വിരമിക്കൽ പ്രഖ്യാപിച്ച് അർജൻ്റീനയുടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമൻഡി

ന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനയുടെ പ്രതിരോധ താരം നിക്കോളാസ് ഒട്ടമൻഡി. പതിനേഴ് വർഷം നീണ്ട നിന്ന കാരിയാറിനാണ് താരം വിരമിക്കൽ പ്രഖ്യാപനത്തോടെ വിരാമമിട്ടത്. 2022 ഫിഫ ലോകകിരീടത്തിൽ മുത്തമിട്ട അർജന്റൈൻ ടീമിലും 2021,2024 വർഷങ്ങൾ കോപ്പ അമേരിക്ക സ്വന്തമാക്കിയ ടീമിലും ഒട്ടമൻഡി അംഗമായിരുന്നു. തന്റെ 38-ാം വയസിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെതോടെയാണ് അർജന്റീനയ്ക്ക് കിരീടം നഷ്ടമായത്. അതിന് പിന്നാലെയാണ് ഇപ്പോൾ ഒട്ടമൻഡി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. വികാരനിർഭരമായ കുറിപ്പായിരുന്നു താരം തന്റെ വിമർയമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഏറ്റവും പ്രയാസം നിറഞ്ഞ വാക്കുകളാണ് താൻ ഇവിടെ കുറിക്കുന്നതെന്നും, പ്രതീക്ഷിച്ച അല്ലെങ്കിൽ ആഗ്രഹിച്ച റിസൾട്ടല്ല തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം കുറിച്ചു.

അർജന്റീനയുടെ നീലയും വെള്ളയും ചേർന്ന വരയൻ കുപ്പായത്തിൽ 139 മത്സരങ്ങളിലാണ് താരം പന്ത് തട്ടിയത്. 2010, 2018, 2022, 2026 വർഷങ്ങളിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന പ്രതിരോധ കോട്ടയായി ഒട്ടമൻഡിയും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും ക്ലബ് ഫുട്ബോളിൽ താരത്തിന് സാന്നിധ്യം തുടരും. നിലവിൽ റിവർ പ്ലേറ്റിനായാണ് താരം ബൂട്ടണിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *