ലൈവ് ഷോയിൽ മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് പറഞ്ഞു; ചാനൽ അവതാരക രാജിവെച്ചു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അച്ഛന്‍ ഹോര്‍ഗെ മെസ്സി മരിച്ചെന്ന് ലൈവ് ഷോയിലൂടെ പറഞ്ഞ ചാനല്‍ അവതാരക രാജിവെച്ചു.
ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ പെനയാണ് രാജിവെച്ചത്. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ആദ്യ ഗോളടിച്ചശേഷം മെസ്സി വിതുമ്പിയിരുന്നു.

ഇതിന് പിന്നാലെയാണ് ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ, മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് ചാനലിലൂടെ ലൈവായി പറഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് മെസ്സിയുടെ അച്ഛന്‍ ചികിത്സയിലാണെന്ന് കുടുംബത്തിന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇതോടെ, ഫ്ളോറന്‍സിയക്കെതിരേ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ലുസു ടിവിയിലൂടെ തന്നെ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് രാജിവെച്ചത്. ലോകകപ്പ് കാണാനുള്ള അമേരിക്കന്‍ യാത്രയും അവര്‍ റദ്ദാക്കി. അതേസമയം, ഫ്ളോറന്‍സിയ പെന മാപ്പ് പറഞ്ഞിരുന്നു. അവതാരകയോട് ക്ഷമിച്ചതായി മെസ്സിയുടെ അമ്മയും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *