Category: sports

ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി യമാലും ഹാളണ്ടും

ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം ലോകത്തെ മൂല്യമേറിയ ഫുട്‌ബോള്‍ താരങ്ങളായി സ്പാനിഷ് കൗമാര താരം ലമീന്‍ യമാലും നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടും. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ 1760 കോടി രൂപയാണ് യമാലിന്റെയും ഹാളണ്ടിന്റെയും വിപണി മൂല്യം. അതായത്, മൂന്നാം സ്ഥാനത്തുള്ള എംബാപ്പെയെക്കാള്‍ 160 കോടി രൂപ അധികം.ഫുട്‌ബോള്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ലമിന്‍ യമാലിന്റെ മൂല്യം ഉയരുകയായിരുന്നു. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളന്‍ഡിനൊപ്പം ലോകത്തിലെ ഏറ്റവും വിലകൂടിയ താരമെന്ന പദവി ഇപ്പോള്‍ യമാലിനുണ്ട്. ഹാളണ്ടും […]
Read more

ഡ്യൂറന്‍ഡ് കപ്പ്; മുംബൈ എഫ്.സി ടീമില്‍ ഇടം പിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്

135-ാമത് ഡ്യൂറന്‍ഡ് കപ്പിനുള്ള മുംബൈ എഫ്.സി ടീമില്‍ ഇടംപിടിച്ച് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്. ഷില്ലോങ്ങില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ താരം കളിക്കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. ടീമിനൊപ്പം സജീവമായി പരിശീലനം നടത്തിവരുന്ന ടൈഗര്‍ ഗ്രൂപ്പ് ഇ-യില്‍ ഷില്ലോങ് ലാജോങ് എഫ്‌സി, നോങ്ക്സെ, ലാങ്സ്‌നിങ് എഫ്‌സി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം. ജൂലൈ 30-ന് ടീമിനൊപ്പം യാത്ര തിരിക്കും. മുംബൈ പ്രീമിയര്‍ ലീഗിലൂടെ നേരത്തെ തന്നെ ടൈഗര്‍ ഷ്രോഫ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അരങ്ങേറ്റം കുറിച്ചിരുന്നു. കുട്ടിക്കാലം […]
Read more

മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബിലേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബ് ബെസിക്തസിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ കരാര്‍ത്തുകയില്‍ തീരുമാനമാകാത്തതിനെ തുടർന്ന് ചർച്ചകൾ മുടങ്ങി. ഈജിപ്ഷ്യന്‍ താരത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ കാരണം മുഹമ്മദ് സലായുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ബെസിക്തസ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഒണ്ടര്‍ ഓസെന്‍ സ്ഥിരീകരിച്ചു. 2025-26 സീസണിന്റെ അവസാനത്തില്‍ ലിവര്‍പൂളുമായി പരസ്പര ധാരണയിലെത്തി കരാര്‍ നേരത്തെ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സലാ നിലവില്‍ ഫ്രീ ഏജന്റാണ്. ഈജിപ്തിനെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച ലോകകപ്പിന്റെ അവസാനത്തിന് ശേഷം സലാ ബെസിക്തസിലേക്ക് മാറുമെന്ന […]
Read more

കോമണ്‍വെല്‍ത്ത് ഗെയിംസ് :പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം

ഗ്ലാസ്ഗോ (സ്‌കോട്ട്‌ലൻഡ്): 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വർണം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 79 കിലോ ഭാരോദ്വഹനത്തില്‍ വല്ലൂരി അജയ ബാബു വെള്ളി മെഡലും നേടി. അത്ലറ്റിക്‌സ് ട്രാക്കിലും ഭാരോദ്വഹന വേദിയിലും ഒരുപോലെ തിളങ്ങുകയാണ് ഇന്ത്യ. അഞ്ചാം ദിനം മാത്രം ആറ് മെഡലുകളാണ് സ്വന്തമാക്കിയത്. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ […]
Read more

ഫുട്‌ബോള്‍ ആരാധകര്‍ക്ക് തുറന്ന കത്തുമായി കിലിയന്‍ എംബാപ്പെ

ഫുട്‌ബോള്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സ് പുറത്തായതിന് പിന്നാലെ,ആരാധകര്‍ക്കായി വൈകാരികമായ തുറന്ന കത്ത് പങ്കുവെച്ചിരിക്കുകയാണ് ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ കിലിയന്‍ എംബാപ്പെ. ലോകകപ്പ് കിരീടം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, ഈ നിരാശ കുറച്ചുകാലം കൂടി വേദനിപ്പിക്കുമെന്നും എംബാപ്പെ കത്തില്‍ കുറിച്ചു. കുട്ടിക്കാലത്ത് തന്റെ ആരാധനാപാത്രമായ തിയറി ഹെന്റിയുടെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഓര്‍മ്മച്ചിത്രമടക്കം പങ്കുവെച്ചാണ് എംബാപ്പെ കത്ത് ആരംഭിക്കുന്നത്. ‘ഞങ്ങള്‍ ട്രോഫി സ്വന്തമാക്കിയില്ല. അത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കുറച്ചുകാലം കൂടി അത് വേദനിപ്പിക്കുകയും ചെയ്യും’ -എംബാപ്പെ പറഞ്ഞു. […]
Read more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍

ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി.2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കറിന് പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഒറ്റ ശ്രമം മാത്രമേ വേണ്ടി വന്നുള്ളൂ. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 8.01 മീറ്റര്‍ ചാടിയാണ് താരം ഫൈനലുറപ്പിച്ചത്. 8.00 മീറ്ററായിരുന്നു ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക്. നാല് വര്‍ഷം മുമ്പ് ബര്‍മിംഗ്ഹാമില്‍ […]
Read more

ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച റെഫറി സ്ലാവ്‌കോ വിന്‍സിച്ച് വിരമിച്ചു

ഫിഫ ഫുട്ബോൾ ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിച്ച് ദിവസങ്ങള്‍ക്കകം തന്റെ റഫറിയിങ് കരിയര്‍ അവസാനിപ്പിച്ച് പ്രമുഖ റെഫറി സ്ലാവ്‌കോ വിന്‍സിച്ച്. കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നേട്ടത്തില്‍ നില്‍ക്കുമ്പോഴാണ് 46-കാരനായ വിന്‍സിച്ചിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്ലോവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. സ്‌പെയിനും അര്‍ജന്റീനയും തമ്മില്‍ നടന്ന ലോകകപ്പ് ഫൈനല്‍ പോരാട്ടം നിയന്ത്രിച്ച സ്ലാവ്‌കോ വിന്‍സിച്ച്, ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ സ്ലോവേനിയന്‍ റഫറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഒഫീഷ്യലുകളില്‍ […]
Read more

കളിക്കളത്തിലെ സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി മിച്ചൽ സാൻ്റ്നർ

മത്സരത്തിനിടെ കാണിച്ച സത്യസന്ധതയ്ക്ക് കയ്യടി വാങ്ങി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ. ഇം​ഗ്ലണ്ടിൽ അരങ്ങേറുന്ന ​ദി ഹണ്ട്രഡ് പോരാട്ടത്തിലാണ് സംഭവം. ട്രെന്റ് റോക്കറ്റ്സും ബർമിങ്​ഹാം ഫീനിക്സും തമ്മിലുള്ള മത്സരത്തിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെന്റ് റോക്കറ്റ്സ് താരമായ സാന്റ്നർ ബാറ്റിങിനിടെ റണ്ണൗട്ടാകുന്നുണ്ട്. ഓൺ ഫീൽഡ് അംപയർമാർ സാന്റ്നർ നോട്ടൗട്ടാണെന്നു വിധിച്ചു. എതിർ ടീം താരങ്ങളാരും അപ്പീലും ചെയ്തില്ല. എന്നാൽ താൻ ശരിക്കും നോട്ടൗട്ട് ആണോ എന്ന് സാന്റ്നർക്ക് തന്നെ സംശയം വന്നു. ഉടൻ തന്നെ റണ്ണൗട്ട് പരിശോധിക്കാൻ […]
Read more

‘2028 ടി20 ലോകകപ്പിനുണ്ടാകുമോ?’; ചോദ്യത്തിന് മറുപടി നൽകി സഞ്ജു സാംസണ്‍

മുംബൈ: ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയത് സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധശതകങ്ങള്‍ നേടി താരം ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. എന്നാല്‍ അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങളിലെ ചെറിയൊരു ഫോം കണ്ടെത്തലിന് ശേഷം, അടുത്തിടെ സമാപിച്ച സിംബാബ്വെ പര്യടനത്തിലുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ടീമില്‍ ഉള്‍പ്പെടാതെ പോയതിനെ കുറിച്ചും ഭാവിയെ കുറിച്ചും സംസാരിക്കുകയാണ് സഞ്ജു. ”2024-ലെ […]
Read more

വൈഭവ് സൂര്യവംശിയ്ക്ക് റെക്കോർഡ്

ഹരാരെ: സിംബാബ്‍വെക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ അതിൽ നിർണായകമായത് 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയുടെ മികച്ച ബാറ്റിങായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ താരം അർധ സെഞ്ച്വറി നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടം കൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും […]
Read more

Recent News