Category: sports

ഇന്ത്യ എ – ശ്രീലങ്ക എ ടെസ്റ്റ് ; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

ഗാലെ : ശ്രീലങ്ക എക്കെതിരായ ഇന്ത്യ എയുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ഇന്ത്യക്ക്. ടോസ് നേടിയ ഇന്ത്യൻ നായകൻ ദ്രുവ് ജുറേൽ ബാറ്റിങ് തിരഞ്ഞെടുത്തു. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ജൂലൈ 2 മുതൽ 5 വരെ നടക്കും. ടീം ഇന്ത്യ : സായ് സുദർശൻ, ആയുഷ്‌ പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, ഋതുരാജ് ഗെയ്ക്വാദ്, ദ്രുവ് ജൂറേൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഷെയ്ക്ക് റഷീദ്, ഹർഷ് ദുബെ, സാരൻ ജെയ്ൻ, അൻഷുൽ കംബോജ്, […]
Read more

ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക, ക്ലീൻ ഷീറ്റുമായി മെക്സിക്കോ ; ഗ്രൂപ്പ് എയിലെ നോക്കൗട്ട് ചിത്രം തെളിഞ്ഞു

മോണ്ടെററി : ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് നോക്കൗട്ടിന് യോഗ്യത നേടി ദക്ഷിണാഫ്രിക്ക. നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. തപേലോ മസെകോയാണ് ടീമിന്റെ വിജയഗോൾ നേടിയത്.ഗ്രൂപ്പ് എയിൽ 9 പോയിന്റുമായി മെക്സിക്കോ ഒന്നാമതും, 4 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. മൂന്ന് പോയിന്റുള്ള ദക്ഷിണ കൊറിയയുടെ നോക്കൗട്ട് സാധ്യത മറ്റുടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചിരിക്കും. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നിൽ മൂന്ന് വിജയവുമായി മെക്സിക്കോ. അവസാന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ […]
Read more

2030ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ചോദ്യത്തിനു മറുപടി നൽകി മെസ്സി

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ രണ്ട് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞത്. തന്റെ കരിയറിലെ ആറാം ലോകകപ്പില്‍ എത്തിനില്‍ക്കുമ്പോള്‍ മെസ്സിയും മെസ്സിപ്പടയും ലോകമെമ്പാടുമുള്ള ഫാന്‍സും വലിയ ആത്മവിശ്വാസത്തിലുമാണ്. മെസ്സിയെ കണ്ടുകണ്ടങ്ങനിരിക്കേ ആരാധകര്‍ക്കിടയില്‍ ഒരു നൂറാവര്‍ത്തി വീണ്ടും ആ ചോദ്യം മുഴങ്ങുകയാണ്. ഇതാകുമോ മെസ്സി കളിക്കുന്ന അവസാന ലോകകപ്പ്? 2030ല്‍ സ്‌പെയിനിലും കാണാനാകുമോ ആ വിസ്മയം? മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും മെസ്സിയോട് ആ ചോദ്യം ചോദിച്ചു. ഒടുവില്‍ മെസ്സി മൗനം വെടിഞ്ഞു മറുപടി നൽകി. ഈ ലോകകപ്പിന് ശേഷവും മെസ്സി തുടരുമോ […]
Read more

മെസ്സിയുടെ ഇരട്ട ​ഗോൾ: ഓസ്ട്രിയയെ തകർത്ത് അർജന്റീന

ഗ്രൂപ്പ് ജെ യിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിനാണ് അർജന്റീന ജയിച്ചത്. 38ാ-ം മിനിറ്റില്‍ മെദീനയുടെ അസിസ്റ്റില്‍ ബോക്സിനകത്തു നിന്നായിരുന്നു ആദ്യ ഗോൾ. ഈ ഗോളോടെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ലോകകപ്പ് ഗോളുകളെന്ന സർവ്വകാല റെക്കോർഡ് തകര്‍ത്തു. ലോകകപ്പിലെ മെസിയുടെ പതിനേഴാം ഗോളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു രണ്ടാം ഗോൾ. ലോകകപ്പ് ചരിത്രത്തിലെ മെസിയുടെ പതിനെട്ടാം ഗോൾ. ജയത്തോടെ അർജന്റീന റൗണ്ട് […]
Read more

ഏകദിന ക്രിക്കറ്റിലും റണ്‍വേട്ട തുടർന്ന് വൈഭവ് സൂര്യവംശി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വിസ്മയത്തിന് ശേഷം ഏകദിന ക്രിക്കറ്റിലും റണ്‍വേട്ട തുടരുകയാണ് വൈഭവ് സൂര്യവംശി. ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലാണ് ശ്രീലങ്ക എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ വൈഭവ് സെഞ്ചുറിക്കരികിലെത്തി വീണത്. 29 പന്തില്‍ എട്ട് സിക്‌സറുകളും പത്ത് ഫോറുകളും ഉള്‍പ്പടെ 94 റണ്‍സെടുത്തു. 324.13 സ്‌ട്രൈക്ക് റേറ്റിലാണ് വൈഭവിന്റെ മിന്നുന്ന പ്രകടനം. എന്നാല്‍ സെഞ്ച്വറിക്ക് ആറ് റണ്‍സ് മാത്രം ശേഷിക്കെയാണ് വൈഭവ് ​ഗ്രൗണ്ടിൽ നിന്നും മടങ്ങിയത്. ലിസ്റ്റ് എ ഏകദിന ക്രിക്കറ്റില്‍ ചരിത്ര […]
Read more

ഫുട്‌ബോള്‍ പ്രേമികൾക്ക് പണി; ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാന്‍ ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്തെ ലോകകപ്പ് ഫുട്‌ബോള്‍ ബാനറുകളിലെ ചുരുട്ടു വലിക്കുന്ന ചിത്രങ്ങള്‍ക്ക് തടയിടാനൊരുങ്ങി ആരോഗ്യവകുപ്പ്. അര്‍ജന്റീന ബ്രസീല്‍ ആരാധകരുടെ ബാനറുകള്‍ക്ക് പിടി വീഴും. കായിക താരങ്ങള്‍ ചുരുട്ട് വലിക്കുന്ന ചിത്രങ്ങള്‍ വിവിധയിടങ്ങളിലെ ബാനറുകളില്‍ ആരാധകര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ പോസ്റ്ററുകളുടെ പേരില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി പോസ്റ്ററുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പിലുണ്ട്. ‘പുകയില […]
Read more

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും

ഓട്ടവ: ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും നെയ്മറിന് നഷ്ടമായിരുന്നു. ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി തന്നെയാണ് നെയ്മർ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് സ്ഥിരീകരിച്ചത്. നെയ്മർ ചേരുന്നത് ടീമിന് ഇനിയുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും.നെയ്മർ കായികക്ഷമത വീണ്ടെടുക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം തന്നെ ടീമിനൊപ്പം പൂർണമായ പരിശീലനത്തിൽ ഏർപ്പെടുമെന്നും […]
Read more

ലൈവ് ഷോയിൽ മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് പറഞ്ഞു; ചാനൽ അവതാരക രാജിവെച്ചു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അച്ഛന്‍ ഹോര്‍ഗെ മെസ്സി മരിച്ചെന്ന് ലൈവ് ഷോയിലൂടെ പറഞ്ഞ ചാനല്‍ അവതാരക രാജിവെച്ചു.ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ പെനയാണ് രാജിവെച്ചത്. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ആദ്യ ഗോളടിച്ചശേഷം മെസ്സി വിതുമ്പിയിരുന്നു. ഇതിന് പിന്നാലെയാണ് ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ, മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് ചാനലിലൂടെ ലൈവായി പറഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് മെസ്സിയുടെ അച്ഛന്‍ ചികിത്സയിലാണെന്ന് കുടുംബത്തിന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും കുടുംബം […]
Read more

ഫിഫ ലോകകപ്പ്; രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ […]
Read more

ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടി ഗ്ലെന്‍ ഫിലിപ്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി തിളക്കത്തിലാണ് ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്. തന്റെ സെഞ്ച്വറി നേട്ടം അന്തരിച്ച പിതാവിന് സമര്‍പ്പിച്ചിരിക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനിടെയാണ് താരത്തിന്റെ നേട്ടം. ടെസ്റ്റില്‍ 31 ഇന്നിങ്‌സുകളില്‍ കളിച്ചിട്ടുണ്ടെങ്കിലും ഫിലിപ്‌സ് ഇതുവരെ സെഞ്ചുറി നേടിയിരുന്നില്ല. അഞ്ച് അര്‍ധ സെഞ്ചുറികള്‍ അദ്ദേഹം നേടിയിരുന്നു. 853 റണ്‍സാണ് അദ്ദേഹം ഇതുവരെ നേടിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ 135 പന്തിലാണ് ഗ്ലെന്‍ ഫിലിപ്‌സ് 100 റണ്‍സെടുത്തത്. 18 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം. താരത്തിന്റെ സെഞ്ചുറി മാത്രമാണ് […]
Read more

Recent News