്രസാദ്. വിഷയം ഇടതുപക്ഷ മുന്നണി ചര്‍ച്ച ചെയ്ത് ഉചിതമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദവി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദിച്ചത്. അന്യായമായതോ അനര്‍ഹമായതോ ചോദിച്ചിട്ടില്ലെന്നും പി.പ്രസാദ് പറഞ്ഞു. ഉപനോതാവ് പദവി അടഞ്ഞ അധ്യായമാണെന്നായിരുന്നു ഇന്നലെ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് പറയുന്നതില്‍ എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചിരുന്നു.എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് […]
Read more

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിനെത്തും

ഓണം ഹിറ്റടിക്കാന്‍ നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് എത്തുന്നു. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം വേള്‍ഡ് വൈഡ് റിലീസിനായാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. .റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ […]
Read more

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ വാഗ്ദാനവും സമ്മാനവുമായിരുന്നു. അതിന് അദ്ദേഹത്തിന്റെ പേര് നൽകുന്നതിനേക്കാൾ വലിയ അംഗീകാരമില്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. സെക്രട്ടേറിയറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തും ആഴ്ച്ച തോറും മാധ്യമ സമ്മേളനങ്ങൾ നടത്തിയും സുതാര്യമായ ഭരണശൈലിയാണ് ഉമ്മൻ ചാണ്ടി കാഴ്ചവെച്ചിരുന്നത്. ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയുടെയും സുതാര്യതയുടെയും തെളിവായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓരോ […]
Read more

രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കെ.ബാബു

കൊച്ചി: ഗവൺമെന്റ് പ്ലീഡര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണ് നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ലെന്നും യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും കെ.ബാബു വ്യക്തമാക്കി. പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ വി. ഡി സതീശന്‍ പക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്.പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്‍റിനോട് […]
Read more

മാറാൻ ഒരുങ്ങി മലപ്പുറം, സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് ബൃഹത്തായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ 44 ഏക്കര്‍ ഭൂമി പരമാവധി പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഇതിന്റെ ആദ്യപടിയായി കോട്ടപ്പടിയിലുള്ള വിവിധ സര്‍ക്കാര്‍ […]
Read more

നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി

മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലി. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക് പോസ്റ്റില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി, റോഡരികിലുള്ള ആനപ്പാറയ്ക്കു മുകളിലാണ് പുലിയെ കണ്ടെത്തിയത്. കോഴിക്കോട് ഐ.ടി.ഐയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബല്‍ വില്ലേജിലെ രതീഷാണ് രാവിലെ ആറോടെ പുലിയെ ആദ്യമായി കണ്ടത്. ഇയാള്‍ ജോലിക്ക് പോകുന്നതിനിടെയാണ് പാറപ്പുറത്ത് വിശ്രമിക്കുന്ന പുലി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സഞ്ചരിച്ച ഓട്ടോ റോഡരികില്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുമ്പോഴും […]
Read more

ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല: സുപ്രീം കോടതി

ഡൽഹി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്, ഒരാളുടെ പൗരത്വ പദവി അന്തിമമായി തീരുമാനിക്കാനുള്ള […]
Read more

‘മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്നു’; വൈദ്യുതി പ്രതിസന്ധിയിൽ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വർഷം 2026 ആയിട്ടും സംസ്ഥാനത്തുണ്ടാകുന്ന പവർകട്ടിന് കാരണം മഴക്കാലമാണെന്ന് പറഞ്ഞ് കൈകഴുകുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ. ഇത് പ്രകൃതിയുടെ കുറ്റമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി ഭരണകൂടത്തിന്റെ പച്ചയായ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നവഭാരതം അധിക വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഗ്രിഡുകൾ നിർമ്മിച്ചും, പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ വ്യാപിപ്പിച്ചും, വിതരണ സംവിധാനങ്ങൾ നവീകരിച്ചും കുതിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസും സിപിഎമ്മും […]
Read more

മദ്യപിച്ച് കാർ ഓടിച്ചു; റോഡരികിലെ ബൈക്കുകളും വീടിന്റെ മതിലും ഇടിച്ചുതെറിപ്പിച്ചു

കോഴിക്കോട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് പരക്കെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി വൻ നാശനഷ്ടം. കോഴിക്കോട് മുക്കം മാമ്പറ്റയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളിലും സമീപത്തെ വീടിന്റെ ചുറ്റുമതിലിലും ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ ഓടിച്ച നായർകുഴി സ്വദേശി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു. മാമ്പറ്റയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ കാറിടിച്ച് […]
Read more

Recent News