Category: sports

വരുമാനത്തില്‍ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്

ഡെറാഡൂൺ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലും ഇന്ത്യൻ ജേഴ്സിയിലും നിറം മങ്ങിയെങ്കിലും വരുമാനത്തില്‍ റെക്കോർഡിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. ഉത്തരാഖണ്ഡിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദായകനെന്ന റെക്കോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡ് ആദായനികുതി ചീഫ് കമ്മീഷണർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 23.84 കോടി രൂപയാണ് റിഷഭ് പന്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയിനത്തിൽ മാത്രം നൽകിയത്. തൊട്ടുമുൻ സാമ്പത്തിക വർഷത്തിൽ നൽകിയതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് പന്ത് […]
Read more

ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താൻ ക്രിക്കറ്റ് ഓസ്ട്രേലിയ

ക്രിക്കറ്റ് ചരിത്രത്തിലെ പഴക്കമുള്ള പോരാട്ടങ്ങളിലൊന്നായ ഓസ്ട്രേലിയയും ഇം​ഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റ് പരമ്പര ഇന്ത്യയിൽ നടത്താനൊരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ആഷസിന്റെ 150ാം വാർഷിക ടെസ്റ്റ് പോരാട്ടമാണ് ഇന്ത്യൻ മണ്ണിൽ നടത്താൻ ഓസ്ട്രേലിയ ആലോചിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തിരിച്ചറിഞ്ഞു കൂടിയാണ് നീക്കം. ഇന്ത്യയിലെ ക്രിക്കറ്റ് വിപണി മൂല്യം തങ്ങൾക്ക് കൂടി അനുകൂലമാക്കുക എന്ന ലക്ഷ്യമാണ് ഓസീസ് ക്രിക്കറ്റ് ലക്ഷ്യമിടുന്നത്. ഈ ഡിസംബറിൽ ബി​ഗ് ബാഷ് ലീ​ഗിലെ ഒരു മത്സരം നിലവിൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടത്താൻ […]
Read more

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു

കൊൽക്കത്ത: ലോകകപ്പിൽ‍ ഇന്ത്യയിലെ ആരാധകരുടെ പിന്തുണക്ക് നന്ദി പറയാനായി ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് വരുന്നു. ഒക്ടോബർ ആദ്യവാരം കൊൽക്കത്തയില്‍ ബ്രസീല്‍ സൗഹൃദ മത്സരം കളിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും കരാറിലെ ചില നിബന്ധനകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് വിവരം. അതേസമയം, സൗഹൃദ മത്സരതതില്‍ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ലോകകപ്പ് സമയത്ത് കേരളത്തിലെയും കൊൽക്കത്തയിലെയും തെരുവുകളിൽ ബ്രസീൽ ആരാധകർ തീർത്ത […]
Read more

ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ്

ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ് ചുമതലയേറ്റു. കരിയറില്‍ ആദ്യമായാണ് മുന്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ജൂലിയന്‍ നാഗല്‍സ്മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 2030 ലോകകപ്പ് വരെയാണ് ക്ലോപ്പിന്റെ നിയമനം. ജര്‍മനിയെ പ്രതാപ കാലത്തേക്ക് മടക്കികൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നേഷന്‍സ് ലീഗാണ് ക്ലോപ്പ് യുഗത്തിലെ ആദ്യ അസൈൻമെന്റ്.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ലോപ്പ് […]
Read more

കാർലോ ആഞ്ചലോട്ടി ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ല

ബ്രസീൽ വിട്ട് ഇറ്റാലിയൻ ഫുട്ബോൾ പരിശീലകനാവില്ലെന്ന് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ യോഗ്യത നേടാനാകാതെ പോയ ഇറ്റാലിയൻ ഫുട്ബോൾ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ആഞ്ചലോട്ടി വരുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നു.എന്നാൽ ഈ ക്ഷണം ആഞ്ചലോട്ടി നിരസിച്ചു. 2030 വരെ ബ്രസീൽ പരിശീലകനായി തന്നെ തുടരുമെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. ആഞ്ചലോട്ടിയെ കൊണ്ടുവരാനുള്ള പ്ലാൻ ഇല്ലാതായതിന് പിന്നാലെ പെപ് ഗ്വാർഡിയോളയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം. പെപ്പുമായി സംസാരിക്കുന്നതിന് മുൻപ് കാർലോ ആഞ്ചലോട്ടിയുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു എന്നത് […]
Read more

ഇന്ത്യ വീണ്ടും കളത്തിലേക്ക്; സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടി20 നാളെ

