ആലുവയിൽ കൃഷിക്കൊപ്പം കണ്ടെത്തിയത് ആറടിയുളള 10 കഞ്ചാവ് ചെടികൾ

കൊച്ചി: ആലുവയിൽ പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയതായി റിപ്പോർട്ട്. ആലുവ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്ത് നിന്നാണ് ഒരാൾ പൊക്കമുളള 10 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇവിടെ സമീപ കാലത്ത് കാട് വെട്ടി തളിച്ച് കൃഷി ആരംഭിച്ചിരുന്നു. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ചെടികൾ കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് ആറടി വരെ ഉയരമുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *