ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ

റിയാദ്: സൗദി അറേബ്യയെ ലോകത്തിന്റെ വ്യോമയാന ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഡ്രീംലൈനർ പുറത്തിറക്കി റിയാദ് എയർ. കമ്പനിയുടെ ഭാവി ഫ്ലീറ്റിന്റെ കരുത്തായ അത്യാധുനിക ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രപരമായ ഉദ്ഘാടനമാണ് ഉന്നത ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ റിയാദിൽ നടന്നത്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യൻ, സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവരും മറ്റു ഉദ്യോ​ഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കായി 5 പുതിയ സർവീസുകളും റിയാദ് എയർ പ്രഖ്യാപിച്ചു. കെയ്റോ, ദുബൈ, ജിദ്ദ, മാഡ്രിഡ്, മാഞ്ചസ്റ്റർ എന്നിവയാണ് പുതിയ റൂട്ടുകൾ.

ജിദ്ദയിലേക്കുള്ള ആദ്യ സർവീസ് ജൂൺ 14-ന് ആരംഭിക്കും. ദുബൈയിലേക്ക് ജൂൺ 18 മുതലും കെയ്റോയിലേക്ക് ജൂൺ 25 മുതലും വിമാനങ്ങൾ പറന്നുയരും. മാഡ്രിഡിലേക്ക് ജൂലൈ 17 മുതലാണ് സർവീസ് ആരംഭിക്കുക. മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23 മുതലും സർവീസ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *