Category: NEWS

മദീനയിൽ പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു

ജിദ്ദ: നഗരത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതു പാർക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ ‘മദീന പാർക്കിങ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി. നഗരത്തിലെ തിരക്കേറിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ മേഖലകളിൽ വാഹന പാർക്കിങ് കൃത്യമായി നിയന്ത്രിക്കാനും ഗതാഗത ഒഴുക്ക് വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിൽ സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾക്കും സന്ദർശകർക്കും പാർക്കിങ് സ്പേസ് തിരഞ്ഞുനടന്നുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് […]
Read more

സാഹചര്യം മനസിലാക്കണം, നിയമം കൊണ്ടുവരണം’; പ്രതികരണവുമായി ലാല്‍ജോസ്

കൊച്ചി: ഇന്നലെ നടന്‍ സലിം കുമാറിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ പറവൂരിലുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ നടക്കവെ മകന്‍ ചന്തുവിന് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടിവന്ന സാഹചര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചടങ്ങുകള്‍ അതിന്‍റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കവെ തിക്കിത്തിരക്കിയ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരോട് പിന്നിലേക്ക് മാറിനില്‍ക്കാന്‍ ചന്തു ആവശ്യപ്പെടുകയായിരുന്നു. ‘എന്താടോ, എന്താണ് നിങ്ങൾക്ക് വേണ്ടത്’ എന്ന് ദേഷ്യത്തോടും വിഷമത്തോടും ചോദിക്കുന്ന ചന്തു സലിംകുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സലിം കുമാറിന്‍റെ സുഹൃത്തും സംവിധായകനുമായ ലാല്‍ […]
Read more

ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ

റിയാദ്: സൗദി അറേബ്യയെ ലോകത്തിന്റെ വ്യോമയാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ. കമ്പനിയുടെ ഭാവി ഫ്ലീറ്റിന്റെ കരുത്തായ അത്യാധുനിക ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രപരമായ ഉദ്ഘാടനമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ റിയാദിൽ നടന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യൻ, സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവരും മറ്റു ഉദ്യോ​ഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5 പുതിയ സർവീസുകളും റിയാദ് […]
Read more

കിഴക്കൻ പ്രദേശങ്ങളിൽ താപനില 48°C; വെന്തുരുകി സൗദി

റിയാദ്: സൗദിയിലെ വിവിധയിടങ്ങളിൽ വേനൽച്ചൂട് ഉയരുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്ന് താപനില 48 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ തൊഴിലിടങ്ങൾക്കും പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത ചൂടിലേക്ക് മാറുകയാണ് രാജ്യത്തെ വിവിധ പ്രദേശങ്ങൾ. കിഴക്കൻ പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. അൽ ഹസ്സയിൽ ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തി. 48 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും […]
Read more

നീറ്റ് പുനഃപരീക്ഷ; ചോദ്യ പേപ്പറുകള്‍ എത്തിക്കാൻ വ്യോമ സേനയുടെ ഹെലികോപ്റ്ററുകൾ

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ രാജ്യത്തുടനീളം സുരക്ഷിതമായി എത്തിക്കുന്നതിന് ഇന്ത്യന്‍ വ്യോമയാന സേനയുടെ സഹായവും. ചോദ്യ പേപ്പറുകള്‍ എത്തിക്കുന്നതിന് Mi-17 ഹെലികോപ്റ്ററുകളും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാ നടത്തിപ്പില്‍ വീഴ്ചകളില്ലാതിരിക്കാനാണ് സുരക്ഷിതമായ മാര്‍ഗങ്ങള്‍ കേന്ദ്രം തേടുന്നത്. 18 പ്രത്യേക കേന്ദ്രത്തിലാണ് പരീക്ഷാ പേപ്പര്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നും ചോദ്യപേപ്പര്‍ വിതരണ കേന്ദ്രങ്ങളിലും പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളിലേക്കും സുരക്ഷിതമായി എത്തിക്കാനാണ് ഹെലികോപ്റ്റര്‍ സഹായം തേടുന്നത്. പുനഃപരീക്ഷ സുഗമമായി നടപ്പാക്കാന്‍ കര്‍ശന മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചോദ്യപേപ്പര്‍ […]
Read more

കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്ന് പേർ അറസ്റ്റിൽ

കുവൈത്ത് : കുവൈത്തിൽ മയക്കുമരുന്ന് കടത്തിയ മൂന്നു പേരെ പിടികൂടി. മയക്കുമരുന്ന് കടത്തും ഉപയോഗവും ലക്ഷ്യമിട്ട് ലഹരിവസ്തുക്കൾ കൈവശം വെച്ചിരുന്ന മൂന്ന് കുവൈത്ത് പൗരന്മാരെയാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. സൂക്ഷ്മമായ അന്വേഷണത്തിന്റെയും ഫീൽഡ് നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.പ്രതികളുടെ കൈവശം നിന്ന് 1.5 കിലോഗ്രാം കൊക്കെയ്ൻ, 700 ഗ്രാം ഹാഷിഷ്, 5,000 സൈക്കോട്രോപിക് ഗുളികകൾ, കൂടാതെ മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത […]
Read more

കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കുഴല്‍മന്ദം: പെരുങ്കുന്നത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. രാവിലെ ചിതലി എടക്കാട്ടില്‍ സ്വകാര്യ വ്യക്തിയുടെ കിണര്‍ നന്നാക്കുന്നതിനിടെയായിരുന്നുഅപകടം. കുഴല്‍മന്ദം പെരുങ്കുന്നം തെക്കേക്കരയില്‍ രാമദാസ് (41) ആണ് മരിച്ചത്. തിങ്കളാഴ്ച കിണര്‍ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയില്‍ഇടിച്ച് ഗുരുതരമായിപരിക്കേറ്റരാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ആലത്തൂര്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റില്‍നിന്ന്പുറത്തെടുത്തത്. കുഴല്‍മന്ദം […]
Read more

ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ പുറത്തുവിട്ട ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയുടെ ആണവായുധ ശേഖരം 2025-ലെ 180 പോർമുനകളിൽ നിന്ന് 2026-ൽ 190 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഇന്ത്യ 10 ആണവായുധങ്ങൾ കൂടി ആയുധശേഖരത്തിലേക്ക് കൂട്ടിച്ചേർത്തതായി സിപ്രി വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ പാകിസ്താന്റെ ആണവായുധ ശേഷിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2025-ലെയെന്നപോലെ പാകിസ്താന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം […]
Read more

ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി ഇന്ത്യന്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. റാഢ് ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ സിലിഗുരി സ്‌ട്രൈക്കേഴ്‌സിന് തകര്‍പ്പന്‍ വിജയം സമ്മാനിക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചു. മികച്ച ആഭ്യന്തര സീസണിന് ശേഷവും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഷമിയുടെ അന്താരാഷ്ട്ര ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ പ്രകടനം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മത്സരത്തിന്റെ പതിനാറാം ഓവറില്‍ ഷഹബാസ് അഹമ്മദിനെ പുറത്താക്കിയ ഷമി, തൊട്ടടുത്ത പന്തുകളില്‍ രോഹിത് കുമാര്‍, ദീപഞ്ജന്‍ മുഖര്‍ജി എന്നിവരെയും മടക്കിയാണ് […]
Read more

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് […]
Read more

Recent News