Category: NEWS

രാജ്യത്തെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ പ്രത്യുത്പാദന നിരക്കിൽ റെക്കോഡ് ഇടിവ്. ദേശീയതലത്തിലെ പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽനിന്ന് താഴ്ന്ന് 1.9 ലെത്തി. ജനസംഖ്യാസ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ ഓഫീസ് പുറത്തുവിട്ട 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം സ്ഥിതിവിവരക്കണക്കു പ്രകാരമാണിത്. ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടി.എഫ്.ആർ. ഒരുതലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ […]
Read more

സംവിധായികയ്ക്ക് ‘ടോക്സിക്’ ടീമിന്റെ സർപ്രൈസ്

സംവിധായിക ഗീതു മോഹൻദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ‘ടോക്സിക്’ സിനിമയുടെ ബിഹൈൻഡ് ദി സീൻസ്(ബിടിഎസ്) വീഡിയോ പുറത്തുവിട്ടു. ഗീതുവിന്റെ അവരുടെ സർഗ്ഗാത്മക കഴിവിലേക്കും സെറ്റിലെ ശക്തമായ സാന്നിധ്യത്തിലേക്കും ശ്രദ്ധയൂന്നിയുള്ളതാണ് വീഡിയോ. ഷോട്ടുകൾ കൃത്യമായി നിർദ്ദേശിച്ചും, വൻതോതിലുള്ള ആക്ഷൻ രംഗങ്ങൾ നിയന്ത്രിച്ചും, അഭിനേതാക്കളുടെ പ്രകടനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയും, ഒരു കൂറ്റൻ ഷൂട്ടിംഗ് സംഘത്തെ അതീവ ആത്മവിശ്വാസത്തോടെയും കൃത്യതയോടെയും നയിക്കുന്നതുമെല്ലാം ഇതിൽ കാണാം. “വ്യത്യസ്തമായ അനുഭവം സമ്മാനിച്ച ഓരോ ഷോട്ടിനും പിന്നിൽ, ഡയലോഗുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സംസാരിച്ച ഓരോ നിശബ്ദതയ്ക്കും […]
Read more

വിഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും മേജർ രവി. കഴിഞ്ഞ ദിവസം സലിം കുമാറിന്റെ സംസ്കാര ചടങ്ങിൽ വിഡി സതീശൻ പങ്കെടുക്കാൻ എത്തിയപ്പോൾ, ഷോളിടാൻ വന്ന ആളെ തടഞ്ഞതും ഓൺലൈൻ മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാൻ മുന്നിട്ട് നിന്നതുമടക്കമുള്ള കാര്യങ്ങൾ പറഞ്ഞാണ് പ്രശംസ. മറ്റുള്ളവർ വോട്ട് ചെയ്ത് നിങ്ങളെ അധികാരത്തിലേറ്റിയിട്ടുണ്ടെങ്കിൽ നിങ്ങളവരുടെ വേലക്കാരാണെന്നും അതാണ് വി ഡി സതീശൻ കാണിക്കുന്നതെന്നും മേജർ രവി പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരുടെ വ്യത്യാസമാണ് നമ്മൾ കണ്ടത്. […]
Read more

മകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം,

മൂന്നാർ: ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. ആക്രമണത്തിൽ മാരിക്കൊപ്പമുണ്ടായിരുന്ന പതിനൊന്നുകാരനായ മകനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് രണ്ട് കാട്ടാനകൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. […]
Read more

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി; 20 എംപിമാര്‍ തൃണമൂലിൽ നിന്ന് പുറത്തേക്ക്?

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് 20 എംപിമാര്‍ പുറത്തേക്കെന്ന് സൂചന. 20 ടിഎംസി എംപിമാര്‍ എന്‍ഡിഎയെ പിന്തുണക്കുമെന്ന് കാക്കോലി ഘോഷ് ദസ്തിദാര്‍ അവകാശപ്പെട്ടു. എംപിമാര്‍ തങ്ങളുടെ നിലപാട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ എന്‍ഡിഎയെ പിന്തുണക്കാനുള്ള തീരുമാനം സ്പീക്കറെ അറിയിച്ചതായി കാക്കോലി ഘോഷ് പറഞ്ഞു. എന്നാല്‍ ടിഎംസി നേതൃത്വം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടിയുടെ ചീഫ് വിപ്പായി താന്‍ തന്നെ തുടരുമെന്നും കാക്കോലി ഘോഷ് വ്യക്തമാക്കി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും എന്‍ഡിഎയുമായി യോജിക്കുന്നതിലാണ് […]
Read more

ആലുവയിൽ കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്ത് നിന്നാണ് ഒരാൾ പൊക്കമുളള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള […]
Read more

ടീമിന്റെ ഭാ​ഗമാകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്ന് രജത് പടിദാർ

ബെംഗളൂരു: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നായകൻ രജത് പടിദാർ. ആര്‍സിബിയില്‍ ചേരാൻ തനിക്ക് ഒരിക്കലും താല്‍പര്യമില്ലായിരുന്നുവെന്നാണ് ആർസിബിക്ക് തുടർച്ചയായി രണ്ട് തവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത പാടിദാർ പറഞ്ഞത്. 2022-ൽ പരിക്കേറ്റ മറ്റൊരു താരത്തിന് പകരക്കാരനായി ടീമിലേക്ക് വിളി വന്നപ്പോൾ പോകാൻ ഒട്ടും താൽര്യമില്ലായിരുന്നുവെന്ന് പാടിദാര്‍ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞു. 2021-ലാണ് പടിദാർ ആദ്യമായി ആർ.സി.ബിയിലെത്തുന്നത്. എന്നാൽ 2022-ലെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി […]
Read more

സൗദിയിലെ അസീറിൽ 473 മില്യൺ റിയാലിന്റെ 9 പുതിയ റോഡ്

റിയാദ്: സൗദി അറേബ്യയിലെ അസീർ പ്രവിശ്യാ ഗവർണർ തുർക്കി ബിൻ തലാൽ 473 മില്യൺ റിയാൽ ചെലവ് വരുന്ന 9 പുതിയ റോഡ് വികസന പദ്ധതികൾക്ക് തുടക്കം ക്കുറിച്ചതായി റിപ്പോർട്ട് . ആകെ 252 കിലോമീറ്റർ നീളമുള്ളതാണ് ഈ പദ്ധതികൾ. നിലവിൽ 5304 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അസീറിലെ റോഡ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനും, മേഖലയുടെ തന്ത്രപ്രധാനമായ വളർച്ചക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും പദ്ധതികൾ സഹായിക്കും. പദ്ധതികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് അസീർ അമീർ, ഗതാഗത ലോജിസ്റ്റിക് സർവീസ് മന്ത്രി […]
Read more

ഐ.എ.ഇ.എ ബോർഡ് യോഗത്തിൽ യുഎഇ

ദുബൈ: സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങൾക്ക് ശക്തമായ ആഗോള സംരക്ഷണം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ യുഎഇ. മെയ് 17-ന് യുഎഇയിലെ ബറക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഊർജ-സുസ്ഥിരത കാര്യങ്ങൾക്കായുള്ള വിദേശകാര്യ അസിസ്റ്റന്റ് മന്ത്രി അബ്ദുല്ല ബലാലയാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രസ്താവന നടത്തിയത്. ആക്രമണത്തെ തുടർന്നുണ്ടായ സാഹചര്യം അതീവ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്ത യുഎഇയുടെ നടപടിയെയും ഐ.എ.ഇ.എയുമായുള്ള അടുത്ത സഹകരണത്തെയും യോഗത്തിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ പ്രശംസിച്ചു. […]
Read more

‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് അറിയിച്ചു . പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. […]
Read more

Recent News