സിംബാബ്‌വെയ്ക്കെതിരായ ആദ്യ ടി20 പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിൽ നാളെ വീണ്ടും ഇന്ത്യ കളത്തിലിറങ്ങുന്നു. നാളെ വൈകിട്ട് 4:30 നാണ് പോരാട്ടം നടക്കുന്നത്. ഹരാരേ സ്പോർട്സ് ക്ലബ്ബിലാണ് മത്സരം നടക്കുക. ആദ്യ മത്സരം സ്വന്തമാക്കിയതോടെ രണ്ടാം ടി20യും സ്വന്തമാക്കി പരമ്പര പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം, പരമ്പര സമനിലപിടിച്ച് ആവേശം മൂന്നാം മത്സരത്തിലേക്ക് നീട്ടാനാകും സിംബാബ്‌വെയുടെ ശ്രമം. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റുകളുടെ ജയമായിരുന്നു സിംബാബ്‌വെക്കെതിരെ ഇന്ത്യ സ്വന്തമാക്കിയിരുന്നത്. മായങ്ക് യാദവിന്റെയും വൈഭവ് സൂര്യവംശിയുടെയും പ്രകടനമായിരുന്നു ഇന്ത്യയുടെ […]
Read more

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ജൂഡോ താരം തൂലിക മന്നിന് നാഡയുടെ വിലക്ക്

ഗ്ലാസ്‌കോ: ഗ്ലാസ്കോയില്‍ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി. ഉത്തേജകമരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചതിനെ തുടർന്ന് തൂലിക മന്നിനെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ നാഡ നിര്‍ദേശിക്കുകയായിരുന്നു. 2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 78 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളിമെഡൽ നേടിയ […]
Read more

വിരമിക്കൽ പ്രഖ്യാപിച്ച് അർജൻ്റീനയുടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമൻഡി

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയുടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമൻഡി. പതിനേഴ് വർഷം നീണ്ട നിന്ന കാരിയാറിനാണ് താരം വിരമിക്കൽ പ്രഖ്യാപനത്തോടെ വിരാമമിട്ടത്. 2022 ഫിഫ ലോകകിരീടത്തിൽ മുത്തമിട്ട അർജന്റൈൻ ടീമിലും 2021,2024 വർഷങ്ങൾ കോപ്പ അമേരിക്ക സ്വന്തമാക്കിയ ടീമിലും ഒട്ടമൻഡി അംഗമായിരുന്നു. തന്റെ 38-ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെതോടെയാണ് അർജന്റീനയ്ക്ക് കിരീടം നഷ്ടമായത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഒട്ടമൻഡി […]
Read more

ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍

2026 ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അര്‍ജന്റീന ആരാധകര്‍. ഒരുലക്ഷത്തോളം ആരാധകരാണ് അര്‍ജന്റീന – സ്‌പെയിന്‍ പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് ഓണ്‍ലൈന്‍ മുഖാന്തരം ഹര്‍ജി നല്‍കിയത്. മത്സരത്തില്‍ നിശ്ചിത സമയത്തും ഇരുടീമുകളും ഗോള്‍ നേടാതെ വന്നതോടെ അധികസമയത്തായിരുന്നു സ്‌പെയിനിന്റെ വിജയം. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്‌പെയിന്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുന്നത്. മത്സരത്തിനിടയില്‍ റഫറിയിംഗിലെ പിഴവുകള്‍ ആരോപിച്ചാണ് മത്സരം റദ്ദാക്കാനും വീണ്ടും നടത്താനും അര്‍ജന്റീന ആരാധകര്‍ ആവശ്യപ്പെട്ടത്. ചേഞ്ച് ഡോട്ട് ഓആര്‍ജി […]
Read more

കോമൺവെൽത്ത് ഗെയിംസിന് തുടക്കമായി

കായികപ്രേമികളുടെ കണ്ണുകൾ ഇനി സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക്. 23-ാമത് കോമൺവെൽത്ത് ഗെയിംസിന് സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ ഔദ്യോഗികമായി തുടക്കമായി. ഓഗസ്റ്റ് 2 വരെ 12 ദിവസങ്ങളിലായി നടക്കുന്ന ഈ കായികോത്സവത്തിൽ 74 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. മെഡൽ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ താരങ്ങൾ ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ളത്. ഗ്ലാസ്ഗോയിൽ എത്തിയിട്ടുള്ള ഇന്ത്യൻ സംഘത്തിൽ 126 അംഗങ്ങളാണ് ഉള്ളത്. 77 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. പാര ഗെയിംസിനും ഇന്ന് തന്നെയാണ് തുടക്കമാകുന്നത്. ഇന്ത്യൻ സംഘത്തിൽ കേരളത്തിന് […]
Read more

Recent News