ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും

തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിർത്തിവെച്ച എസ്.എസ്.എൽ.സി പരീക്ഷകൾ പുന:രാരംഭിക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചന യോഗം ചേർന്നു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ യോഗത്തിൽ തീരുമാനമായി. യുദ്ധസാഹചര്യത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച പരീക്ഷകൾ എത്രയും വേഗം പൂർത്തിയാക്കി വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ, പരീക്ഷാ തീയതികളും മറ്റ് നിർദ്ദേശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് കമ്മീഷന്റെ അനുമതി അനിവാര്യമാണ്. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *