Category: sports

ജോർദാനെതിരായ ​ഗ്രൂപ്പ് പോരാട്ടത്തിൽ മെസി പകരക്കാരുടെ ബെഞ്ചിൽ

ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ജോർദാനെതിരായ അവസാന ​ഗ്രൂപ്പ് പോരാട്ടത്തിൽ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പകരക്കാരുടെ ബെഞ്ചിൽ. നാളെ രാവിലെ ഇന്ത്യൻ സമയം 7.30 മുതലാണ് ഗ്രൂപ്പ് ജെയിലെ അർജന്റീന- ജോർദാൻ പോരാട്ടം. നിലവിലെ ചാംപ്യൻമാരായ അർജന്റീന ഇതിനകം തന്നെ നോക്കൗട്ട് റൗണ്ട് യോഗ്യത ഉറപ്പാക്കിയതിനാൽ, ഇതിഹാസ താരത്തിന് വിശ്രമം നൽകാനാണ് കോച്ച് ലയണൽ സ്കലോനി തീരുമാനിച്ചിരിക്കുന്നത്. മികച്ച ഫോമിലാണ് മെസി പന്ത് തട്ടുന്നത്. അൾജീരിയ, ഓസ്ട്രിയ ടീമുകൾക്കെതിരായ പോരാട്ടങ്ങളിൽ 5 ​ഗോളുകളാണ് അർജന്റീന നേടിയത്. […]
Read more

കേപ് വെർദെ നോക്കൗട്ടിൽ, മുൻ ചാമ്പ്യൻ യുറുഗ്വായ് പുറത്തായി

ലോകകപ്പിൽ ചരിത്രം കുറിച്ച് കുഞ്ഞൻ രാജ്യമായ കേപ് വെർദെ. ലോകകപ്പിൽ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട് നോക്കൌട്ടിലേക്ക് എത്തിയാണ് ആഫ്രിക്കൻ രാജ്യം അത്ഭുതപ്പെടുത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏഷ്യൻ കരുത്തരായ സൌദി അറേബ്യയെ ഗോൾ രഹിത സമനിലയിൽ കുരുക്കിയാണ് കേപ് വെർദെയുടെ മുന്നേറ്റം. മൂന്ന് മത്സരങ്ങളിൽ മൂന്ന് സമനിലയുമായി മൂന്ന് പോയന്റുള്ള കേപ് വെർദെ ഗ്രൂപ്പ് എച്ചിൽ സ്പെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി. അതെസമയം മുൻ ചാമ്പ്യന്‍മാരായ യുറുഗ്വായ് പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് എച്ചിലെ […]
Read more

ഇന്ത്യ-അയർലൻഡ് ടി20 മത്സരം; വൈഭവിനെ പുറത്തിരുത്താനുള്ള കാരണം വ്യക്തമാക്കി ശ്രേയസ്

ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് ടി20 മത്സരത്തിൽ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് 15-കാരൻ വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തിനായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ വൈഭവ് ഇടം പിടിച്ചില്ല. ബെൽഫാസ്റ്റിൽ അയര്‍ലന്‍ഡിനെതിരെ ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ വ്യക്തമാക്കിയത്. ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചിരുന്നെങ്കില്‍ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന […]
Read more

ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം

ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇന്ന് ഫ്രാൻസ് – നോർവേ പോരാട്ടം. പുലർച്ചെ 12:30 ന് ബോസ്റ്റൺ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കരുത്തരായ ടീമുകൾ എന്നതിലുപരി സൂപർ താരങ്ങളായ എംബപ്പേയും ഹാളണ്ടും നേർക്കുനേർ വരുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അതുകൊണ്ട് തന്നെ ആരാധകരും വലിയ ആവേശത്തിലാണ്. നിലവിൽ ഗ്രൂപ്പ് ഐയുടെ പോയിന്റ് പട്ടികയിൽ ഫ്രാൻസ് ഒന്നാം സ്ഥാനത്തും നോർവേ രണ്ടാം സ്ഥാനത്തുമാണ്. കളിച്ച രണ്ട് മത്സരങ്ങളിലും ഇരുടീമുകളും ജയം സ്വന്തമാക്കിയിരുന്നു. ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിലാണ് നോർവേ രണ്ടാം […]
Read more

ഇന്ത്യ – അയർലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; അരങ്ങേറ്റം കുറിക്കാൻ വൈഭവ്

ഇന്ത്യ – അയർലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം. ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നിലവിൽ പുറത്ത് വരുന്ന വിവരമനുസരിച്ച് മഴ മത്സരത്തിന് വില്ലനായേക്കാം. ഇടവിട്ട് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് ആശങ്കപ്പെടുത്തുന്ന കാലാവസ്ഥ പ്രവചനം. ഇന്നത്തെ പോരാട്ടത്തിലേക്ക് വരുമ്പോൾ വൈഭവ് സൂര്യവംശിയിലേക്ക് തന്നെയാണ് എല്ലാ കണ്ണുകളും. ഇന്ത്യൻ പ്രീമിയർ […]
Read more

അമേരിക്കയെ തോൽപ്പിച്ച് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി തുർക്കി

