ഇന്ത്യ – അയർലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; അരങ്ങേറ്റം കുറിക്കാൻ വൈഭവ്

ന്ത്യ – അയർലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ബെൽഫാസ്റ്റിലെ സ്റ്റോർമോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് മത്സരം. ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ നിലവിൽ പുറത്ത് വരുന്ന വിവരമനുസരിച്ച് മഴ മത്സരത്തിന് വില്ലനായേക്കാം. ഇടവിട്ട് മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് ആശങ്കപ്പെടുത്തുന്ന കാലാവസ്ഥ പ്രവചനം.

ഇന്നത്തെ പോരാട്ടത്തിലേക്ക് വരുമ്പോൾ വൈഭവ് സൂര്യവംശിയിലേക്ക് തന്നെയാണ് എല്ലാ കണ്ണുകളും. ഇന്ത്യൻ പ്രീമിയർ ലീഗിൽ താരം നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ന് അയര്‍ലൻഡിനെതിരെയും ആവർത്തിക്കുമോ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിക്കുന്നു ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തം പേരിൽ കുറിച്ചുകൊണ്ടാണ് വൈഭവ് ഇന്ന് മൈതാനത്തിറങ്ങാൻ തയ്യാറെടുക്കുന്നത്. ഈ ആവേശങ്ങൾക്കിടയിലും മഴ കളിയിൽ വില്ലനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

പുറത്തുവരുന്ന കാലാവസ്ഥ പ്രവചനം അനുസരിച്ച് ശക്തമായ കാറ്റിനോ മറ്റ് പ്രീതികൂല സാഹചര്യങ്ങളോ ഇല്ലെന്നത് ആശ്വാസമാണ്. എന്നാൽ ഇടക്ക് ഇടക്ക് എത്തുന്ന മഴ മത്സരത്തെ എങ്ങനെ ബാധിക്കും എന്നത് പ്രവചിക്കാനാകില്ല. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളിലായി ബെൽഫാസ്റ്റിലെ കാലാവസ്ഥ തുടരെ മാറുന്നത് കൃത്യമായ പ്രവചനം അസാധ്യമാക്കുന്നുണ്ട്. എങ്കിലും മത്സരം ഉപേക്ഷിക്കേണ്ട വിധത്തിൽ മഴ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നതാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *