സാഹചര്യം മനസിലാക്കണം, നിയമം കൊണ്ടുവരണം’; പ്രതികരണവുമായി ലാല്‍ജോസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്നലെ നടന്‍ സലിം കുമാറിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ പറവൂരിലുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ നടക്കവെ മകന്‍ ചന്തുവിന് കടുത്ത ഭാഷയിൽ പ്രതികരിക്കേണ്ടിവന്ന സാഹചര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ചടങ്ങുകള്‍ അതിന്‍റെ അന്ത്യ ഘട്ടത്തിലേക്ക് കടക്കവെ തിക്കിത്തിരക്കിയ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകരോട് പിന്നിലേക്ക് മാറിനില്‍ക്കാന്‍ ചന്തു ആവശ്യപ്പെടുകയായിരുന്നു. ‘എന്താടോ, എന്താണ് നിങ്ങൾക്ക് വേണ്ടത്’ എന്ന് ദേഷ്യത്തോടും വിഷമത്തോടും ചോദിക്കുന്ന ചന്തു സലിംകുമാറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സലിം കുമാറിന്‍റെ സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസ്.

ചന്തുവിന് ഇന്നലെ വൈകാരികമായി പ്രതികരിക്കേണ്ടി വന്ന സംഭവം സങ്കടകരമാണെന്ന് ലാൽ ജോസ് പറഞ്ഞു. യുഎഇയില്‍ എത്തിയ ലാല്‍ജോസ് മലയാളം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വ്യക്തിപരമായ സ്പെയ്സ് എന്നത് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുകയാണ്. അതിന് ലൈസെൻസ് വേണം. നിയമനിർമ്മാണം നടത്തണം. നടികൾ എവിടെ പോയാലും മൊബൈലുമായി ചിലർ പിന്നാലെ നടക്കുന്നു. എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുകയാണ്. അവരുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിക്കുന്ന ഹൂളിഗന്‍സ് ആണ് ഇപ്പോള്‍ ഉള്ളത്, ലാല്‍ജോസ് പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News