2026 ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി തുർക്കി. ആതിഥേയരായ അമേരിക്കയെ തകർത്താണ് തുർക്കി വിജയം സ്വന്തമാക്കിയത്. ആകെ മൊത്തം അഞ്ച് ഗോളുകളായിരുന്നു ഈ ഒരൊറ്റ മത്സരത്തിൽ നിന്നും പിറന്നത്. രണ്ട് ഗോളുകൾ അമേരിക്ക അടിച്ചപ്പോൾ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് തുർക്കി ജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ തോറ്റെങ്കിലും ഗ്രൂപ്പ് ജേതാക്കളായി അമേരിക്ക നോക്കൗട്ടിലേക്ക് കടന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ, അതായത് മൂന്നാം മിനിറ്റിൽ ആസ്റ്റൺ അമേരിക്കയ്ക്കായി ഗോൾ നേടി. ഗോൾ ആഘോഷിച്ച് പതതാം മിനിറ്റിൽ എത്തിയതും […]
Read more

‘തന്‍റെ ഏറ്റവും മികച്ച സുഹൃത്ത്’; മെസിയെ വാനോളം പുകഴ്ത്തി നെയ്മർ ജൂനിയർ

ബ്രസീലിനായി വീണ്ടും കളത്തിലിറങ്ങിയതിന് പിന്നാലെ അർജന്‍റൈൻ ഇതിഹാസം ലിയോണൽ മെസിയെ വാനോളം പുകഴ്ത്തി ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ തകർത്ത് ബ്രസീൽ നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയായിരുന്നു മെസിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നെയ്മർ സംസാരിച്ചത്. മെസിയെ തന്‍റെ ഏറ്റവും മികച്ച സുഹൃത്ത് എന്നാണ് ബ്രസീൽ താരം വിശേഷിപ്പിച്ചത്. കളിക്കളത്തിൽ അദ്ദേഹം എത്രത്തോളം മികച്ചതാണോ, അതിലും എത്രയോ മികച്ച വ്യക്തിയാണ് മൈതാനത്തിന് പുറത്ത്. അദ്ദേഹം എന്‍റെ വളരെ അടുത്ത സുഹൃത്താണ്. […]
Read more

മെക്‌സിക്കോ ജേഴ്‌സിയോട് ഗുഡ് ബൈ പറഞ്ഞ് ഗോൾ കീപ്പർ ഗില്ലെര്‍മോ ഒച്ചോവ

മെക്‌സിക്കോ ജേഴ്‌സിയോട് ബൈ പറഞ്ഞ് ഇതിഹാസ ഗോൾ കീപ്പർ ഗില്ലെര്‍മോ ഒച്ചോവ. ഇന്ന് രാവിലെ നടന്ന ചെക്ക് റിപ്പബ്ലിക്കിന് എതിരായ മത്സരത്തിന് പിന്നാലെയാണ് ഒച്ചോവ അന്താരാഷ്ട്ര ഫുട്ബോളിനോട് ബൈ പറഞ്ഞത്. ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് ഒച്ചോവ കളിക്കളത്തിനോട് വിടപറയുന്നത്. മത്സരത്തിന്റെ 77-ാം മിനിറ്റിലായിരുന്നു ഒച്ചോവ പകരക്കാരനായി കളിക്കളത്തിൽ എത്തിയത്. മെക്സിക്കോയ്ക്കായി ഒരു ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹത്തിന് കൃത്യമായി പറഞ്ഞാൽ നിലവിൽ 40 വയസും 346 […]
Read more

കയ്യടികളോടെ വരവേൽപ്പ്; മടങ്ങിവരവിൽ വികാരാധീനനായി നെയ്മർ

ബ്രസീൽ സൂപ്പർ താരം നെയ്മർ ഇന്നലെ സ്കോട്ലാൻഡിന് എതിരായ മത്സരത്തിൽ മൈതാനത്ത് പന്ത് തട്ടാനെത്തിയിരുന്നു. പരിക്ക് വില്ലനായ തന്റെ ഫുട്ബോൾ കരിയറിൽ 981 ദിവസങ്ങൾക്ക് ശേഷമാണ് നെയ്മർ ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുന്നത്. സ്കോട്ലാൻഡിനെതിരെ ഇന്നലെ കളത്തിലിറങ്ങിയ താരം തന്റെ മടങ്ങിവരവിൽ വികാരാധീനനായിരുന്നു. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന നെയ്മറിന്റെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പരിക്ക് തുടരെ വേട്ടയാടുന്ന താരത്തിന് വലിയൊരു ഇടവേള തന്നെ തന്റെ കരിയറിൽ എടുക്കേണ്ടി വന്നിരുന്നു. ലോകകപ്പ് തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് […]
Read more

വനിതാ ടി20 ലോകകപ്പ്; ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റര്‍: വനിതാ ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് നേര്‍ക്കുനേര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. ദക്ഷിണാഫ്രിക്കയോട് തോറ്റെത്തുന്ന ഇന്ത്യക്കും, പാകിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലുള്ള ബംഗ്ലാദേശിനും ഈ മത്സരം അത്യന്താപേക്ഷിതമാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ 200-ാം ടി20 അന്താരാഷ്ട്ര മത്സരത്തിന് ശേഷം നടക്കുന്ന ഈ പോരാട്ടം ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും അടങ്ങുന്ന ഓപ്പണിംഗ് ജോഡി മികച്ച തുടക്കങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, […]
Read more

Recent News